Kochi Explosion: കൊച്ചിയിലെ വ്യവസായ മേഖലയിൽ പൊട്ടിത്തെറി; ഒരാൾ കൊല്ലപ്പെട്ടു

Kochi Explosion Update: സ്റ്റൗ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. ഫയർ ഫോഴ്സും പോലീസും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം ഉണ്ടാകുന്നത്.

Kochi Explosion: കൊച്ചിയിലെ വ്യവസായ മേഖലയിൽ പൊട്ടിത്തെറി; ഒരാൾ കൊല്ലപ്പെട്ടു

വ്യവസായ മേഖലയിൽ പൊട്ടിത്തെറി (Represental Image/ Credits: Gettyimages)

Updated On: 

06 Oct 2024 | 07:12 AM

കൊച്ചി: എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ പൊട്ടിത്തെറിയുണ്ടായതായി റിപ്പോർട്ട്. സംഭവത്തിൽ ഒഡിഷ സ്വദേശി മരിച്ചതായാണ് വിവരം. ഒഡീഷ സ്വദേശിയായ അജയ് വിക്രമന്‍ എന്നയാളാണ് മരിച്ചത്. കൂടാതെ മൂന്ന് പേർക്ക് പരിക്കേറ്റതായും പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. സ്റ്റൗ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

ഫയർ ഫോഴ്സും പോലീസും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം ഉണ്ടാകുന്നത്. പരിക്കേറ്റ മൂന്ന് പേരെയും കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ രണ്ട് പേരും ഇതര സംസ്ഥാന തൊഴിലാളികളാണ്.

Updating…

 

Loading...
Unable to load recommendations.
Follow Us
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ