AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

തിരുവനന്തപുരത്ത് വയോധികയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡനം; കേസെടുത്ത് പോലീസ്

രാത്രി വീട്ടിൽ അതിക്രമിച്ചു കയറിയ ആൾ ബലാത്സംഗം ചെയ്തതായാണ് വയോധിക ആരോപിക്കുന്നത്.വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു തന്നെ ബലാത്സംഗം ചെയ്തതെന്നും പരാതിയിൽ പറയുന്നു. ആദ്യം ഇവർ ബലാൽസംഗത്തിനിരയായി എന്ന കാര്യം പോലീസിനോട് തുറന്നു പറഞ്ഞിരുന്നില്ല പിന്നീടുള്ള വിശദമായ ചോദ്യം ചെയ്യലിലാണ് ബലാത്സംഗത്തിന് ഇരയായി എന്ന കാര്യം ഇവർ വെളിപ്പെടുത്തിയത്.....

തിരുവനന്തപുരത്ത് വയോധികയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡനം; കേസെടുത്ത് പോലീസ്
Police Image Credit source: Tv9 Network
Ashli C
Ashli C | Published: 28 Mar 2026 | 08:56 AM

തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി പരാതി. വ്യാഴാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം നടന്നത്. മംഗലപുരം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മംഗലപുരത്ത് ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു വയോധികയ്ക്ക് നേരെയാണ് അതിക്രമം.

രാത്രി വീട്ടിൽ അതിക്രമിച്ചു കയറിയ ആൾ ബലാത്സംഗം ചെയ്തതായാണ് വയോധിക ആരോപിക്കുന്നത്.വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു തന്നെ ബലാത്സംഗം ചെയ്തതെന്നും പരാതിയിൽ പറയുന്നു. ആദ്യം ഇവർ ബലാൽസംഗത്തിനിരയായി എന്ന കാര്യം പോലീസിനോട് തുറന്നു പറഞ്ഞിരുന്നില്ല പിന്നീടുള്ള വിശദമായ ചോദ്യം ചെയ്യലിലാണ് ബലാത്സംഗത്തിന് ഇരയായി എന്ന കാര്യം ഇവർ വെളിപ്പെടുത്തിയത്.

ALSO READ:മദ്യപാനത്തിനിടെ തർക്കം; യുവാവിനെ കത്രിക കൊണ്ട് കുത്തിയും ചവിട്ടിയും കൊന്നു, അതിഥി തൊഴിലാളി അറസ്റ്റിൽ

സംഭവത്തിൽ വയോധികയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പോലീസ് കേസ് രജിസ്റ്റർ ചെയ്തതായും റിപ്പോർട്ട്. സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചു കൊണ്ടാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതായാണ് വിവരം.

Follow Us