AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Traffic Police: കോഴിപ്പോര്! ബിരിയാണിയിലെ ചിക്കന്‍ പീസിന്റെ പേരില്‍ പോലീസുകാര്‍ തമ്മിലടി

Palluruthy Police Fight: മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്റെ വിരമിക്കല്‍ ചടങ്ങില്‍ വിളമ്പിയ ബിരിയാണിയാണ് തര്‍ക്കത്തിന് ആധാരം. ബിരിയാണി കഴിക്കുന്നതിനിടെ ഇരുവരും തമ്മില്‍ ചിക്കന്‍ പീസുകള്‍ എടുക്കുന്നതിനെ ചൊല്ലി വാക്കേറ്റമുണ്ടായി.

Kerala Traffic Police: കോഴിപ്പോര്! ബിരിയാണിയിലെ ചിക്കന്‍ പീസിന്റെ പേരില്‍ പോലീസുകാര്‍ തമ്മിലടി
പ്രതീകാത്മക ചിത്രം Image Credit source: Social Media
Shiji M K
Shiji M K | Published: 19 Sep 2025 | 06:13 AM

കൊച്ചി: പള്ളുരുത്തി ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കം. സ്‌റ്റേഷനില്‍ വിളമ്പിയ ബിരിയാണിയെ ചൊല്ലി ഹോം ഗാര്‍ഡുകള്‍ തമ്മില്‍ അടിയുണ്ടാക്കിയതായാണ് വിവരം. ചേര്‍ത്തല സ്വദേശികളായ രാധാകൃഷ്ണന്‍, ജോര്‍ജ് എന്നിവര്‍ തമ്മിലാണ് അടിയുണ്ടായത്. തലയ്ക്ക് പരിക്കേറ്റ രാധാകൃഷ്ണനെ ആദ്യം കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയിലും പിന്നീട് ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്റെ വിരമിക്കല്‍ ചടങ്ങില്‍ വിളമ്പിയ ബിരിയാണിയാണ് തര്‍ക്കത്തിന് ആധാരം. ബിരിയാണി കഴിക്കുന്നതിനിടെ ഇരുവരും തമ്മില്‍ ചിക്കന്‍ പീസുകള്‍ എടുക്കുന്നതിനെ ചൊല്ലി വാക്കേറ്റമുണ്ടായി. ഇതാണ് അടിപിടിയിലേക്ക് എത്തിയത്.

ഇരുവരും തമ്മിലുള്ള തര്‍ക്കം റോഡിലേക്ക് നീങ്ങിയതോടെ നാട്ടുകാരും കൂടി. സ്‌റ്റേഷനിലെ മറ്റ് പോലീസുകാരെത്തിയാണ് ഇവരെ പിടിച്ചുമാറ്റിയത്. ഇവര്‍ തമ്മില്‍ ഡ്യൂട്ടിയുടെ പേരില്‍ നേരത്തെയും തര്‍ക്കമുണ്ടായിട്ടുണ്ടെന്നാണ് വിവരം. ഇരുവര്‍ക്കുമെതിരെ നടപടിയുണ്ടാകാനാണ് സാധ്യത.

പോലീസ് ട്രെയിനി തൂങ്ങിമരിച്ചു

തിരുവനന്തപുരം: പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ പോലീസ് ട്രെയിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. ആര്യനാട് കീഴ്പാലൂര്‍ സ്വദേശി ആനന്ദിനെയാണ് ബാരക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആനന്ദിന്റെ സഹോദരന്‍ പേരൂര്‍ക്കട പോലീസിലും എസ്എപി കമാന്‍ഡന്റിനും പരാതി നല്‍കി.

Also Read: KJ Shine : സ്വന്തം നഗ്നത മറച്ചുവെക്കാൻ മറ്റുള്ളവരുടെ ഉടുതുണി ഊരുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കണം : കെ.ജെ ഷൈന്‍

പ്ലറ്റൂണ്‍ ലീഡറായി ആനന്ദിനെ തിരഞ്ഞെടുത്തിരുന്നു. ഇതിന് ശേഷം കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്നാണ് വിവരം. ഇയാള്‍ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും കൗണ്‍സിലിങ് നല്‍കുകയും ചെയ്തു. ഇതിന് ശേഷം ആനന്ദിനെ നിരീക്ഷിക്കാനായി ആളെ നിര്‍ത്തിയിരുന്നു. എന്നാല്‍ അയാള്‍ ശുചിമുറിയില്‍ പോയ സമയത്താണ് ആനന്ദ് ജീവനൊടുക്കിയത്.