Jackfruit Cutting Accident: ചക്ക മുറിക്കാനായി അമ്മ കത്തിയെടുത്തു; മുകളിലേക്ക് വീണ് മകന് ദാരുണാന്ത്യം
Child Death In Kasargod: ഏപ്രില്‍ 30ന് വൈകീട്ടാണ് സംഭവം. സുലേഖ ചക്ക മുറിക്കുന്നതിനിടെ ഷഹബാസ് ഓടിയെത്തുകയായിരുന്നു. കുട്ടി കത്തിയുടെ മുകളിലേക്ക് വീണാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാസര്‍കോട്: ചക്ക മുറിക്കുന്നതിനിടെ കത്തിയുടെ മുകളിലേക്ക് വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം. അമ്മ ചക്ക മുറിക്കുന്നതിനിടെ മകന്‍ ഓടിയെത്തുകയായിരുന്നു. കാസര്‍കോട് നെക്രാജ പിലാങ്കട്ട വെള്ളൂറടുക്കയിലാണ് സംഭവം. സുലേഖയുടെ മകന്‍ ഹുസൈന്‍ ഷഹബാസ് ആണ് മരിച്ചത്.
ഏപ്രില്‍ 30ന് വൈകീട്ടാണ് സംഭവം. സുലേഖ ചക്ക മുറിക്കുന്നതിനിടെ ഷഹബാസ് ഓടിയെത്തുകയായിരുന്നു. കുട്ടി കത്തിയുടെ മുകളിലേക്ക് വീണാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാല്‍വഴുതി കുട്ടി കത്തിക്ക് മുകളിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. പലകയില്‍ ഘടിപ്പിച്ച തരത്തിലുള്ള കത്തിയായിരുന്നു സുലേഖ ഉപയോഗിച്ചിരുന്നത്. കുട്ടിക്ക് നെഞ്ചിന്റെ ഇടതുഭാഗത്താണ് മുറിവേറ്റത്.




വിറക് കീറുന്നതിനിടെ വെട്ടേറ്റ് കുഞ്ഞ് മരിച്ചു
കണ്ണൂര്‍: മുത്തശി വിറക് കീറുന്നതിനിടെ അബദ്ധത്തില്‍ വെട്ടേറ്റ് ഒന്നര വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ ആലക്കോട് കോളിനഗറില്‍ പൂവഞ്ചാലില്‍ വിഷ്ണു കൃഷ്ണന്റെയും പ്രിയയുടെയും മകന്‍ ദയാല്‍ ആണ് മരിച്ചത്. ദയാലിന്റെ തലയ്ക്കാണ് വെട്ടേറ്റത്.
മുത്തശിക്ക് കാഴ്ച പരിമിതി ഉണ്ടായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. പ്രിയയുടെ വീട്ടില്‍ വെച്ചായിരുന്നു അപകടം. ഓടികൂടിയ നാട്ടുകാര്‍ ദയാലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.