AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

G Sukumaran: ‘തൃശൂർ പിടിച്ചതുപോലെ എൻഎസ്എസ് പിടിക്കാൻ വരേണ്ട’; സുരേഷ് ഗോപിക്കെതിരെ സുകുമാരൻ നായർ

G Sukumaran Nair Slams Suresh Gopi: സുരേഷ് ​ഗോപി ജനിച്ചതിന ശേഷം എൻഎസ്എസ് ആസ്ഥാനത്ത് കാലുകുത്തിയിട്ടില്ലെന്നും ഒരിക്കൽ വന്നത് രാഷ്ട്രിയ ലക്ഷ്യവുമായാണെന്നും ജി സുകുമാരൻ നായർ പറഞ്ഞു.

G Sukumaran: ‘തൃശൂർ പിടിച്ചതുപോലെ എൻഎസ്എസ് പിടിക്കാൻ വരേണ്ട’; സുരേഷ് ഗോപിക്കെതിരെ സുകുമാരൻ നായർ
Suresh GopiImage Credit source: social media
Sarika KP
Sarika KP | Published: 18 Jan 2026 | 01:36 PM

തിരുവനന്തപുരം: കേന്ദ്ര മന്ത്രി സുരേഷ് ​ഗോപിയെ രൂക്ഷമായി വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. സുരേഷ് ​ഗോപി ജനിച്ചതിന ശേഷം എൻഎസ്എസ് ആസ്ഥാനത്ത് കാലുകുത്തിയിട്ടില്ലെന്നും ഒരിക്കൽ വന്നത് രാഷ്ട്രിയ ലക്ഷ്യവുമായാണെന്നും ജി സുകുമാരൻ നായർ പറഞ്ഞു.

വിഎസ് അച്യുതാനന്ദൻ കെ കെ രാമയെ കാണാൻ പോയതു പോലെയാണ് സുരേഷ് ഗോപി ഇവിടെ വന്നത്. ബജറ്റ് ദിവസമായിരുന്നു സുരേഷ് ഗോപിയുടെ വരവ്. എൻഎസ്എസ് പരമാധികാര സഭയിൽ വന്നത് ആരോടും ചോദിക്കാതെയാണ്. അയാൾ തൃശ്ശൂർ പിടിച്ച പോലെ എൻഎസ്എസ് പിടിക്കാൻ വരണ്ട എന്നും ജി സുകുമാരൻ നായർ പറഞ്ഞു.

Also Read:എന്നാലും ആരാണീ കനഗോലു? വല്ല പിടിയുമുണ്ടോ?

അതേസമയം ലീ​ഗിനെതിരെയും രൂക്ഷ വിമർശനമാണ് സുകുമാരൻ നായർ നടത്തിയത്. ലീ​ഗ് എന്നാൽ മുഴുവൻ മുസ്ലിങ്ങൾ അല്ല എന്ന് അദ്ദേഹം പറഞ്ഞു. എൻഎസ്എസിന്‍റെ ഇത്തരം നീക്കത്തിന് പിന്നില്‍ രമേശ് ചെന്നിത്തലയാണെന്ന രാഷ്ട്രീയ വിമർശനങ്ങളെയും സുകുമാരൻ നായർ എതിർത്തു.

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും സുകുമാരൻ നായര്‍ രൂക്ഷ വിമർശനം ഉന്നയിച്ചു. സമുദായത്തിൻ്റെ പിന്തുണ നേടി വിജയിച്ച ശേഷം സമുദായ നേതാക്കളുടെ പിന്തുണ തേടി തിണ്ണ നിരങ്ങില്ലെന്ന് സതീശൻ പറഞ്ഞു. സതീശന് അത് പറയാൻ അർഹതയില്ലെന്നും ഈ സമീപനം തുടർന്നാൽ തിരിച്ചടി കിട്ടുമെന്നും സുകുമാരൻ നായർ പറഞ്ഞു. സതീശനെ കോൺ​ഗ്രസ് അഴിച്ച് വിട്ടിരിക്കുകയാണെന്നും സുകുമാരൻ നായർ പറഞ്ഞു.

Follow Us