രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ 5 പേർ സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

two Malayali nurses, died in a road accident in Saudi Arabia: തായിഫ്-റാനിയ റോഡിലാണ് അ‌പകടമുണ്ടായത്. മലയാളി നഴ്സുമാരെ കൂടാതെ തമിഴ്നാട് സ്വദേശികളായ മറ്റു രണ്ട് നേഴ്‌സുമാരും വാഹനം ഓടിച്ച സൗദി പൗരനും മരിച്ചു. തമിഴ്നാട് സ്വദേശികൾ ആയ വിജയലക്ഷ്മി, ഹെപ്‌സിബ എന്നിവരാണ് മരിച്ചത്. സൗദിയിലെ സർക്കാർ ഡിസ്‌പെൻസറിയിൽ നഴ്‌സുമാരായി ജോലി ചെയ്തുവരികയായിരുന്നു ഇവർ.

രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ 5 പേർ സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

Two Malayali Nurses, Died In A Road Accident In Saudi Arabia

Updated On: 

03 Oct 2026 | 07:11 PM

ജിദ്ദ: സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. കോട്ടയം അയർക്കുന്നം സ്വദേശി ജെയ്സിമോൾ മാത്യു (36), കോട്ടയം കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളികൾ. തായിഫ്-റാനിയ റോഡിലാണ് അ‌പകടമുണ്ടായത്. മലയാളി നഴ്സുമാരെ കൂടാതെ തമിഴ്നാട് സ്വദേശികളായ മറ്റു രണ്ട് നേഴ്‌സുമാരും വാഹനം ഓടിച്ച സൗദി പൗരനും മരിച്ചു. തമിഴ്നാട് സ്വദേശികൾ ആയ വിജയലക്ഷ്മി, ഹെപ്‌സിബ എന്നിവരാണ് മരിച്ചത്. സൗദിയിലെ സർക്കാർ ഡിസ്‌പെൻസറിയിൽ നഴ്‌സുമാരായി ജോലി ചെയ്തുവരികയായിരുന്നു ഇവർ. അവധി ദിനമായതിനാൽ റാനിയയിൽ വന്നപ്പോഴാണ് അപകടത്തിൽപ്പെട്ടത്.

അ‍ഞ്ച് ലക്ഷത്തിന്റെ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

തിരൂർ: വിൽപ്പനയ്ക്കായി ബെംഗളൂരുവിൽനിന്നെത്തിച്ച ഏകദേശം 100 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. തവനൂർ തെക്കുമുറി കരുമത്ത് പറമ്പിൽ മുഹമ്മദ് റിസ്വാൻ (25), തവനൂർ അങ്ങാടിക്കുസമീപം താമസിക്കുന്ന മുഹമ്മദ് ജാസിർ (42) എന്നിവരാണ് പിടിയിലായത്. വിപണിയിൽ അഞ്ചുലക്ഷത്തോളം വിലവരുന്ന എംഡിഎംഎ ആണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.

ALSO READ: കാസർകോട് കുഴൽ കിണർ വണ്ടി വീടിനു മുകളിലേക്ക് മറിഞ്ഞ് വീണ് രണ്ടു പേർ മരിച്ചു

തവനൂർ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അ‌ന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ബെംഗളൂരുവിൽനിന്ന് കാറിലാണ് പ്രതികൾ എംഡിഎംഎ തവനൂരിലെത്തിച്ചത്. ബെംഗളൂരുവിൽനിന്ന് മയക്കുമരുന്ന് നാട്ടിലെത്തിക്കാൻ സഹായിച്ചവരെയും സാമ്പത്തികസഹായം ചെയ്തവരെയും കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്നും പോലീസ് പറയുന്നു.

PMO ഉദ്യോഗസ്ഥ ചമഞ്ഞ് മന്ത്രിയുമായി കൂടിക്കാഴ്ച; യുവതി അ‌റസ്റ്റിൽ

കൊൽക്കത്ത: പ്രധാനമന്ത്രിയുടെ ഓഫീസിലെ (പി.എം.ഒ.) ഉയർന്ന ഉദ്യോഗസ്ഥയാണെന്ന് അവകാശപ്പെട്ട് പശ്ചിമ ബംഗാൾ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ യുവതി അ‌റസ്റ്റിൽ. അകങ്ഷ വിദ്യാർത്ഥിയെന്ന യുവതിയാണ് അ‌റസ്റ്റിലായിരിക്കുന്നത്. വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് സംസ്ഥാന സെക്രട്ടേറിയറ്റായ നബാനിൽ പ്രവേശിച്ച ഇവർ പിന്നീട് ഡൽഹിയിലാണ് അറസ്റ്റിലായത്.

തെറ്റായ വിവരങ്ങൾ നൽകി പശ്ചിമ ബംഗാൾ പൊതുമരാമത്ത് മന്ത്രി അജയ് പൊദ്ദാറുമായി ഇവർ കൂടിക്കാഴ്ച നടത്തി. സംഭാഷണത്തിനിടയിൽ യുവതിയുടെ സംസാരത്തിൽ സംശയം തോന്നിയ മന്ത്രി അവരുടെ ഔദ്യോഗിക പദവിയെക്കുറിച്ച് ചോദിച്ചറിഞ്ഞു. കള്ളി പുറത്തായെന്ന് മനസ്സിലായ യുവതി പെട്ടെന്ന് തന്നെ അവിടെനിന്നും കടന്നു. മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങൾ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു.

അന്വേഷണത്തിൽ യുവതി ഡൽഹിയിലേക്കുള്ള വിമാനത്തിൽ കയറിയെന്ന് കണ്ടെത്തി. പിന്നാലെ ബംഗാൾ പോലീസിന്റെ വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘം രാത്രിയോടെ ഡൽഹിയിലേക്ക് യാത്ര തിരിക്കുകയും, വ്യാഴാഴ്ച ഡൽഹിയിലെ വസതിയിൽ വച്ച് യുവതിയെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇവരെ കൊൽക്കത്തയിലേക്ക് കൊണ്ടുവരാൻ ട്രാൻസിറ്റ് റിമാൻഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

English Summary

Five people, including two nurses from Kerala, died in a road accident in Saudi Arabia. The deceased Keralites are Jaisimol Mathew (36) from Ayarkunnam, Kottayam, and Jobina Johny (26) from Anacherry Anchakkunnel, Kurumulloor, Kottayam. The other victims were two nurses from Tamil Nadu- Vijayalakshmi and Hepsiba- and the Saudi national who was driving the vehicle. They were employed as nurses at a government dispensary in Saudi Arabia and met with the accident while visiting Rania on their day off.

Loading...
Unable to load recommendations.
Follow Us
ദിവസവും പാവയ്ക്ക കഴിച്ചാൽ ശരീരത്തിൽ എന്താണ് സംഭവിക്കുന്നത്?
ഡിസംബറിൽ മിഥുനം ഉൾപ്പെടെ 4 രാശിക്കാർക്ക് പണവും പ്രശസ്തിയും!
മുട്ട കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി