AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Thiruvananthapuram Father Arrest: പിതാവ് അറസ്റ്റിൽ; താക്കീത് നൽകിയിട്ടും മകന് മദ്യവും കഞ്ചാവും നൽകിയ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം

പലതവണ വിലക്കിയിട്ടും മകനും സുഹൃത്തുക്കളും ചേർന്ന് കഞ്ചാവും മദ്യവും ഉപയോഗിച്ചതാണ് സതീഷ് കുമാറിനെ പ്രകോപിതനാക്കിയത്. സത മകന്റെ സുഹൃത്തായ വിജിൻ വിക്ടറിനെയാണ് സതീഷ് കുമാർ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. അതേസമയം കാപ്പ ഉൾപ്പെടെ കേസിലെ പ്രതിയാണ് കുത്തേറ്റ വിജിൻ വിക്ടർ. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്....

Thiruvananthapuram Father Arrest: പിതാവ് അറസ്റ്റിൽ; താക്കീത് നൽകിയിട്ടും മകന് മദ്യവും കഞ്ചാവും നൽകിയ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Updated On: 27 Apr 2026 | 11:08 AM

തിരുവനന്തപുരം: പലതവണ താക്കീത് നൽകിയിട്ടും മകനും സുഹൃത്തുക്കളും ചേർന്ന് ലഹരി ഉപയോഗിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ ആക്രമണത്തിൽ പിതാവ് അറസ്റ്റിൽ. തർക്കത്തിനിടയിൽ മകന്റെ സുഹൃത്തിനെ 64കാരനായ പിതാവ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു. സംഭവത്തിൽ കടകംപള്ളി സ്വദേശിയായ സതീഷ് കുമാർ ആണ് അറസ്റ്റിൽ ആയത്. സതീഷ് കുമാറിന്റെ മകന്റെ സുഹൃത്തായ വിജിൻ വിക്ടറിനാണ് കുത്തേറ്റത്.

32 വയസ്സായിരുന്നു. പലതവണ വിലക്കിയിട്ടും മകന് സുഹൃത്തുക്കൾ ചേർന്ന് മദ്യവും കഞ്ചാവും എത്തിച്ചു നൽകിയതാണ് സതീഷിനെ പ്രകോപിതമാക്കിയത്. ശനിയാഴ്ച വൈകിട്ടോടെ ആയിരുന്നു സംഭവം. ഇതിന്റെ പേരിൽ കരിക്കകം റെയിൽവേ പാലത്തിന് സമീപം വച്ചാണ് വാക്കു തർക്കം ഉണ്ടായത്. കലഹത്തിന് ഇടയിൽ സതീഷ് കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് വിക്ടറിനെ കുത്തുകയായിരുന്നു.

ALSO READ:കൂലിയുടെ പേരിൽ തർക്കം; കൊല്ലത്ത് ഹോട്ടൽ ഉടമയെ ജീവനക്കാരൻ കുത്തിക്കൊന്നു

സംഭവത്തിൽ ഗുരുതരമായ പരിക്കേറ്റ വിജിൻ വിക്ടർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം കുത്തേറ്റ വിജിൻ പേട്ട പോലീസ് സ്റ്റേഷനിൽ കാപ്പ ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയാണെന്നാണ് പോലീസ് അറിയിച്ചത്. കൊലപാതകശ്രമത്തിന് സതീഷ് കുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൊല്ലത്ത് ഹോട്ടൽ ഉടമയെ ജീവനക്കാരൻ കുത്തിക്കൊന്നു

കൊല്ലം കൂരിയോട് ഹോട്ടൽ ഉടമയെ ജീവനക്കാരൻ കുത്തിക്കൊന്നു. കൂലി സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. കൊല്ലം ജില്ലയിലുള്ള സ്പൈസി എന്ന ഹോട്ടലിന്റെ ഉടമ ആക്കൽ പുള്ളി പച്ചയിൽ വീട്ടിൽ സക്കീർ ഹുസൈൻ ആണ് കൊല്ലപ്പെട്ടത്. 52 വയസ്സായിരുന്നു. സംഭവത്തിൽ മംഗലപുരം സ്വദേശി ഇർഷാദിനെ ആണ് പോലീസ് പിടികൂടിയത്.കൊലപാതകത്തിന് പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇർഷാദിനെ മണ്ണന്തലയിൽ വച്ച് പോലീസ് പിടികൂടുകയായിരുന്നു. ഹോട്ടലിലെ സ്ഥിരം ജീവനക്കാരൻ ലീവിൽ പോയ സമയത്ത് താൽക്കാലികമായാണ് സക്കീർ ഹുസൈന്റെ ബന്ധുകൂടിയായ ഇർഷാദിനെ ജോലിക്ക് നിർത്തിയിരുന്നത്.

Follow Us