ട്രെയിനിൽ നിന്ന് 50 പവൻ കവർന്ന ഇൻസ്റ്റ ഇൻഫ്ലുവൻസർ പിടിയിൽ; കാട്ടിക്കൊടുത്തത് റീൽസ്

Gold robbery on train in Palakkad: പാലക്കാടെത്തിയപ്പോഴേക്കും സ്വർണം മോഷ്ടിച്ച് പ്രതി പാലക്കാട് തന്നെ സ്റ്റേഷനിലിറങ്ങി തമിഴ്‌നാട്ടിലേക്ക് രക്ഷപെടുകയായിരുന്നു എന്നും അ‌ന്വേഷണത്തിൽ കണ്ടെത്തി. ബസുകൾ മാറി കയറിയും പല ദിശയിലേക്ക് പോകുന്ന ട്രെയിനുകളിൽ മാറി കയറിയും അന്വേഷണം വഴിതെറ്റിക്കാൻ പ്രതി ശ്രമിച്ചതായി പൊലീസ് പറയുന്നു.

ട്രെയിനിൽ നിന്ന് 50 പവൻ കവർന്ന ഇൻസ്റ്റ ഇൻഫ്ലുവൻസർ പിടിയിൽ; കാട്ടിക്കൊടുത്തത് റീൽസ്

Gold Robbery On Train Instagram Influencer Arrested In Palakkad

Published: 

11 Nov 2026 | 07:57 PM

പാലക്കാട്: ട്രെയിൻ യാത്രയ്ക്കിടെ വയോധികയുടെ സ്വർണം കവർന്ന കേസിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ പിടിയിൽ. ചെങ്ങന്നൂർ സ്വദേശിനി കുമാരിയുടെ 50 പവൻ സ്വർണം കവർന്ന കേസിൽ ദിണ്ടിഗൽ സ്വദേശിയായ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ബാലമുരുകൻ ആണ് അ‌റസ്റ്റിലായത്. ചെന്നൈയിലെ മകന്റെ വീട്ടിൽനിന്ന് വിവാഹാവശ്യത്തിനായി കൊണ്ടുപോകുകയായിരുന്ന സ്വർണമാണ് ബാലമുരുകൻ കവർന്നത്. ഈ മാസം രണ്ടിനാണ് സംഭവം. സേലത്തുനിന്ന് ട്രെയിനിൽ കയറിയ പ്രതി പാലക്കാടിനും തൃശൂരിനും ഇടയിൽവെച്ച് മോഷണം നടത്തുകയായിരുന്നു. തൃശൂർ എത്തിയപ്പോഴാണ് സ്വർണം കാണാനില്ലെന്ന് മനസിലായത്. തുടർന്ന് പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ വിപുലമായ അന്വേഷണത്തിനൊടുവിൽ പ്രതി ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറാണെന്ന് പൊലീസ് കണ്ടെത്തി. താനെവിടെയൊക്കെ സഞ്ചരിക്കുന്നുവെന്നതും മറ്റുമുള്ള എല്ലാ വിവരങ്ങളും ബാലമുരുകൻ ഇൻസ്റ്റയിൽ സ്റ്റോറിയായും റീലായും പങ്കുവെക്കുമായിരുന്നു. ഇയാളുടെ ഇൻസ്റ്റ​ഗ്രാം റീലുകൾ വഴിയാണ് പോലീസ് ഇയാളുള്ള സ്ഥലം മനസിലാക്കുകയും ആർപിഎഫുമായി ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

ALSO READ: കൊല്ലത്ത് പരിപ്പുവടയ്ക്ക് ഉപ്പു കുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചു തകർത്തു; യുവാക്കൾക്കായി അന്വേഷണം

സ്വർണം വിൽക്കാൻ ശ്രമിക്കുന്നതിനിടെ കോയമ്പത്തൂരിൽനിന്നാണ് ബാലമുരുകൻ അ‌റസ്റ്റിലാകുന്നത്. സേലത്തുനിന്നാണ് പ്രതി ട്രെയിനിൽ കയറിയത്. പാലക്കാടെത്തിയപ്പോഴേക്കും സ്വർണം മോഷ്ടിച്ച് പ്രതി പാലക്കാട് തന്നെ സ്റ്റേഷനിലിറങ്ങി തമിഴ്‌നാട്ടിലേക്ക് രക്ഷപെടുകയായിരുന്നു എന്നും അ‌ന്വേഷണത്തിൽ കണ്ടെത്തി. ബസുകൾ മാറി കയറിയും പല ദിശയിലേക്ക് പോകുന്ന ട്രെയിനുകളിൽ മാറി കയറിയും അന്വേഷണം വഴിതെറ്റിക്കാൻ പ്രതി ശ്രമിച്ചതായി പൊലീസ് പറയുന്നു. സംഭവത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
Dengue Fever Precaution: കാലാവസ്ഥ മാറുന്നു, ഡെങ്കിപ്പനി ഭീഷണി ഉയരുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
Foetus In Drainage: തിരുവനന്തപുരം മെഡിക്കൽ കോളേജിന് മുന്നിലെ ഓടയിൽ ഭ്രൂണം; കണ്ടെത്തിയത് ശുചീകരണ തൊഴിലാളികൾ
​വൈദ്യുതി വാങ്ങൽ: ജുഡീഷ്യൽ അ‌ന്വേഷണം വേണം, മുഖ്യമന്ത്രി നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നെന്ന് പിണറായി
കൊല്ലത്ത് പരിപ്പുവടയ്ക്ക് ഉപ്പു കുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചു തകർത്തു; യുവാക്കൾക്കായി അന്വേഷണം
ഇനിയും അരിശം തീർന്നില്ലേ, ഒരു സംഭവത്തിൽ എങ്ങനെയാണ് രണ്ട് FIR; കാലടി സർവകലാശാലയോട് ചോദ്യങ്ങളുമായി ​ഹൈക്കോടതി
മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്: മുൻ കായിക മന്ത്രി അബ്ദുറഹിമാനെതിരെ അന്വേഷണം വരുന്നു
ഹീറോയുടെ സ്റ്റൈലൻ ബൈക്ക് - കരീഷ്മ XMR
ഫ്രിഡ്ജിൽ കല്ലുപ്പ് വെച്ചാലുള്ള ഗുണം അറിയണോ? അത്ഭുതം കാണാം
വിശപ്പില്ലേ..? ഈ വിറ്റാമിന്റെ കുറവാണ്
പൈനാപ്പിളും ക്യാരറ്റും ഉണ്ടോ? വെറും 5 മിനിറ്റിൽ തയ്യാറാക്കാം ഈ സൂപ്പർ സ്മൂത്തി
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി