AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

കാസർകോട് കുഴൽ കിണർ വണ്ടി വീടിനു മുകളിലേക്ക് മറിഞ്ഞ് വീണ് രണ്ടു പേർ മരിച്ചു

ജയ്സണും കുടുംബവും താമസിക്കുന്ന വാടക വീടിനു മുകളിലേക്കാണ് വാഹനം മറിഞ്ഞു വീണത്. ഇന്ന് പുലർച്ചെ രണ്ടോടെ ആയിരുന്നു സംഭവം.ചൂട് കൂടിയ സാഹചര്യത്തിൽ കുടുംബം വീടിന്റെ ഹാളിൽ ആയിരുന്നു ഉറങ്ങിയിരുന്നത്. വാഹനം ഇറക്കത്തിലൂടെ നിയന്ത്രണം വിട്ട് വീടിന്റെ മുകളിലേക്ക് മറഞ്ഞുവീണങ്കിലും ട്രാക്ടറിന്റെ ക്രെയിൻ വീടിന്റെ ടറസിൽ തട്ടി നിന്നതുകൊണ്ട്........

കാസർകോട് കുഴൽ കിണർ വണ്ടി വീടിനു മുകളിലേക്ക് മറിഞ്ഞ് വീണ് രണ്ടു പേർ മരിച്ചു
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Published: 03 Oct 2026 | 08:04 AM

കാസർഗോഡ് : കാസർഗോഡ് വെസ്റ്റ് എളേരി വരക്കാട് കുഴൽ കിണർ വണ്ടി വീടിന്റെ മുകളിലേക്ക് മറിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം.. മധ്യപ്രദേശ് സ്വദേശിയായ ദേവേന്ദ്ര, ഛത്തീസ്ഗഡ് സ്വദേശിയായ മനാസർ എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച വാഹനമാണ് വീടിനു മുകളിലേക്ക് മറഞ്ഞു വീണത്.

ജയ്സണും കുടുംബവും താമസിക്കുന്ന വാടക വീടിനു മുകളിലേക്കാണ് വാഹനം മറിഞ്ഞു വീണത്. ഇന്ന് പുലർച്ചെ രണ്ടോടെ ആയിരുന്നു സംഭവം.ചൂട് കൂടിയ സാഹചര്യത്തിൽ കുടുംബം വീടിന്റെ ഹാളിൽ ആയിരുന്നു ഉറങ്ങിയിരുന്നത്. വാഹനം ഇറക്കത്തിലൂടെ നിയന്ത്രണം വിട്ട് വീടിന്റെ മുകളിലേക്ക് മറഞ്ഞുവീണങ്കിലും ട്രാക്ടറിന്റെ ക്രെയിൻ വീടിന്റെ ടറസിൽ തട്ടി നിന്നതുകൊണ്ട് വലിയൊരു ദുരന്തമാണ് ഇല്ലാതായത്.

ALSO READ:ഇന്ന് ഒറ്റപ്പെട്ട നേരിയ മഴ മാത്രം, നാളെ മൂന്ന് ജില്ലകളിൽ ശക്തമായ മഴ, യെല്ലോ അ‌ലർട്ട്

എന്നാൽ വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല തലയ്ക്ക് ഗുരുതരമായി പരിക്കുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

പതിനാല് വയസ്സുകാരി പനി ബാധിച്ചു മരിച്ചു

സംസ്ഥാനത്ത് പനി വ്യാപനവും പിന്നാലെയുള്ള മരണങ്ങളും വർദ്ധിക്കുന്നതായി റിപ്പോർട്ട്. മണ്ണാർക്കാട് സ്വദേശിയായ പതിനാല് വയസ്സുകാരി ശിവരഞ്ജിനി കഴിഞ്ഞദിവസം പനിബാധിച്ച് മരിച്ചു. ശിവരഞ്ജിനി ഉൾപ്പെടെ നിരവധി പനിമരണകളാണ് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോട്ടോപ്പാടം വേങ്ങ സ്വദേശിനിയാണ് ശിവരഞ്ജിനി. പനി കുറയാത്തതിനെ തുടർന്ന് രാത്രി 8 മണിയോടെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിയ ഡോക്ടറെ കാണിച്ചു ശിവരഞ്ജിനി വീട്ടിൽ തിരിച്ചെത്തി. എന്നാൽ രാത്രി പതിനൊന്ന് മണിയോടെ വീണ്ടും അസ്വസ്ഥത ഉണ്ടായി. കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ജില്ലകളിൽ പനി വ്യാപിക്കുകയാണ് വ്യാഴാഴ്ച മാത്രം 8407 പേരാണ് പനിബാധിതരായി ചികിത്സ നേടിയിരിക്കുന്നത്.

ENGLISH SUMMARY

Two people died tragically in Varakkad, West Eleri, Kasaragod, after a vehicle used for borewell drilling overturned onto a house. The deceased have been identified as Devendra from Madhya Pradesh and Manasar from Chhattisgarh; the vehicle they were traveling in was the one that toppled onto the house.

Follow Us