G Sudhakaran: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും ! മരണം വരെ കമ്മ്യൂണിസ്റ്റ്, ഒരിക്കലും പാർട്ടിയെ തള്ളിപ്പറയില്ലെന്ന് ജി സുദാകരൻ

G Sudhakaran about controversy: പാർട്ടിക്കുള്ളിൽ താൻ നേരിടുന്ന വ്യക്തിഹത്യയും അവഗണനയും സഹിക്കാൻ ആകില്ലെന്ന് പറഞ്ഞുകൊണ്ടാണ് മത്സരിക്കും എന്നും തന്റെ പുതിയ രാഷ്ട്രീയ നീക്കവും ജി സുധാകരൻ തുറന്നുപറഞ്ഞത്...

G Sudhakaran: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും ! മരണം വരെ കമ്മ്യൂണിസ്റ്റ്, ഒരിക്കലും പാർട്ടിയെ തള്ളിപ്പറയില്ലെന്ന് ജി സുദാകരൻ

G Sudhakaran

Updated On: 

12 Mar 2026 | 12:13 PM

സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കി താൻ സ്വതന്ത്രനായി മത്സരിക്കും എന്ന് പ്രഖ്യാപിച്ച ജി സുധാകരൻ. ഏറെ നേരം നീണ്ടു നിന്ന വാർത്താസമ്മേളനത്തിന്റെ ഏറ്റവും അവസാനമാണ് സ്വതന്ത്രനായി മത്സരിക്കും എന്ന കാര്യം വ്യക്തമാക്കിയത്. പാർട്ടിക്കുള്ളിൽ താൻ നേരിടുന്ന വ്യക്തിഹത്യയും അവഗണനയും സഹിക്കാൻ ആകില്ലെന്ന് പറഞ്ഞുകൊണ്ടാണ് മത്സരിക്കും എന്നും തന്റെ പുതിയ രാഷ്ട്രീയ നീക്കവും ജി സുധാകരൻ തുറന്നുപറഞ്ഞത്. വാർത്താ സമ്മേളനത്തിന്റെ പ്രാരംഭത്തിൽ താൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും യുഡിഎഫ് പിന്തുണയിൽ എന്തായാലും മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നുമായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

താൻ പാർട്ടിയിൽ നിന്നും പോവുകയാണ് എന്ന് തരത്തിൽ പുറത്തുവരുന്നത് താൻ പറയാത്ത കാര്യങ്ങൾ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ആരുടെയും നിർബന്ധപ്രകാരമല്ല താൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നത്. പാർട്ടിയുടെ ആശയവും ആദർശവും താൻ ഉപേക്ഷിച്ചിട്ടില്ല എന്നും സുധാകരൻ വ്യക്തമാക്കി. ഒരു ദൗത്യവുമായി ആരും തന്നെ വന്നു കണ്ടിട്ടില്ല.

ALSO READ:വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി

പാർട്ടിയെ ആക്ഷേപിക്കാൻ താനില്ല. അതിനുള്ള സാഹചര്യവുമില്ല. പാർട്ടിയുടെ പൂർണ്ണ സമയ പ്രവർത്തകനായി തുടരുകയാണ് എന്നും സുധാകരൻ അറിയിച്ചു. കൂടാതെ സിപിഎം നേതാവ് എം എ ബേബിയുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് അദ്ദേഹം വിശദീകരണം നൽകി. എം എ ബേബി ഇന്നലെ വീട്ടിലെത്തിയിരുന്നുവെങ്കിലും രാഷ്ട്രീയമായി ഇത്തരം കാര്യങ്ങൾ ഒന്നും ചർച്ച ചെയ്തിട്ടില്ല. താൻ കോൺഗ്രസ് നേതാക്കളെ കണ്ടുവെന്ന പ്രചാരണങ്ങൾ തീർത്തും അസംബന്ധമാണെന്നും ഇത്തരം വ്യാജവാർത്തകൾ ആസൂത്രിതമായി ചമയ്ക്കുന്നതാണ്. തന്നെ അറിയാവുന്നവർ ഇതൊന്നു വിശ്വസിക്കില്ലെന്ന് സുധാകരൻ പറഞ്ഞു. അതിനു ശേഷമാണ് മത്സരരം​ഗത്തേക്ക് ഉണ്ടെന്ന് പറഞ്ഞത്.

Follow Us
മകം, പൂരം... തുടങ്ങിയ നക്ഷത്രങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും സൗഭാഗ്യങ്ങളും
പപ്പായ അച്ചാർ ഉണ്ടാക്കിയാലോ, ചോറിന് വേറൊന്നും വേണ്ട!
ശരീരഭാരം കുറയ്ക്കാൻ ഞാവൽപ്പഴം എങ്ങനെ, എപ്പോൾ കഴിക്കണം?
ഫീച്ചറുകൾ ഇതാ എണ്ണിക്കോ! വൺപ്ലസ് N6x 5G വിൽപ്പന തുടങ്ങി
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു