Fuel Price Hike: ഇന്ധനവില വര്‍ധനവില്‍ ജനരോഷം ശക്തം; തിരുവനന്തപുരത്ത് പ്രതിഷേധം

Protests Intensify in Thiruvananthapuram After Fuel Price Increase in India: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ ഇന്ധനവില വര്‍ധിച്ചിരിക്കുന്നത്. സംഘര്‍ഷം ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുതിച്ചുയരുന്നതിന് കാരണമാകുന്നുണ്ട്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണിപ്പോള്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്.

Fuel Price Hike: ഇന്ധനവില വര്‍ധനവില്‍ ജനരോഷം ശക്തം; തിരുവനന്തപുരത്ത് പ്രതിഷേധം

പ്രതീകാത്മക ചിത്രം

Updated On: 

15 May 2026 | 03:32 PM

തിരുവനന്തപുരം: രാജ്യത്തെ ഇന്ധനവില വര്‍ധനവില്‍ ജനരോഷം ശക്തം. പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചതിന് പിന്നാലെ കടുത്ത പ്രതിഷേധവുമായി ആളുകള്‍ രംഗത്തെത്തി. പെട്രോള്‍ വില ലിറ്ററിന് 110.76 രൂപയിലേക്കും ഡീസല്‍ വില 99.64 രൂപയിലേക്കുമാണ് തിരുവനന്തപുരത്ത് ഉയര്‍ന്നിരിക്കുന്നത്. മൂന്ന് രൂപയോളം വര്‍ധനവുണ്ടായിരിക്കുന്നത് ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ ഇന്ധനവില വര്‍ധിച്ചിരിക്കുന്നത്. സംഘര്‍ഷം ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുതിച്ചുയരുന്നതിന് കാരണമാകുന്നുണ്ട്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണിപ്പോള്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്.

തിരുവനന്തപുരത്തെ പ്രധാന ഭാഗങ്ങളിലെല്ലാം വാഹന ഉടമകളുടെ നേതൃത്വത്തില്‍ പ്രതിഷേധമുണ്ടായി. ബേക്കറി ജങ്ഷന്‍, പട്ടം, കഴക്കൂട്ടം എന്നിവിടങ്ങളിലെ പെട്രോള്‍ പമ്പുകളില്‍ എത്തിയാണ് ഉപഭോക്താക്കള്‍ രോഷം പ്രകടിപ്പിച്ചത്. ഇന്ധനവിലയിലെ വര്‍ധനവ് നിത്യ ജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്നും ജീവിതച്ചെലവ് ഉയര്‍ത്തുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

തെരഞ്ഞെടുപ്പുകളെല്ലാം കഴിഞ്ഞതിന് പിന്നാലെ ഇത്തരത്തിലൊരു നടപടി ഉണ്ടാകുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചതാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഫലം വന്നു, പിന്നാലെ ഇന്ധനവിലയും കൂടി. സാധാരണക്കാര്‍ എപ്പോഴും ഇങ്ങനെ ജീവിക്കേണ്ടതായി വരുന്നുവെന്ന് ഓട്ടോ തൊഴിലാളികള്‍ പ്രതികരിച്ചു.

Also Read: Fuel prices Hike: പെട്രോൾ, ഡീസൽ വില കൂട്ടി, നട്ടംതിരിഞ്ഞ് സാധാരണക്കാർ

ഇന്ധനവില വര്‍ധനവ് പച്ചക്കറികളുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വില വര്‍ധിപ്പിക്കും. സാധാരണക്കാരായ കുടുംബങ്ങള്‍ ഇപ്പോള്‍ തന്നെ ജീവിക്കാ നന്നായി കഷ്ടപ്പെടുന്നുണ്ട്, അതിനോടൊപ്പം ഈ വില വര്‍ധനവ് കൂടിയാകുമ്പോള്‍ അവര്‍ക്ക് ഇരട്ടിച്ചെലവ് ഉണ്ടാകുകയാണെന്നാണ് വീട്ടമ്മമാരുടെ പക്ഷം.

ഇരുട്ടടി സമ്മാനിച്ച് ഇന്ധനവില കുതിച്ചുയര്‍ന്നു

അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി ചെലവ് വര്‍ധിക്കുന്നതിനാല്‍ ഇന്ധന ഉപയോഗം എല്ലാവരും കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദിവസങ്ങള്‍ക്ക് മുമ്പ് ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ അവസാനിച്ചില്ലെങ്കില്‍ ഇന്ധനവില ഇനിയും ഉയരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

നാല് വര്‍ഷത്തിന് ശേഷമാണ് ഇന്ധനവിലയില്‍ വര്‍ധനവുണ്ടാകുന്നത്. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് ക്രൂഡ് ഓയിലിന് ബാരലിന് 70 യുഎസ് ഡോളറില്‍ നിന്ന് 126 യുഎസ് ഡോളറിലേക്ക് ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ ഇന്ധനവില ഉയര്‍ത്തിയത്.

ഇന്ധനവില കുതിച്ചുയരുന്നത് രാജ്യത്തെ ഓരോ പൗരനെയും ഗുരുതരമായി തന്നെ ബാധിക്കും. യാത്രാ ചെലവ്, ഭക്ഷ്യ സാധനങ്ങളുടെ വില തുടങ്ങി സര്‍വ്വ മേഖലയിലും ഇന്ധനവില വര്‍ധനവ് പ്രകടമാകും. പെട്രോള്‍-ഡീസല്‍ എന്നിവയ്ക്ക് വില വര്‍ധിക്കുന്നതോടെ സാധനങ്ങളുടെ ഇറക്കുമതി ചെലവ് ഉയരും, ഇതാണ് നിത്യോപയോഗ സാധനങ്ങളുടെ ഉള്‍പ്പെടെ വില കൂടുന്നതിന് കാരണം. ഇത് പൊതുജനങ്ങളെ കടുത്ത സാമ്പത്തിക സമ്മര്‍ദത്തിലാക്കുമെന്ന കാര്യം ഉറപ്പാണ്.

English Summary

Public anger is rising across India following the latest fuel price hike, with strong protests reported in Thiruvananthapuram. Citizens have expressed frustration over increasing petrol and diesel prices, leading to demonstrations in several areas.

Follow Us
മഴക്കാല രോഗങ്ങളെ തുരത്താൻ കരിഞ്ചീരകം ഉപയോഗിക്കാം
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
വിഡി സതീശന്റെ ആസ്തി ഒരു കോടിയിലേറെ, കടം ലക്ഷങ്ങളും
ഇന്ധന ഉപയോഗം കുറയ്ക്കാന്‍ എന്തെല്ലാം ചെയ്യാം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്