V. K. Ebrahimkunju Death: മുൻമന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, ക്യാൻസർ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം

V. K. Ebrahimkunju Death: മുൻമന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

വികെ ഇബ്രാഹിം കുഞ്ഞ്

Updated On: 

06 Jan 2026 | 04:34 PM

കൊച്ചി: മുൻമന്ത്രിയും, മുതിർന്ന മുസ്ലിംലീഗ് നേതാവുമായിരുന്ന വികെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു.  നാലു തവണ എംഎൽഎയും, രണ്ടു തവണ മന്ത്രിയുമായിരുന്നു അദ്ദേഹം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1952 ൽ ആലുവ ജികൊങ്കോരപ്പള്ളിയിൽ യു.വി ഖാദറിന്റെയും ചിതുമ്മയുടെയും മകനായി ജനിച്ചു. മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ (എംഎസ്എഫ്), മുസ്ലിം യൂത്ത് ലീഗ് എന്നിവയിലൂടെ അദ്ദേഹം പൊതുജീവിതത്തിലേക്ക് പ്രവേശിച്ചു.

2001 ൽ മട്ടാഞ്ചേരി നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2006 ൽ അതേ സീറ്റിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2011 ലും 2016 ലും കളമശ്ശേരി നിയോജകമണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു.

2005ലാണ് പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടര് ന്ന് ഇബ്രാഹിംകുഞ്ഞ് ആദ്യമായി മന്ത്രിയായത്. പിന്നീട് 2011-ൽ ഉമ്മൻ ചാണ്ടി സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയായി. പാലാരിവട്ടം മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ  അഴിമതിക്കുറ്റം രജിസ്റ്റർ ചെയ്തിരുന്നു.

ഭാര്യ: നദീറ, അഡ്വ.വി.ഇ.അബ്ദുൾ ഗഫൂർ, അബ്ബാസ്, അനൂപ് എന്നിവർ മക്കൾ.  മകൻ വി.ഇ അബ്ദുൾ ഗഫൂർ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കളമശ്ശേരിയിൽ നിന്നുള്ള യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു.

 

Loading...
Unable to load recommendations.
Follow Us
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ