Kollam Accident: കൊല്ലത്ത് സ്കൂട്ടറിൽ സ്കൂൾ ബസ് തട്ടി അപകടം: പ്രതിശ്രുത വധു മരിച്ചു
Fiancee Dies In Accident: കഴിഞ്ഞ തിങ്കളാഴ്ചയാണ് കരിന്തോട്ട സര്‍വീസ് സഹകരണ ബാങ്കില്‍ ക്ലര്‍ക്ക് ആയി നിയമനം ലഭിച്ചത്. ഈയടുത്താണ് അഞ്ജനയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ഒക്ടോബര്‍ 19-ന് വിവാഹം നടക്കാനിരിക്കവേയാണ് അപകടം സംഭവിച്ചത്.

അഞ്ജന
കൊല്ലം: കൊല്ല ശാസ്താംകോട്ടയിൽ സ്കൂട്ടറിൽ സ്കൂൾ ബസ് ഇടിച്ച് പ്രതിശ്രുത വധുവിന് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികയായ തൊടിയൂർ സ്വദേശിനി അഞ്ജന (24) ആണ് മരിച്ചത്. ശാസ്താംകോട്ട സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയായിരുന്നു അഞ്ജന. അപകടത്തെ തുടർന്ന് സ്കൂട്ടർ ഭാഗികമായി കത്തി നശിച്ചു.
കൊല്ലം- തേനി ദേശീയ പാതയിൽ ശാസ്താംകോട്ട ഭരണിക്കാവ് ഊക്കൻമുക്ക് ജംക്‌ഷനിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ്. സ്‌കൂട്ടറില്‍ ബാങ്കിലേക്ക് പോവുകയായിരുന്ന അഞ്ജനയെ എതിർദിശയിൽ നിന്ന് വന്ന സ്കൂൾ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച വീണ അഞ്ജനയുടെ ദേഹത്ത് ബസ് കയറി ഇറങ്ങുകയായിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Also Read: ദളിത് യുവതിക്കെതിരായ മാല മോഷണക്കേസ് നുണക്കഥ; റിപ്പോർട്ട് സമർപ്പിച്ച് ക്രൈം ബ്രാഞ്ച്
കഴിഞ്ഞ തിങ്കളാഴ്ചയാണ് കരിന്തോട്ട സര്‍വീസ് സഹകരണ ബാങ്കില്‍ ക്ലര്‍ക്ക് ആയി നിയമനം ലഭിച്ചത്. ഈയടുത്താണ് അഞ്ജനയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ഒക്ടോബര്‍ 19-ന് വിവാഹം നടക്കാനിരിക്കവേയാണ് അപകടം സംഭവിച്ചത്. തൊടിയൂര്‍ ശാരദാലയം വീട്ടില്‍ ബി മോഹനന്റെയും ടി അജിതയുടെയും മകളാണ് അഞ്ജന.