Ramya Haridas: രമ്യ ഹരിദാസ് പറഞ്ഞതെല്ലാം കള്ളം! പാളയം പ്രദീപ് ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ ഇല്ലെന്ന് രേഖകൾ
Ramya Haridas: . കോൺഗ്രസ് നേതാവ് പാളയം പ്രദീപ് തന്റെ സ്റ്റാഫ് അംഗമാണെന്ന് രമ്യാ ഹരിദാസ് എംഎൽഎയുടെ വാദങ്ങളാണ് ഇപ്പോൾ കള്ളമാണെന്ന് തെളിഞ്ഞിരിക്കുന്നത്. എംഎൽഎയ്ക്ക് സർക്കാർ അനുവദിച്ചു നൽകുന്നത് മൂന്ന് സ്റ്റാഫുകളെ മാത്രമാണ്. ഇതിൽ മണ്ഡലം പ്രതിനിധിയായ വിമൽ ഡെപ്യൂട്ടീഷനിൽ വന്ന ആളാണ്. ഡ്രൈവർ അടക്കം മറ്റു രണ്ടുപേർ കൂടിയാണ് ഈ ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ ഉള്ളത്. എന്നാൽ സർക്കാരിന്റെ ഈ ഔദ്യോഗിക രേഖകളിൽ ഒരിടത്തും പാളയം പ്രദീപിന്റെ.........

Ramya Haridas
ചിറയിൻകീഴ്: കോൺഗ്രസ് നേതാക്കൾ തമ്മിലടിച്ച കേസിൽ രമ്യാ ഹരിദാസ് എംഎൽഎയുടെ കള്ളങ്ങൾ ഓരോന്നായി പൊളിയുന്നു. കോൺഗ്രസ് നേതാവ് പാളയം പ്രദീപ് തന്റെ സ്റ്റാഫ് അംഗമാണെന്ന് രമ്യാ ഹരിദാസ് എംഎൽഎയുടെ വാദങ്ങളാണ് ഇപ്പോൾ കള്ളമാണെന്ന് തെളിഞ്ഞിരിക്കുന്നത്. എംഎൽഎയ്ക്ക് സർക്കാർ അനുവദിച്ചു നൽകുന്നത് മൂന്ന് സ്റ്റാഫുകളെ മാത്രമാണ്. ഇതിൽ മണ്ഡലം പ്രതിനിധിയായ വിമൽ ഡെപ്യൂട്ടീഷനിൽ വന്ന ആളാണ്. ഡ്രൈവർ അടക്കം മറ്റു രണ്ടുപേർ കൂടിയാണ് ഈ ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ ഉള്ളത്. എന്നാൽ സർക്കാരിന്റെ ഈ ഔദ്യോഗിക രേഖകളിൽ ഒരിടത്തും പാളയം പ്രദീപിന്റെ പേരില്ല എന്നാണ് ഇപ്പോൾ രേഖകൾ ചൂണ്ടിക്കാണിക്കുന്നത്.
ഇതുകൂടാതെ കോൺഗ്രസ് പ്രവർത്തകനായ സജിത്ത് മുട്ടമ്പലം രമ്യാ ഹരിദാസ് എംഎൽഎയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്ന രമ്യയുടെ ആരോപണത്തിലും സംശയങ്ങൾ ഉയരുകയാണ്. ഇതിന് കാരണവും പുറത്തുവരുന്ന വീഡിയോകളാണ്. വീഡിയോ ദൃശ്യങ്ങളിൽ രമ്യ ഹരിദാസ് സജിത്തിന്റെ കൈകളിൽ മുറുകെപ്പിടിച്ച് തന്നെ വീടു പിടിവീടു എന്ന വിളിച്ചു പറയുന്നതാണ് കാണുന്നതെന്ന് വ്യക്തമാണെന്നാണ് ഒരുപറ്റം ആളുകൾ ആരോപണം ഉന്നയിക്കുന്നത്.
മാത്രമല്ല ഈ സംഭവവുമായി ബന്ധപ്പെട്ട് കെപിസിസി സമിതിക്ക് മുന്നിൽ ഹാജരായ സജിത്ത് മുട്ടമ്പലം എംഎൽഎ തന്റെ പദവിയും സ്ത്രീയെന്ന പരിഗണനയും ദുർവിനിയോഗം ചെയ്ത് തനിക്കെതിരെ വ്യാജ കേസ് നൽകാൻ ശ്രമിച്ചതായി ആരോപണമായിരുന്നു. നിലവിൽ സജിത്തിനെതിരെ സജാതിനെതിരെയോ പോലീസ് കേസുകൾ ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ല.
അതേസമയം കോൺഗ്രസിന് തന്നെ നാണക്കേടായ ഈ തമ്മിലടി ഒത്തുതീർപ്പാക്കുന്നതിന് വേണ്ടി കെപിപിസിസിയുടെ നിർദ്ദേശപ്രകാരം എം എം ഹസ്സന്റെ നേതൃത്വത്തിൽ വിളിച്ച അടിയന്തരയോഗത്തിൽ പരാതിക്കാരായ സജിത്ത് മുട്ടബലവും സജാദും എത്തിച്ചേർന്നെങ്കിലും ആ യോഗത്തിലും രമ്യ ഹരിദാസ് എത്തിച്ചേർന്നില്ല. അതിനിടെ രമ്യ ഡൽഹിയിൽ നടക്കുന്ന മഹിളാ കോൺഗ്രസ് യോഗത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി കൊച്ചിയിൽ നിന്നും പോയതായാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്. ഇതിനിടെ പ്രശ്നം കൂടുതൽ വഷളാകാതിരിക്കാനും വിവാദങ്ങൾ കെട്ടടക്കുന്നതിനും വേണ്ടി ഈ വിഷയത്തെ ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം.
അതേസമയം ഈ സംഭവം പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കി എന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചത്. മാത്രമല്ല പാളയം പ്രദീപിനെയും സജാദിനെയും കെപിസിസി സസ്പെൻഡ് ചെയ്തു.
ENGLISH SUMMARY
Ramya Haridas MLA’s claims that Congress leader Palayam Pradeep is a member of her staff have now been proven to be false. The government allows only three staff to the MLA. Out of these, Vimal, the constituency representative, is a person who came on deputation. Two other people, including the driver, are also in this official staff list. But Palayam Pradeep’s name is nowhere to be found in these official government documents.