Gold Mining In Nilambur: നിലമ്പൂർ വനത്തിൽ സ്വർണ ഖനനം; 7 പേർ അറസ്റ്റിൽ

Gold Mining In Nilambur: നിലമ്പൂർ വനമേഖലയിൽ മരുത ഭാഗം മുതൽ നിലമ്പൂർ മോടവണ്ണ വരെയുള്ള ചാലിയാർ പുഴയുടെ ഭാഗങ്ങളിൽ മണലിൽ സ്വർണ്ണത്തിന്റെ അംശമുണ്ട്...

Gold Mining In Nilambur: നിലമ്പൂർ വനത്തിൽ സ്വർണ ഖനനം; 7 പേർ അറസ്റ്റിൽ

Gold (2)

Updated On: 

29 Dec 2025 | 08:54 AM

മലപ്പുറം: നിലമ്പൂർ വനത്തിൽ നിന്ന് സ്വർണ്ണഖനനം ചെയ്ത കേസിൽ ഏഴു പേർ അറസ്റ്റിൽ. മമ്പാട് പുള്ളിപ്പാടം സ്വദേശികളെയാണ് വനം ഇന്റലിജൻസും റേഞ്ച് ഓഫീസറും ചേർന്ന് പിടികൂടിയത്. റസാക്ക്, ജാബിർ, അലവിക്കുട്ടി, അഷറഫ്, സക്കീർ, ഷമീം, സുന്ദരൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ച് മണൽ ഊറ്റിയാണ് സ്വർണ്ണം അരിച്ചെടുത്ത് കൊണ്ടിരുന്നത്.

നിലമ്പൂർ വനമേഖലയിൽ മരുത ഭാഗം മുതൽ നിലമ്പൂർ മോടവണ്ണ വരെയുള്ള ചാലിയാർ പുഴയുടെ ഭാഗങ്ങളിൽ മണലിൽ സ്വർണ്ണത്തിന്റെ അംശമുണ്ട്. ഇതിൽ മണൽ ഊറ്റി സ്വർണ്ണം അരിച്ചെടുക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിലമ്പൂർ റെയിഞ്ച് പനയങ്കോട് സെക്ഷൻ പരിധിയിൽ ആയിരവല്ലിക്കാവ് മേഖലയിൽ വച്ചാണ് പ്രതികളെ പിടികൂടിയത്. ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുമ്പോൾ പ്രതികൾ സ്വർണ്ണം അരിച്ചെടുത്തു കൊണ്ടിരിക്കുകയായിരുന്നു.

ഇവർ കുറെയധികം ദിവസങ്ങളായി വരൻ വകുപ്പിന്റെ നിരീക്ഷണത്തിൽ ഉള്ളവരാണ്. നിലമ്പൂർ നോർത്ത് ഡിഎഫ്ഒക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ റെഞ്ച് ഓഫീസർ സൂരജ് വേണുഗോപാലും സംഘവും ആണ് പ്രതികളെ പിടികൂടിയത്.

തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു

തിരുവനന്തപുരം ജില്ലയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. വക്കം കായിക്കര കടവിൽ അബി എന്ന അഫിനും വക്കം ചാമ്പാവിള സ്വദേശി റപ്പായി എന്ന ശ്രീനാഥുമാണ് മരണപ്പെട്ടത്. തിരുവനന്തപുരം കടയ്ക്കാവൂര്‍ വക്കം റോഡിൽ ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്.നിലയ്ക്കാമുക്ക് ഭാഗത്ത്‌ നിന്നും മൂന്ന് പേർ സഞ്ചരിച്ചിരുന്ന ബുള്ളറ്റും എതിർദിശയിൽ എത്തിയ അബിയുടെ വാഹനവും തമ്മിൽ കൂട്ടിമുട്ടപകയായിരുന്നു.

അത്താഴം കഴിച്ച ഉടനെ തന്നെ ഉറങ്ങാറുണ്ടോ?
ഈ രോഗമുള്ളവര്‍ നിലക്കടല കഴിക്കാന്‍ പാടില്ല
എംഎസ് ധോണിക്ക് ബിസിസിഐ നല്‍കുന്ന പെന്‍ഷന്‍ എത്ര?
സീസണായി ഇനി മാംഗോ പുഡ്ഡിങ് ഉണ്ടാക്കാം
Viral Video: അമിതമായാൽ, ലോഡും നിലത്താകും
Viral Video: സെക്യൂരിറ്റിയൊക്കെ കുഞ്ഞാവക്ക് എന്ത്?
വേലിക്ക് മുകളിൽ മഞ്ഞ് കളയുന്ന അണ്ണാൻ
റെയ്ഡില്‍ പിടിച്ചെടുത്ത കോടികള്‍ പൊലീസ് എണ്ണുന്നു; പൂനെയിലെ ദൃശ്യങ്ങള്‍