റോ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് വിവാഹ വാഗ്ദാനം, യുവതിയിൽ നിന്ന് ലക്ഷങ്ങൽ തട്ടിയ മലപ്പുറം സ്വദേശി പിടിയിൽ
Fake RAW Officer Arrested in Marriage Scam: മാട്രിമോണിയൽ വെബ്സൈറ്റ് വഴി പരിചയപ്പെട്ട യുവതികളെ റോ ഉന്നത ഉദ്യോഗസ്ഥൻ ആണെന്ന് പരിചയപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവിനെ പോലീസ് പിടികൂടി. മഞ്ചേരി പോലീസ് ആണ് മലപ്പുറം വടക്കങ്ങര അറക്കൽ വീട്ടിൽ ഷിബിലിനെ (30) ആണ് അറസ്റ്റ് ചെയ്തത്. മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ റോ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇയാൾ.
മലപ്പുറം: മാട്രിമോണിയൽ വെബ്സൈറ്റ് വഴി പരിചയപ്പെട്ട യുവതികളെ റോ ഉന്നത ഉദ്യോഗസ്ഥൻ ആണെന്ന് പരിചയപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവിനെ പോലീസ് പിടികൂടി. മഞ്ചേരി പോലീസ് ആണ് മലപ്പുറം വടക്കങ്ങര അറക്കൽ വീട്ടിൽ ഷിബിലിനെ (30) ആണ് അറസ്റ്റ് ചെയ്തത്. മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ റോ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇയാൾ.
വെബ്സൈറ്റ് വഴി പരിചയപ്പെട്ട ഇയാൾ മൊബൈൽ ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും യുവതിയുമായി അടുപ്പം സ്ഥാപിച്ചു. തുടർന്ന് താൻ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയായ റോയിലെ ഉയർന്ന ഉദ്യോഗസ്ഥൻ ആണെന്ന് പരിചയപ്പെടുത്തുകയായിരുന്നു. തുടർന്ന് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയുടെ വിശ്വാസം പിടിച്ചു പറ്റുകയായിരുന്നു. തുടർന്ന് ബന്ധം ദൃഢമായതോടെ തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പറഞ്ഞു യുവതിയിൽ നിന്ന് സ്വർണാഭരണങ്ങൾ പണയം വെച്ച് 7.70 ലക്ഷം രൂപ കൈക്കലാക്കി.
Also Read: മൊബൈലിൽ നിന്ന് വാട്‌സ്ആപ്പ് കളഞ്ഞു; കുഞ്ഞിനെ ക്രൂരമായി തല്ലി അമ്മ, കേസെടുത്ത് ബാലാവകാശ കമ്മീഷൻ
പണം ലഭിച്ചതോടെ വിവാഹത്തിൽ നിന്നും പിന്മാറാനും ബന്ധം ഉപേക്ഷിക്കാനും ഇയാൾ ശ്രമിച്ചു. ഇതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. മഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ കൂടുതൽ തട്ടിപ്പ് വിവരങ്ങൾ പുറത്തു വന്നത്. മാട്രിമോണി സൈറ്റുകൾ വഴി ഉയർന്ന പദവികളും വ്യാജ ജോലിയും സാമ്പത്തിക പ്രതിസന്ധികളും കാണിച്ച് ഇതിനുമുമ്പും സമാന രീതിയിൽ ഇയാൾ തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്. മലപ്പുറം, പാലക്കാട്, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലായി ഇയാൾക്കെതിരെ നിരവധി പരാതികൾ നിലവിലുണ്ട്.
എടവണ്ണ, വാളയാർ പോലീസ് സ്റ്റേഷൻ അതിർത്തികളിൽ ഇയാളെ മുൻപ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നതായും പോലീസ് പറയുന്നു. മാട്രിമോണി സൈറ്റുകൾ വഴി പരിചയപ്പെടുന്നവരുമായി സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ നടത്തുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന് പോലീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വ്യക്തികളുടെ ജോലി, പശ്ചാത്തലം, തുടങ്ങിയവ കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ ബന്ധം മുന്നോട്ടുകൊണ്ടുപോകാവൂ എന്നും മഞ്ചേരി പോലീസ് നിർദ്ദേശം നൽകി. മഞ്ചേരി പോലീസ് ഇൻസ്പെക്ടർ ടി ജി ദിലീപിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിച്ചു.
English Summary
The police have arrested a young man who swindled lakhs of rupees from women he met via a matrimonial website by posing as a high-ranking RAW official. The Manjeri police arrested Shibil (30), a native of Arakkal House in Vadakkangara, Malappuram.