AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Pooja Bumper 2026: ഭാഗ്യപരീക്ഷയ്ക്ക് ഇനി ദിവസങ്ങൾ മാത്രം; പൂജ ബമ്പർ നറുക്കെടുപ്പ് ഈ മാസം

Pooja Bumper Lottery 2026 When Will the 12 Crore Draw Take Place: സെപ്റ്റംബര്‍ 28നാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. ഒരു ടിക്കറ്റിന് 300 രൂപയാണ് വില. അംഗീകൃത ഏജന്റുമാരില്‍ നിന്നും വില്‍പ്പനക്കാരില്‍ നിന്നും മാത്രമേ ടിക്കറ്റുകള്‍ വാങ്ങാവൂ. വ്യാജ വെബ്‌സൈറ്റുകള്‍ വഴിയോ വാട്‌സ്ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യരുതെന്നും ഭാഗ്യക്കുറി വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Pooja Bumper 2026: ഭാഗ്യപരീക്ഷയ്ക്ക് ഇനി ദിവസങ്ങൾ മാത്രം; പൂജ ബമ്പർ നറുക്കെടുപ്പ് ഈ മാസം
പൂജ ബമ്പര്‍ 2026Image Credit source: Social Media
Shiji M K
Shiji M K | Published: 14 Nov 2026 | 09:57 AM

കേരളത്തിലെ ലോട്ടറി പ്രേമികള്‍ക്ക് പ്രതീക്ഷയേകി പൂജ ബമ്പര്‍ 2026 നറുക്കെടുപ്പ് തീയതി അടുത്തെത്തുന്നു. 12 കോടി രൂപയുടെ ഒന്നാം സമ്മാനം ആര്‍ക്കാകും ലഭിക്കുകയെന്നറിയാനുള്ള കാത്തിരിപ്പിലാണ് ഭാഗ്യക്കുറി പ്രേമികള്‍. നവംബര്‍ 28 ശനിയാഴ്ചയാണ് ഇത്തവണത്തെ നറുക്കെടുപ്പ് നടക്കുന്നത്.

നറുക്കെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ ടിക്കറ്റ് വില്‍പ്പനയും ശ്രദ്ധ നേടുകയാണ്. ഒരു ടിക്കറ്റിലൂടെ കോടീശ്വരനാകാനുള്ള അവസരമാണ് പൂജ ബമ്പര്‍ ഒരുക്കുന്നത്. ഒന്നാം സമ്മാനത്തിന് പുറമെ നിരവധി സമ്മാനങ്ങള്‍ വേറെയു ഇത്തവണത്തെ ഭാഗ്യക്കുറിയിലുണ്ട്.

നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് നറുക്കെടുപ്പ്

തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ് നടക്കുക. BR-112 എന്ന നമ്പറില്‍ പുറത്തിറങ്ങിയ ടിക്കറ്റുകള്‍ അഞ്ച് പരമ്പരകളിലായാണ് ലഭ്യമാകുന്നത്. JA, JB, JC, JD, JE എന്നിവയാണ് പരമ്പരകള്‍. പരമാവധി 45 ലക്ഷം ടിക്കറ്റുകളാണ് വില്‍പ്പനയ്ക്കായി തയാറാക്കിയിരിക്കുന്നത്.

സെപ്റ്റംബര്‍ 28നാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. ഒരു ടിക്കറ്റിന് 300 രൂപയാണ് വില. അംഗീകൃത ഏജന്റുമാരില്‍ നിന്നും വില്‍പ്പനക്കാരില്‍ നിന്നും മാത്രമേ ടിക്കറ്റുകള്‍ വാങ്ങാവൂ. വ്യാജ വെബ്‌സൈറ്റുകള്‍ വഴിയോ വാട്‌സ്ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യരുതെന്നും ഭാഗ്യക്കുറി വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Also Read: Pooja Bumper 2026: പൂജ ബമ്പർ 2026 നറുക്കെടുപ്പ് എപ്പോൾ? അറിയേണ്ട കാര്യങ്ങൾ

12 കോടിക്ക് പുറമെ മറ്റ് സമ്മാനങ്ങളും

  • ഒന്നാം സമ്മാനം- 12 കോടി രൂപ
  • രണ്ടാം സമ്മാനം- 50 ലക്ഷം രൂപ വീതം 10 പേര്‍ക്ക്
  • മൂന്നാം സമ്മാനം- 5 ലക്ഷം രൂപ വീതം 10 പേര്‍ക്ക്
  • നാലാം സമ്മാനം- 3 ലക്ഷം രൂപ വീതം 5 പേര്‍ക്ക്
  • അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം 10 പേര്‍ക്ക്
  • സമാശ്വാസ സമ്മാനം- ഒരു ലക്ഷം രൂപ വീതം 4 പേര്‍ക്ക്

ഇതിനുപുറമെ 5,000, 1,000, 500, 300 രൂപയുടെ സമ്മാനങ്ങളുമുണ്ട്. ആകെ 39.11 കോടി രൂപയാണ് സമ്മാനത്തുകയായി പ്രഖ്യാപിച്ചിരിക്കുന്നത്.

നവംബര്‍ 28ന് നടക്കുന്ന നറുക്കെടുപ്പോടെ ഇത്തവണത്തെ പൂജ ബമ്പറിന്റെ വിജയിയെ അറിയാം. 12 കോടി രൂപയുടെ ഒന്നാം സമ്മാനം ഏത് ടിക്കറ്റിനാണ് ലഭിക്കുകയെന്നറിയാനുള്ള കാത്തിരിപ്പിലാണ് ലോട്ടറി പ്രേമികള്‍.

English Summary

The Kerala Pooja Bumper 2026 (BR-112) draw will be held on November 28 at 2 PM at Gorky Bhavan in Thiruvananthapuram. With a first prize of Rs. 12 crore, each ticket costs Rs. 300. The lottery is being issued in five series, with several additional prizes on offer.

Follow Us