കൊല്ലത്ത് പരിപ്പുവടയ്ക്ക് ഉപ്പു കുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചു തകർത്തു; യുവാക്കൾക്കായി അന്വേഷണം
സമീപത്തെ കടകളിലെ സിസിടിവികൾ സംഭവത്തിന്റെ ദൃശ്യങ്ങൾ ഉണ്ടെങ്കിലും ഇത് പരിശോധിക്കാൻ സാധിച്ചിട്ടില്ല എന്നാണ് പോലീസിന്റെ ഭാഗത്തുനിന്ന് ലഭിക്കുന്ന പ്രതികരണം.കൊല്ലം ജില്ലയിലെ കുണ്ടറക്കടത്ത് പെരുമ്പുഴയിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ഈ സംഭവം നടന്നത്. അവിടെയുള്ള ടീം മേറ്റ് എന്ന കടയിലാണ് പരിപ്പുവടയുടെ പേരിൽ അതിക്രമം ഉണ്ടായത്. ചായ കുടിക്കാനായി എത്തിയ രണ്ടുപേരാണ് അക്രമത്തിന് പിന്നിൽ...........
കൊല്ലം: കൊല്ലം ജില്ലയിൽ പരിപ്പുവടയുടെ പേരിൽ കൂട്ടയടി. പരിപ്പുവടയിൽ ഉപ്പു കുറഞ്ഞതിന്റെ പേരിലാണ് തട്ടുകട അടിച്ചു തകർത്ത് ഉടമയെയും ജീവനക്കാരെയും മർദ്ദിച്ച പ്രദേശത്താകെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവത്തിൽ യുവാക്കൾക്കായുള്ള അന്വേഷണം ആരംഭിച്ചു. സമീപത്തെ കടകളിലെ സിസിടിവികൾ സംഭവത്തിന്റെ ദൃശ്യങ്ങൾ ഉണ്ടെങ്കിലും ഇത് പരിശോധിക്കാൻ സാധിച്ചിട്ടില്ല എന്നാണ് പോലീസിന്റെ ഭാഗത്തുനിന്ന് ലഭിക്കുന്ന പ്രതികരണം.
കൊല്ലം ജില്ലയിലെ കുണ്ടറക്കടത്ത് പെരുമ്പുഴയിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ഈ സംഭവം നടന്നത്. അവിടെയുള്ള ടീം മേറ്റ് എന്ന കടയിലാണ് പരിപ്പുവടയുടെ പേരിൽ അതിക്രമം ഉണ്ടായത്. ചായ കുടിക്കാനായി എത്തിയ രണ്ടുപേരാണ് അക്രമത്തിന് പിന്നിൽ. കടയുടമയ്ക്ക് കുത്തേറ്റിട്ടുണ്ട്. ജീവനക്കാരൻ മോഹനന് വാരിയെല്ലിനും സാരമായ പരിക്ക് പറ്റിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
ALSO READ:മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്: മുൻ കായിക മന്ത്രി അബ്ദുറഹിമാനെതിരെ അന്വേഷണം വരുന്നു
സംഭവത്തിന് കാരണമാകുന്നത് ഇന്നലെ വൈകിട്ട് തയ്യാറാക്കിയ പരിപ്പുവടയാണ്. വൈകിട്ട് തട്ടുകടയിലെത്തിയ കൊള്ളി നിയാസ് സുഹൃത്ത് ജാക്സൺ എന്നിവർ ചായയും പരിപ്പുവടയും കഴിച്ചു. തുടർന്ന് പരിപ്പുവടയ്ക്ക് ഉപ്പ് കുറവാണെന്ന് പറഞ്ഞു ജീവനക്കാരുമായി തർക്കം ഉണ്ടായി പിന്നാലെ കടയിൽ ജോലി ചെയ്തിരുന്ന മോഹനനെ മർദ്ദിക്കുകയായിരുന്നു. ഒപ്പം കടയിൽ ഉണ്ടായിരുന്ന തിളച്ച എണ്ണ മോഹനന്റെ മേൽ ഒഴിച്ചു. തടയാൻ ചെന്ന നാട്ടുകാർ ഉൾപ്പെടെയുള്ളവരെ ആക്രമികൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
മോഹനനെ മർദ്ദിക്കുന്നത് കണ്ട് ഓടിയെത്തിയ കടയുടമ നിയാസ് കത്തികൊണ്ട് കുത്തി. തുടർന്ന് കടയിൽ ഉണ്ടായിരുന്ന സാധനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു. മോഹനനെയും നാസിമിനെയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. മോഹനന് വാരിയലിന് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കൂടാതെ തിളച്ച എണ്ണ വീണ് ശരീരം ഒട്ടാകെ പൊള്ളലേറ്റിട്ടുണ്ട്. നാസിമിന്റെ പരാതിയിൽ കൊട്ടിയം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്. അതേസമയം നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് നിയാസും ജാക്സണും എന്നാണ് ലഭിക്കുന്ന വിവരം. ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചതായും പോലീസ് അറിയിച്ചു.
ENGLISH SUMMARY
A violent clash broke out in Kollam district, triggered by a dispute over a *parippuvada* (lentil fritter). The incident, which involved the destruction of a roadside food stall and assaults on its owner and staff, created an atmosphere of terror in the area; the motive was reportedly that the *parippuvada* lacked sufficient salt. A search for the youths involved is currently underway. According to the police, although CCTV cameras from nearby shops may have captured the incident, the footage has not yet been examined.