FASTag New rule: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഏപ്രില്‍ 10 മുതല്‍ ദേശീയ പാതകളിലെ ടോള്‍ പ്ലാസകളില്‍ പുതിയ ചട്ടം
FASTag new rule, No Cash accepted: ടോൾ കുടിശ്ശികയുമായി ബന്ധപ്പെട്ട് ഇ-നോട്ടീസ് ലഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തുക അടച്ചില്ലെങ്കിൽ പിഴ ഇരട്ടിയായി വർദ്ധിക്കുന്നതിനും തീരുമാനം ഉണ്ട്. സർക്കാർ തിരിച്ചറിയൽ കാർഡുകൾ കാണിച്ച് സ്വകാര്യ വാഹനങ്ങളിൽ ടോൾ ഇളവ് നേടുന്ന രീതി ഇനി അനുവദിക്കില്ല. ഔദ്യോഗികമായി ഇളവുകൾക്ക് അർഹതയുള്ള വാഹനങ്ങൾക്ക് 'Exempted FASTag' ഉണ്ടെങ്കിൽ മാത്രമേ ടോൾ ഇല്ലാതെ കടന്നുപോകാൻ സാധിക്കൂ.
ന്യൂഡൽഹി: രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ പണമിടപാടുകൾ പൂർണ്ണമായും ഒഴിവാക്കുന്നു. ഏപ്രിൽ 10 മുതൽ പ്ലാസകളിൽ നേരിട്ട് പണം സ്വീകരിക്കില്ലെന്നും പകരം ഡിജിറ്റൽ മാർഗങ്ങൾ മാത്രമേ അനുവദിക്കൂ എന്നും അധികൃതർ അറിയിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ടോൾ പിരിവ് വേഗത്തിലാക്കാനുമാണ് ഈ കടുത്ത നീക്കം.
ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് യുപിഐ വഴി ടോൾ നൽകാം എന്നതാണ് പ്രധാന മാറ്റം. എന്നാൽ, ഇതിന് സാധാരണ നിരക്കിനേക്കാൾ 25 ശതമാനം അധിക തുക നൽകേണ്ടി വരും. ഫാസ്ടാഗോ യുപിഐയോ വഴി പണമടയ്ക്കാൻ തയ്യാറാകാത്ത വാഹനങ്ങൾക്ക് ടോൾ പ്ലാസയിലൂടെയുള്ള പ്രവേശനം നിഷേധിക്കാൻ അധികൃതർക്ക് അധികാരമുണ്ടാകും.
Also Read – പുതുവർഷത്തിൽ പുതിയ ടോൾ പിരിവ് തുടങ്ങും, ഒളവണ്ണ ടോൾ പ്ലാസയുടെ നിരക്കുകൾ ഇതാ
ടോൾ കുടിശ്ശികയുമായി ബന്ധപ്പെട്ട് ഇ-നോട്ടീസ് ലഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തുക അടച്ചില്ലെങ്കിൽ പിഴ ഇരട്ടിയായി വർദ്ധിക്കുന്നതിനും തീരുമാനം ഉണ്ട്. സർക്കാർ തിരിച്ചറിയൽ കാർഡുകൾ കാണിച്ച് സ്വകാര്യ വാഹനങ്ങളിൽ ടോൾ ഇളവ് നേടുന്ന രീതി ഇനി അനുവദിക്കില്ല. ഔദ്യോഗികമായി ഇളവുകൾക്ക് അർഹതയുള്ള വാഹനങ്ങൾക്ക് ‘Exempted FASTag’ ഉണ്ടെങ്കിൽ മാത്രമേ ടോൾ ഇല്ലാതെ കടന്നുപോകാൻ സാധിക്കൂ.
വാർഷിക പാസ് നിരക്ക് വർദ്ധിപ്പിച്ചു
സ്ഥിരമായി യാത്ര ചെയ്യുന്നവർക്കായി നൽകുന്ന വാർഷിക ടോൾ പാസ് നിരക്കിലും മാറ്റം വരുത്തിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾക്ക് 3,075 രൂപ ഒരു വർഷം നൽകണം. അല്ലെങ്കിൽ ഈ തുകയ്ക്ക് 200 യാത്രകൾ ചെയ്യാം.
പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ
- ഏപ്രിൽ 10 മുതൽ ടോൾ പ്ലാസകളിൽ പണം സ്വീകരിക്കില്ല. ഫാസ്ടാഗ്അല്ലെങ്കിൽ യുപിഐ വഴി മാത്രമേ പണമടയ്ക്കാൻ സാധിക്കൂ എന്നതാണ് പ്രധാന മാറ്റം
- ഫാസ്ടാഗ് ഇല്ലാത്തവർക്ക് യുപിഐ വഴി പണമടയ്ക്കാം. എന്നാൽ സാധാരണ ടോൾ നിരക്കിനേക്കാൾ 25% അധികം (1.25 മടങ്ങ്) തുക നൽകേണ്ടി വരും. മുൻപ് പണമായി നൽകുമ്പോൾ ഇരട്ടി തുക (2 മടങ്ങ്) നൽകണമായിരുന്നു എന്ന സ്ഥാനത്താണിത്.
- സർക്കാർ ജീവനക്കാരോ മറ്റോ ഔദ്യോഗിക ഐഡി കാർഡ് കാണിച്ച് ഇളവ് നേടുന്ന രീതി ഇനി അനുവദിക്കില്ല. ഇളവുകൾക്ക് അർഹതയുള്ളവർ ‘Exempted FASTag’ നിർബന്ധമായും വാഹനത്തിൽ പതിപ്പിച്ചിരിക്കണം.
- ടോൾ നൽകാത്തവർക്ക് ഇ-നോട്ടീസ് അയക്കും. 72 മണിക്കൂറിനുള്ളിൽ (3 ദിവസം) തുക അടച്ചില്ലെങ്കിൽ പിഴ ഇരട്ടിയാകും. 15 ദിവസത്തിന് ശേഷവും കുടിശ്ശിക തുടർന്നാൽ അത് വാഹൻ ഡാറ്റാബേസിൽ രേഖപ്പെടുത്തും.