AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Doctors Strike: മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരത്തിൽ സർക്കാർ വീണ്ടും ചർച്ചയ്ക്ക്

Doctors Strike: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സമരം ചെയ്യുന്ന ഡോക്ടർമാർ ആറ്റുകാൽ പൊങ്കാല ഡ്യൂട്ടികൾ ബഹിഷ്കരിക്കുമെന്ന് തീരുമാനം മാറ്റി കെജിഎംഒഎ...

Doctors Strike: മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരത്തിൽ സർക്കാർ വീണ്ടും ചർച്ചയ്ക്ക്
Doctors Strike
Ashli C
Ashli C | Published: 25 Feb 2026 | 07:39 AM

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരത്തിൽ വീണ്ടും ചർച്ചയ്ക്ക് ഒരുങ്ങി സർക്കാർ. ആരോഗ്യമന്ത്രിയും ധനമന്ത്രിയും ഇരുവകുപ്പുകളിലെ സെക്രട്ടറിമാരും വ്യാഴാഴ്ച ചർച്ച നടത്തും എന്നാണ് സൂചന. ഒന്നിച്ചിരുന്ന് ചർച്ച ചെയ്തതിനു ശേഷം ഡോക്ടർസിന്റെ പ്രതിനിധികളെ ബന്ധപ്പെടാം എന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. 2016 മുതലുള്ള വേദന കുടിശ്ശിക നൽകുക. വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്തി നിയമനങ്ങൾ നടപ്പിലാക്കുക.

അമിത ജോലിഭാരം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ 7 മാസത്തിലധികമായി കെജിഎം സിപിഎ സമരം തുടരുകയാണ്. ഇതുവരെ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയ്യാറാകാതെ പശ്ചാത്തലത്തിലാണ് സമരം തുടർന്നത്. അതേസമയം തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സമരം ചെയ്യുന്ന ഡോക്ടർമാർ ആറ്റുകാൽ പൊങ്കാല ഡ്യൂട്ടികൾ ബഹിഷ്കരിക്കുമെന്ന് തീരുമാനം മാറ്റി കെജിഎംഒഎ. തിരുവനന്തപുരം ജില്ലാ ജനറൽബോഡിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്.

ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ സൂപ്രണ്ടിനേറ്റ ആക്രമണത്തിൽ നടപടി വേണമെന്നും ഡോക്ടർ ബിന്ദു സുന്ദരൻ സസ്പെൻഷനിൽ തീരുമാനം എടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കെജിഎംഒയുടെ പ്രതിഷേധം ആശുപത്രിയിൽ നടത്തുന്നത്. ഇതിനിടെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ സമരത്തിൽ മനുഷ്യാവകാശ കമ്മീഷന് പരാതി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു ദിവസമായി ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ചികിത്സ നിഷേധിച്ചു എന്ന പരാതിയിലാണ് നടപടി.

കഴിഞ്ഞ അഞ്ചുദിവസമായി ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ചികിത്സ നിഷേധിക്കുന്നു എന്നാണ് പരാതിയിൽ പരാമർശിക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് സൈദലി കൈപ്പാടി യാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്.

Follow Us