മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്: മുൻ കായിക മന്ത്രി അബ്ദുറഹിമാനെതിരെ അന്വേഷണം വരുന്നു
ഫയൽ അദ്ദേഹത്തിന്റെ പരിഗണനയ്ക്ക് വരുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ഗവർണർ അനുമതി നൽകുകയാണെങ്കിൽ വിജിലൻസ് കേസെടുത്തു അന്വേഷണം നടത്തും എന്ന് റിപ്പോർട്ട്. കേരളത്തിലെ ഗവർണർ രാജേന്ദ്ര അർലേക്കർ ആയിരുന്ന സമയത്താണ് സർക്കാർ അനുമതി തേടിയത് ഗവർണർ മാറിയ സാഹചര്യത്തിലാണ് വിഷയത്തിൽ തീരുമാനമെടുക്കാൻ ഈ കാലതാമസം ഉണ്ടായത്. മുഖ്യമന്ത്രി വിഡി സതീശൻ കഴിഞ്ഞ ഒക്ടോബർ 16ന് എ ഡിജിപി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം........
തിരുവനന്തപുരം: അർജന്റീന ടീമിനെയും ലയണൽ മെസ്സിയെയും കേരളത്തിൽ കൊണ്ടുവരാം എന്ന പേരിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ മുൻ കായിക മന്ത്രി അബ്ദുറഹ്മത്തിനെതിരെ കേസെടുത്തുള്ള വിജിലൻസ് അന്വേഷണം. വിഷയത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ അനുമതി ആവശ്യപ്പെട്ടുകൊണ്ട് സർക്കാർ നൽകിയ കത്തിൽ ഗവർണർ ഓം പ്രകാശ് മാഥൂർ നാളെ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിനു പുറത്ത് ഗവർണർ സന്ദർശനം നടത്തിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹം യാത്ര കഴിഞ്ഞ് ഇന്ന് രാത്രിയോടെ രാജ്ഭവനിൽ തിരിച്ചെത്തും.
വിജിലൻസ് കേസെടുത്തു അന്വേഷണം നടത്തും…
ഫയൽ അദ്ദേഹത്തിന്റെ പരിഗണനയ്ക്ക് വരുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ഗവർണർ അനുമതി നൽകുകയാണെങ്കിൽ വിജിലൻസ് കേസെടുത്തു അന്വേഷണം നടത്തും എന്ന് റിപ്പോർട്ട്. കേരളത്തിലെ ഗവർണർ രാജേന്ദ്ര അർലേക്കർ ആയിരുന്ന സമയത്താണ് സർക്കാർ അനുമതി തേടിയത് ഗവർണർ മാറിയ സാഹചര്യത്തിലാണ് വിഷയത്തിൽ തീരുമാനമെടുക്കാൻ ഈ കാലതാമസം ഉണ്ടായത്. മുഖ്യമന്ത്രി വിഡി സതീശൻ കഴിഞ്ഞ ഒക്ടോബർ 16ന് എ ഡിജിപി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നൽകി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കത്ത് കൈമാറിയത്. ഇത് പരിഗണിച്ചുകൊണ്ടാണ് ഗവർണർ നടപടി എടുക്കുക.
ALSO READ:സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്കുകൾ വർദ്ധിക്കും! സർക്കാർ ആവശ്യം അംഗീകരിച്ചതോടെ പണിമുടക്ക് പിൻവലിച്ചു
സ്പോൺസർഷിപ്പ് തട്ടിപ്പിൽ എഡിസി പി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഡിജിപിക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ട് സർക്കാറിന് കൈമാറിയിരുന്നു. 5 പേർക്കെതിരെ അഴിമതി നിരോധന നിയമം പ്രകാരം കേസെടുക്കണമെന്നാണ് റിപ്പോർട്ടിൽ പ്രധാനമായും ശുപാർഷ ചെയ്തിരിക്കുന്നത്. മുൻ മന്ത്രിക്കും ഉദ്യോഗസ്ഥർക്കും എതിരായ അഴിമതി അന്വേഷിക്കാൻ ആഭ്യന്തരവകുപ്പിന് നേരിട്ട് ഉത്തരവിടാൻ ആകുന്നത് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ എന്നും സർക്കാരിനെ നിയമപദേശം ലഭിച്ചിട്ടുണ്ട്. എന്നാൽ മന്ത്രി ആയിരിക്കുന്ന സമയത്ത് നടത്തിയ ക്രമക്കേടുകളിലെ അന്വേഷണം ആയതുകൊണ്ട് തന്നെ കേസെടുക്കണമെങ്കിൽ ഗവർണറുടെ അനുമതി തേടണമെന്നാണ് നിയമ വകുപ്പിൽ എന്നും ലഭിച്ച നിർദ്ദേശം ഈ സാഹചര്യം കണക്കിലെടുത്താണ് ഗവർണറുടെ മുൻപാകെ അപേക്ഷ നൽകിയത്.
അർജന്റീന ടീമിനെ കൊണ്ടുവരാം എന്ന ഈ സാമ്പത്തിക തട്ടിപ്പിൽ സ്പോൺസറായ സ്വകാര്യ സ്ഥാപനത്തിനു സാമ്പത്തിക ലാഭം നേടിയെടുക്കാൻ അബ്ദുറഹ്മാൻ ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്ത് വഴിവിട്ട സഹായങ്ങൾ നടത്തിയെന്നാണ് എസ് ഐ ടി ഐ പ്രധാനമായും കണ്ടിരിക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ വി അബ്ദുറഹിമാൻ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സത്യപാലൻ കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡണ്ട് യു ഷറഫലി സ്പോൺസർ ആയ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി അതിന്റെ ഉടമ ആൻഡ് അഗസ്റ്റിൻ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമം പ്രകാരം കേസെടുക്കണമെന്നാണ് പ്രത്യേക അന്വേഷണസംഘം ശുപാർശ ചെയ്തിരിക്കുന്നത്.
ENGLISH SUMMARY
A Vigilance investigation, involving a case registered against former Sports Minister Abdurahiman, is underway regarding a fraud scheme that promised to bring the Argentine national team and Lionel Messi to Kerala. Reports indicate that Governor Om Prakash Mathur will make a decision tomorrow regarding a letter submitted by the government, which seeks permission to register a case under the Prevention of Corruption Act.