AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Horoscope Today: കാര്യവിജയവും അം​ഗീകാരവും തേടിയെത്തും ഈ രാശിക്കാർക്ക് ഇന്ന് അനുകൂല ദിനം

Horoscope Today July 23: രാശി ഫലം നോക്കിയാൽ ഇന്നത്തെ ദിവസം ചിലർക്ക് വളരെ അനുകൂലവും മറ്റ് ചിലർക്ക് പ്രതികൂലവും ​ഗുണദോഷ സമ്മിശ്രവുമാണ്. ഗ്രഹങ്ങളുടെ സ്ഥാനത്തിന് അനുസരിച്ചാണ് ഇക്കാര്യം നിർണയിക്കപ്പെടുന്നത്. അതുകൊണ്ട് അത് മുൻകൂട്ടി അറിഞ്ഞാൽ ഈ ദിവസം കൃത്യമായി ആസൂത്രണം ചെയ്ത് മുന്നോട്ട് പോകാം. ഓരോ നക്ഷത്രക്കാരുടെയും ഇന്നത്തെ രാശിഫലം വിശദമായി പരിശോധിക്കാം.

Horoscope Today: കാര്യവിജയവും അം​ഗീകാരവും തേടിയെത്തും ഈ രാശിക്കാർക്ക് ഇന്ന് അനുകൂല ദിനം
Daily HoroscopeImage Credit source: Getty Images
Amal KV
Amal KV | Published: 23 Jul 2026 | 06:24 AM

രാശി ഫല സുചനകൾ പ്രകാരം ഇന്നത്തെ ദിവസം ചിലർക്ക് വളരെ അനുകൂലവും മറ്റ് ചിലർക്ക് പ്രതികൂലവുമാണ്. ഗ്രഹങ്ങളുടെ സ്ഥാനത്തിന് അനുസരിച്ചാണ് രാശിഫലം നിർണയിക്കപ്പെടുന്നത്. അതുകൊണ്ട് അത് മുൻകൂട്ടി അറിഞ്ഞാൽ ഈ ദിവസം കൃത്യമായി ആസൂത്രണം ചെയ്ത് മുന്നോട്ട് പോകാം. ഇന്നത്തെ രാശിഫലം വിശദമായി നമുക്ക് പരിശോധിക്കാം.

മേടം

മേടം രാശിയിൽ ജനിച്ചവർക്ക് ഇന്ന് പൊതുവെ ഗുണ ദോഷ സമ്മിശ്രമായ ദിവസമാണ്. കാര്യവിജയവും അംഗീകാരവും പരീക്ഷാ വിജയവും വന്നുചേരും. എന്നാൽ രാത്രിയോടെ കാര്യങ്ങൾ പ്രതികൂലമായി മാറാം. അപകട ഭീതിയും യാത്രാ പരാജയവും സംഭവിക്കാം.

ഇടവം

പൊതുവെ അനുകൂലമായ ദിവസമാണ് ഇടവം രാശിയിൽ ജനിച്ചവർക്ക് ഇന്ന്. കാര്യ വിജയവും മത്സര വിജയവും ആരോഗ്യ നേട്ടവും ധന യോഗവും ഉണ്ടാകും. അംഗീകരങ്ങൾ തേടിയെത്താം.

മിഥുനം

സമ്മിശ്രമായ ദിവസമാണ് ഈ രാശിക്കാർക്കിന്ന്. പകൽ സമയത്ത് പ്രതികൂലമായിരിക്കും കാര്യങ്ങൾ. കാര്യ തടസ്സം, ആരോഗ്യപ്രശ്‌നങ്ങൾ, പരാജയം എന്നിവ കാണുന്നു. എന്നാൽ രാത്രിയോടെ അനുകൂലമായ സ്ഥിതിയുണ്ടാകും.

കർക്കടകം

പൊതുവെ പ്രതികൂലമായ ദിവസമാണ് കർക്കടകം രാശിക്കാർക്ക് ഇന്ന് അനുഭവപ്പെടുക. കാര്യ തടസ്സവും അലച്ചിലും പ്രതീക്ഷിക്കാം. ആരോഗ്യ പ്രശ്‌നങ്ങളും അനുഭവപ്പെട്ടേക്കാം. യാത്രകൾ തടസ്സപ്പെടാനും ഇടയുണ്ട്.

ചിങ്ങം

ചിങ്ങം രാശിയിൽ ജനിച്ചവർക്ക് ഗുണദോഷ സമ്മിശ്രമായ ദിനമാണ് ഇന്ന്. പകൽ പൊതുവെ അനുകൂലമായ സാഹചര്യങ്ങളാണ് കാണുന്നത്. കാര്യ വിജയം, മത്സര വിജയം, സ്ഥാനക്കയറ്റം തുടങ്ങിയ അനുകൂല കാര്യങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ രാത്രിയോടെ കാര്യ തടസ്സവും സ്വസ്ഥത കുറവും വന്നുചേരും.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് പകൽ പ്രതികൂലമായ സഹാചര്യമായിരിക്കും ഉണ്ടാവുക. കര്യ പരാജയത്തിനും അലച്ചിലിനും മനപ്രയാസത്തിനും ഇടയുണ്ടാകും. രാത്രിയോടെ കാര്യങ്ങൾ അനുകൂലമാകും. കാര്യവിജയവും യാത്രാ വിജയവും വന്നു ചേരും.

തുലാം

ഗുണദോഷ സമ്മിശ്രമായ ദിവസമാണ് തുലാം രാശിക്കാരെ ഇന്ന് കാത്തിരിക്കുന്നത്. പകൽ സമയത്ത് കാര്യവിജയത്തിനും ധനയോഗത്തിലും സാധ്യത കാണുന്നു. എന്നാൽ രാത്രിയിൽ കാര്യപരാജയത്തിനും അഭിമാന ക്ഷതത്തിനും കലഹത്തിനും ഇടയുണ്ട്.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്കും ഇന്ന് ഗുണദോഷ സമ്മിശ്രമായ ദിവസമാണ് കാണുന്നത്. കാര്യ തടസ്സം, സ്വസ്ഥതക്കുറവ്, ഇച്ഛാഭംഗം എന്നിവ പകൽ സമയത്ത് നേരിടാം. എന്നാൽ രാത്രിയോടെ അനുകൂല സ്ഥിതി ഉണ്ടാകും.

ധനു

പകൽ പൊതുവെ അനുകൂലമാണ് ധനു രാശിക്കാർക്ക് ഇന്ന്. കാര്യവിജയവും അംഗീകാരവും പരീക്ഷാ വിജയവും കാണുന്നു. രാത്രിയിൽ കാര്യ തടസ്സത്തിനും ആരോഗ്യപ്രശ്‌നത്തിനും ധനതടസ്സത്തിനും സാധ്യത കാണുന്നു.

മകരം

മകരം രാശിക്കാർ ഇന്ന് അനുകൂലമായ ദിവസമാണ് അനുഭവപ്പെടുക. കാര്യവിജയവും അംഗീകാരവും തേടിയെത്തും. ആരോഗ്യ സ്ഥിതി മെച്ചപ്പെടും നിയമ പോരട്ടങ്ങൾ വിജയിക്കുകയും ചെയ്യും.

കുംഭം

ഗുണദോഷ സമ്മിശ്രമായ ദിനമാണ് ഈ രാശിക്കാർക്ക് ഇന്ന് അനുഭവപ്പെടുക. പകൽ സമയത്ത് കാര്യ തടസ്സവും മനപ്രയാസവും യാത്രാ തടസ്സവും കാണുന്നു. രാത്രി ആയാൽ അംഗീകാരം മത്സര വിജയം തുടങ്ങിയ അനുകൂല സ്ഥിതിയുണ്ടാകും.

മീനം

പകൽ സമയം കാര്യ പരാജയവും ഇച്ഛാഭംഗവും യാത്രാ പരാജയവും ഈ രാശിക്കാർ നേരിടേണ്ടി വരും. രാത്രിയിൽ കാര്യങ്ങൾ അനുകൂലമായി ഭവിക്കുകയും ചെയ്യും

(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.)

English Summary

Today is Thursday July 23, Here is an astrological prediction of what is likely to happen in the lives of various zodiac signs. This is just an indication of the unexpected events that may happen in the lives of the 12 zodiac signs, and things that may happen in the areas of job, exam, health, money, career, and family.

Follow Us