AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pathanamthitta POCSO Case: ഉറങ്ങിക്കിടക്കുമ്പോള്‍ 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പിതാവ് അറസ്റ്റില്‍

Father Arrested for Impregnating 14 Year Old Girl: വയറുവേദനയെ തുടർന്ന് റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്.

Pathanamthitta POCSO Case: ഉറങ്ങിക്കിടക്കുമ്പോള്‍ 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പിതാവ് അറസ്റ്റില്‍
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Published: 02 May 2025 15:05 PM

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ 14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ. പത്തനംതിട്ട റാന്നിയിലാണ് സംഭവം. ഉറങ്ങിക്കിടക്കുന്ന മകളെ പിതാവ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കട്ടപ്പന സ്വദേശിയായ 43കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

വയറുവേദനയെ തുടർന്ന് റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. പിന്നാലെ ലാബ് അധികൃതർ പോളിസി വിവരം അറിയിച്ചു. 8-ാം ക്ലാസുകാരിയായ പെൺകുട്ടി നിലവിൽ ഏഴ് ആഴ്ച ​ഗർഭിണി ആണ്. സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. കേസിൽ കസ്റ്റഡിയിൽ എടുത്ത പിതാവിനെ ചോദ്യം ചെയ്തു വരികയാണ്. കുട്ടിക്ക് കൗൺസിലിങ്ങ് നൽകുമെന്ന് പൊലീസ് അറിയിച്ചു.

ALSO READ: ചക്ക മുറിക്കാനായി അമ്മ കത്തിയെടുത്തു; മുകളിലേക്ക് വീണ് മകന് ദാരുണാന്ത്യം

ചക്ക മുറിക്കുന്നതിനിടെ കത്തിയുടെ മുകളിലേക്ക് വീണ് കുട്ടി മരിച്ചു

കാസര്‍കോട് നെക്രാജ പിലാങ്കട്ട വെള്ളൂറടുക്കയിൽ അമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിയുടെ മുകളിലേക്ക് വീണ് എട്ടു വയസുകാരൻ മരിച്ചു. സുലേഖയുടെ മകന്‍ ഹുസൈന്‍ ഷഹബാസ് ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. സുലേഖ ചക്ക മുറിക്കുന്നതിനിടെ ഓടിയെത്തിയ ഷഹബാസ് ത്തിയുടെ മുകളിലേക്ക് വീണാണ് അപകടമുണ്ടായത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പലകയില്‍ ഘടിപ്പിച്ച തരത്തിലുള്ള കത്തിയായിരുന്നു ചക്ക മുറിക്കാനായി ഉപയോഗിച്ചിരുന്നത്. ഇതിന് മുകളിലേക്ക് കുട്ടി കാൽവഴുതി വീഴുകയായിരുന്നു. കുട്ടിയുടെ നെഞ്ചിന്റെ ഇടതുഭാഗത്താണ് മുറിവേറ്റത്.