Live-in relationship: ലിവിങ് ടുഗെദറിൽ ജനിച്ച കുട്ടി, സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ചേർക്കാമെന്ന് കോടതി
Father's name can be added for live-in child: മാതാപിതാക്കൾ ഒന്നിച്ച് നിന്ന് കുട്ടിയുടെ പിതൃത്വം വിളിച്ച് പറയാൻ തയ്യാറാകുമ്പോൾ അതിന് അനുവദിക്കാത്തത് ദൗർഭാഗ്യകരമാണെന്ന് കോടതി പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ ഭരണഘടന കോടതികൾക്ക് ഇടപെടാൻ സാധ്യമാണെന്നും കോടതി വ്യക്തമാക്കി. മാതാപിതാക്കൾ നൽകിയ ഹർജിയിൽ ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണനാണ് പേര് ചേർക്കാൻ ഉത്തരവിട്ടത്.

പ്രതീകാത്മക ചിത്രം
കൊച്ചി: ലിവിംഗ് ടുഗെദർ ബന്ധത്തിൽ ജനിച്ച കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ചേർക്കാമെന്ന് ഹൈക്കോടതി. വിവാഹത്തിന് മുമ്പ് ഒരുമിച്ച് ജീവിച്ച കാലത്ത് പങ്കാളിയുടെ ബീജം ഉപയോഗിച്ച് ഐവിഎഫ് ചികിത്സയിലൂടെ ജന്മം നൽകിയ പെൺകുട്ടിക്ക് പിതാവിന്റെ പേര് ചേർത്ത് ജനന സർട്ടിഫിക്കറ്റ് അനനുവദിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. മാതാപിതാക്കൾ നൽകിയ ഹർജിയിൽ ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണനാണ് പേര് ചേർക്കാൻ ഉത്തരവിട്ടത്.
മാതാപിതാക്കൾ ഒന്നിച്ച് നിന്ന് കുട്ടിയുടെ പിതൃത്വം വിളിച്ച് പറയാൻ തയ്യാറാകുമ്പോൾ അതിന് അനുവദിക്കാത്തത് ദൗർഭാഗ്യകരമാണെന്ന് കോടതി പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ ഭരണഘടന കോടതികൾക്ക് ഇടപെടാൻ സാധ്യമാണെന്നും കോടതി വ്യക്തമാക്കി.
കോടതിയെ സമീപിച്ചത് എന്തുകൊണ്ട്?
ദുബായിൽ ജോലി ചെയ്യുന്നതിനിടെ അടുപ്പത്തിലായി ഹർജിക്കാർ വിവാഹത്തിന് തീരുമാനിച്ചെങ്കിലും വീട്ടുകാർ സമ്മതിച്ചിരുന്നില്ല. തുടർന്ന് 2012ൽ യുവാവിന്റെ ബീജത്തിൽ നിന്ന് യുവതി കൃത്രിമ ഗർഭധാരണത്തിന് വിധേയയായി. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേരില്ലാതെ സിംഗിൾ മദർ എന്നാണ് രേഖപ്പെടുത്തിയത്.
പിന്നീട് വിവാഹിതരായ ദമ്പതികൾക്ക് ജനിച്ച രണ്ടാമത്തെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേരുണ്ട്. തുടർന്ന് ആദ്യകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് തിരുത്താൻ അപേക്ഷ നൽകിയെങ്കിലും ഇതിന് വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് ജനന – മരണ റജിസ്ട്രാർ അപേക്ഷ നിരസിച്ചു. ഇതിനെ തുടർന്നാണ് മാതാപിതാക്കൾ കോടതിയെ സമീപിച്ചത്. പുതിയ സർട്ടിഫിക്കറ്റ് നൽകാൻ മുപ്പത് ദിവസത്തെ സമയമാണ് കോടതി അധികൃതർക്ക് നൽകിയത്.
മാസപ്പടി കേസിൽ ഇനിയെന്ത്? സിഎംആർഎൽ നൽകിയ ഹർജിയിൽ വിധി ഇന്ന്
മാസപ്പടി കേസിൽ ഇഡിക്കും സിഎംആർഎല്ലിനും ഇന്ന് നിർണായക ദിനം. ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കമ്പനി എംഡി ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരും നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേന്ദ്ര ഏജൻസി അന്വേഷണം മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന് സിഎംആർഎൽ വാദിച്ചു. ഇഡി റെയ്ഡിന് പിന്നാലെ സംഘർഷങ്ങളും പ്രതിഷേധനങ്ങളും ഉണ്ടായ സാഹചര്യത്തിൽ ഇന്നത്തെ വിധി ഇഡിക്കും വളരെ പ്രധാനമാണ്.
കേസിലെ തുടർനടപടികൾ തീരുമാനിക്കാൻ ഇഡി മേധാവി രാഹുൽ നവീൻ കൊച്ചിയിൽ എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മണിക്ക് കൊച്ചിയിൽ നിർണായക യോഗം നടക്കും. വീണ വിജയൻ അടക്കമുള്ളവർക്കെതിരായ തുടർനീക്കവും, റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥർക്കെതിരെ ഉണ്ടായ അക്രമണവും യോഗത്തിൽ ചർച്ചയാകും.
English Summary:
The High Court has ordered the government to not allow the father’s name to be added to the birth certificate of a girl who was born through IVF treatment using her partner’s sperm while they were living together before marriage. Justice PV Kunjikrishnan ordered the addition of the name on a petition filed by the parents.