AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Neyyattinkara Child Assault: മൊബൈലിൽ നിന്ന് വാട്‌സ്ആപ്പ് കളഞ്ഞു; കുഞ്ഞിനെ ക്രൂരമായി തല്ലി അമ്മ, കേസെടുത്ത് ബാലാവകാശ കമ്മീഷൻ

Neyyattinkara Mother Assault Child: സംഭവത്തിൽ അമ്മയ്‌ക്കെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു. പാറശ്ശാല എസ്എച്ച്ഒ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്. ഇന്നലെയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. നെയ്യാറ്റിൻകര ഉദയൻകുളങ്ങരയിലാണ് ആറ് വയസ്സുള്ള കുഞ്ഞിനെ സ്വന്തം അമ്മ അതിക്രൂര മർദ്ദനത്തിനിരയാക്കിയത്.

Neyyattinkara Child Assault: മൊബൈലിൽ നിന്ന് വാട്‌സ്ആപ്പ് കളഞ്ഞു; കുഞ്ഞിനെ ക്രൂരമായി തല്ലി അമ്മ, കേസെടുത്ത് ബാലാവകാശ കമ്മീഷൻ
പ്രതീകാത്മക ചിത്രംImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 10 Oct 2026 | 07:12 AM

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മൊബൈലിൽ നിന്ന് വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്തതിന് ആറ് വയസുകാരിക്ക് നേരെ സ്വന്തം അമ്മയുടെ ക്രൂര മർദ്ദിനം. സംഭവത്തിൽ അമ്മയ്‌ക്കെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു. പാറശ്ശാല എസ്എച്ച്ഒ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്. ഇന്നലെയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. നെയ്യാറ്റിൻകര ഉദയൻകുളങ്ങരയിലാണ് ആറ് വയസ്സുള്ള കുഞ്ഞിനെ സ്വന്തം അമ്മ അതിക്രൂര മർദ്ദനത്തിനിരയാക്കിയത്.

ALSO READ: രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ അക്കൗണ്ടിൽ 3500 കോടി! ഞെട്ടൽ

തന്റെ മൊബൈൽ ഫോണിലെ വാട്‌സ്ആപ്പ് അക്കൗണ്ട് മകൾ അൺ ഇൻസ്റ്റാൾ ചെയ്തു എന്ന് പറഞ്ഞുകൊണ്ടാണ് അമ്മ ശോഭ കുഞ്ഞിനെ മർദ്ദിച്ച് അവശ നിലയിലാക്കിയത്. അതിക്രൂര മർദ്ദനം നടക്കുമ്പോൾ കുഞ്ഞിന്റെ അച്ഛൻ വീട്ടിൽ ഉണ്ടായിരുന്നില്ല. എന്നാൽ അടികൊണ്ട് അവശയായി നടക്കാൻ കഴിയാതിരുന്ന കുഞ്ഞിനെ അമ്മയും മുത്തശ്ശിയും ചേർന്നാണ് ആശുപത്രിയിലാക്കുന്നത്. എന്നാൽ സംഭവം മറയിക്കുന്നതിന് കുഞ്ഞ് കട്ടിലിൽ നിന്ന് വീണ് പരുക്കേറ്റുവെന്നാണ് ആദ്യം ഇരുവരും ഡോക്ടറോട് പറഞ്ഞത്.

എന്നാൽ ശരീരമാസകലമുള്ള മുറിവുകളും മുഖത്തെ സാരമായ പരിക്കും ശ്രദ്ധയിൽപ്പെട്ട ഡോക്ടർ കുഞ്ഞിനോട് തന്നെ വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. തുടർന്നാണ് അമ്മ മർദ്ദിച്ചുവെന്ന വിവരം കുട്ടി പറയുന്നത്. തടിക്കഷ്ണം അടക്കം ഉപയോഗിച്ച് അടിച്ചുവെന്നും കുഞ്ഞ് ഡോക്ടറോട് വെളിപ്പെടുത്തി. തുടർന്ന് ഉടൻ തന്നെ ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. യുവതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ അമ്മയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം നടത്താൻ സിബിഐക്ക് നിർദ്ദേശം നൽകി ഹൈക്കോടതി. കുടുംബം നൽകിയ ഹർജിയിലാണ് വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സംഭവത്തിൽ രണ്ട് തവണ സിബിഐ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചതാണ്.

ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥർ അന്വേഷിക്കണം എന്നാണ് കോടതിയുടെ നിർദ്ദേശം. ജസ്റ്റിസ് ഗിരീഷിന്റെ ബെഞ്ചാണ് ഉത്തരവിട്ടത്. അപകടമരണവുമായി ബന്ധപ്പെട്ട് ബാലഭാസ്കറിന്റെ മാതാപിതാക്കളുടെ സംശയവും പരിശോധിക്കണമെന്നും കോടതി നിർദ്ദേശം മുന്നോട്ടുവച്ചു.

2018 ലാണ് വാഹനാപകടത്തിൽ ബാലഭാസ്കറും മകളും മരിച്ചത്. അപകടം നടന്ന ഉടനെ തന്നെ ദുരൂഹതകൾ ആരോപിച്ച് കുടുംബം രം​ഗത്തെത്തിയിരുന്നു. എന്നാൽ സംഭവത്തിന് പിന്നാലെ നടന്ന അന്വേഷണത്തിൽ അപകടം സ്വാഭാവികമാണെന്നും ഗൂഢാലോചന ഒന്നും നടന്നിട്ടില്ല എന്നുമാണ് തെളിഞ്ഞത്.

സിബിഐയുടെ കണ്ടെത്തലുകളിൽ കുടുംബത്തിന് നിരന്തരം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അപകടം നടന്ന സ്ഥലത്തെ ചില നിർണായക സാഹചര്യങ്ങളും സാമ്പത്തിക ഇടപാടുകളും കൂടുതൽ അന്വേഷിക്കണമെന്നായിരുന്നു കുടുംബത്തിൻ്റെ ആവശ്യം. പിന്നാലെ ഇവർ വീണ്ടും കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സിബിഐയോട് അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയത്.

English Summary:

Neyyattinkara, a six-year-old girl was brutally beaten by her own mother for deleting WhatsApp from mobile. The Child Rights Commission has registered a suo motu case against the mother regarding the incident.

 

Follow Us