Mathrujyothi: ഭിന്നശേഷിക്കാരായ അമ്മമാരോടൊപ്പമുണ്ട് സര്‍ക്കാര്‍; മാതൃജ്യോതി വഴി ധനസഹായം

Mathrujyothi Scheme Offers Financial Support to Differently Abled Mothers: ഭിന്നശേഷിക്കാരായ ധാരാളം അമ്മമാരും നമുക്കിടയിലുണ്ട്. മറ്റ് ശാരീരിക ബുദ്ധിമുട്ടുകള്‍ ഇല്ലാത്ത അമ്മമാരെ അപേക്ഷിച്ച് ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് മുന്നില്‍ ഉയരുന്ന വെല്ലുവിളികള്‍ ചെറുതൊന്നുമല്ല. കുഞ്ഞിനെ എടുക്കാനും കൃത്യമായി പരിചരിക്കാനും പോലും പലപ്പോഴും അവര്‍ക്ക് സാധിക്കാതെ വരുന്നു.

Mathrujyothi: ഭിന്നശേഷിക്കാരായ അമ്മമാരോടൊപ്പമുണ്ട് സര്‍ക്കാര്‍; മാതൃജ്യോതി വഴി ധനസഹായം

പ്രതീകാത്മക ചിത്രം

Published: 

22 Apr 2026 | 06:42 AM

അമ്മയാകുക എന്നത് ഒരു സ്ത്രീയുടെ ഏറ്റവും വലിയ സ്വപ്‌നമാണ്. സ്വന്തം കുഞ്ഞിനെ മാറോട് ചേര്‍ത്ത് ലാളിക്കാന്‍ എന്ത് ത്യാഗം സഹിക്കാനും അവള്‍ തയാറാണ്. ഒരു പ്രസവത്തിലൂടെ പുതുജീവന്‍ പിറക്കുന്നതിനോടൊപ്പം തന്നെ, പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളും സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടതായി വരുന്നു. ഇതിനെയെല്ലാം മറികടന്ന് വീണ്ടും പഴയജീവിതത്തിലേക്ക് എത്താന്‍ നല്ല പരിചരണം, നല്ല ഭക്ഷണം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ അവര്‍ക്ക് ആവശ്യമാണ്.

ഭിന്നശേഷിക്കാരായ ധാരാളം അമ്മമാരും നമുക്കിടയിലുണ്ട്. മറ്റ് ശാരീരിക ബുദ്ധിമുട്ടുകള്‍ ഇല്ലാത്ത അമ്മമാരെ അപേക്ഷിച്ച് ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് മുന്നില്‍ ഉയരുന്ന വെല്ലുവിളികള്‍ ചെറുതൊന്നുമല്ല. കുഞ്ഞിനെ എടുക്കാനും കൃത്യമായി പരിചരിക്കാനും പോലും പലപ്പോഴും അവര്‍ക്ക് സാധിക്കാതെ വരുന്നു. മാത്രമല്ല, പ്രസവത്തെ തുടര്‍ന്നെത്തുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും സാഹചര്യം മോശമാക്കും.

മറ്റുള്ളവരെ പോലെ വരുമാനത്തിനായി ധാരാളം അവസരങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് മുന്നില്‍ തുറക്കപ്പെടില്ല. അതിനാല്‍ ഒരു പ്രസവത്തിന് ശേഷമുണ്ടാകുന്ന എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളെയും തരണം ചെയ്ത് മുന്നേറാന്‍, ഇക്കൂട്ടരെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് മാതൃജ്യോതി. ഈ പദ്ധതി വഴി സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ആവശ്യമായതെല്ലാം നടപ്പാക്കാന്‍ സാധിക്കും.

ചില മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് പദ്ധതി വഴി സാമ്പത്തിക സഹായം ഒരുക്കുന്നത്. പ്രസവത്തിന് ശേഷം രണ്ട് വര്‍ഷത്തേക്കാണ് മാതൃജ്യോതി വഴി ധനസഹായം ലഭിക്കുക.

മാതൃജ്യോതി പദ്ധതിയെ കുറിച്ച് വിശദമായി

2020 ലാണ് മാതൃജ്യോതി പദ്ധതി സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്നത്. ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് ധനസഹായം നല്‍കി, അവരെ ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി നടപ്പാക്കുന്നതിനായി ആദ്യഘട്ടത്തില്‍ 12 ലക്ഷം രൂപയുടെ ഭരണാനുമതിയായിരുന്നു ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് നല്‍കിയത്.

ആര്‍ക്കെല്ലാം ആനുകൂല്യം ലഭിക്കും?

പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. പ്രതിമാസം 2,000 രൂപയാണ് ധനസഹായം. കുഞ്ഞിന് രണ്ട് വയസാകുന്നത് വരെ ഇത് തുടരും. പ്രസവം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളില്‍ അപേക്ഷിക്കുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെ കാലതാമസത്തില്‍ അപേക്ഷിക്കുന്നവര്‍ക്ക് കുഞ്ഞിന് രണ്ട് വയസാകുന്നത് വരെയെ പണം ലഭിക്കൂ, അതായത് വളരെ കുറച്ചുകാലം മാത്രം.

Also Read: Snehapoorvam Scheme: മാതാവോ പിതാവോ ഇല്ലാത്ത കുട്ടികള്‍ക്ക് ധനസഹായം; എന്താണ് സ്‌നേഹപൂര്‍വ്വം പദ്ധതി?

ഭിന്നശേഷിക്കാരുടെ വൈകല്യത്തിന്റെ തോത് അനുസരിച്ചാണ് സാമ്പത്തിക സഹായം അനുവദിക്കുന്നത്. ഓരോ വിഭാഗത്തിനും ലഭിക്കുന്ന മുന്‍ഗണന ഇപ്രകാരം….

അന്ധത-80 ശതമാനം, ഇന്റലക്ച്വല്‍ ഡിസബിലിറ്റി- 60 ശതമാനം, സെറിബ്രല്‍ പാള്‍സി- 60 ശതമാനം, ചലന വൈകല്യം- 80 ശതമാനം, മസ്‌കുലാര്‍ ഡിസ്‌ട്രോഫി- 50 ശതമാനം, മാനസികരോഗം- 60 ശതമാനം എന്നിങ്ങനെയാണ് കണക്കാക്കുന്നത്. ബധിതരും അന്ധരുമായ ആളുകള്‍ക്ക് പ്രഥമ പരിഗണന ലഭിക്കും. ബൗദ്ധികവൈകല്യങ്ങള്‍ ഉള്ളവര്‍ രണ്ടാമതും, ഒന്നിലധികം വൈകല്യമുള്ളവര്‍ക്ക് മൂന്നാമതുമായാണ് പ്രാധാന്യം നിശ്ചയിച്ചിരിക്കുന്നത്.

എങ്ങനെ അപേക്ഷിക്കാം?

അങ്കനവാടികള്‍ മുഖേനെയാണ് പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ടത്. മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവയാണ് ആവശ്യമായ രേഖകള്‍.

Follow Us
Related Stories
കേന്ദ്രം ഫണ്ട് നിഷേധിച്ചപ്പോള്‍ സംസ്ഥാന ഖജനാവില്‍ നിന്നാണ് ആനുകൂല്യങ്ങള്‍ നല്‍കിയത് – സംസ്ഥാന സര്‍ക്കാരിനെതിരെ വി.ശിവന്‍കുട്ടി
Monsoon Bumper 2026: മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനം 10 കോടിക്ക് ഏജന്റ് കമ്മീഷന്‍ എത്ര? ബാങ്കിലെത്തുക ഇത്രയും
Operation toofan: കോഴിക്കോട് പോലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് ഓടി യുവതിയും യുവാവും; കാറിൽ നിന്നും എംഡിഎംഎ കണ്ടെടുത്തു
Kerala Weather Update: കേരളത്തിലിന്ന് കനത്ത മഴയും ശക്തമായ കാറ്റും; മൂന്ന് ജില്ലകള്‍ക്ക് അവധി
Kerala Rain Alert: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: നാളെ 3 ജില്ലകളിൽ റെഡ് അലർട്ട്
Kerala Lottery Result: ഇന്നത്തെ കേരള… ഇന്നത്തെ കോടിപതി ആരെന്ന് അറിയേണ്ടേ, ലോട്ടറി ഫലമെത്തി
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മണ്‍സൂണ്‍ കാലത്തെ ആരോഗ്യം; എന്തൊക്കെ കഴിക്കണം?
മുഖം തിളങ്ങാൻ റോസ് വാട്ടർ ഇങ്ങനെ ഉപയോ​ഗിക്കണം
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ