Govindachamy Prison Break: ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്ന്

Govindachamy prison break: ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂ‍ർ ജയിലിലേക്ക് മാറ്റി. പ്രതിഷേധ സാധ്യത കൂടി കണക്കിലെടുത്ത് അതീവ സുരക്ഷയിലാണ് വിയ്യൂരിൽ എത്തിക്കുന്നത്.

Govindachamy Prison Break: ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്ന്

Govindachamy, CM Pinarayi Vijayan

Published: 

26 Jul 2025 | 08:44 AM

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നാലെ സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം. ആഭ്യന്തര അഡീഷണൽ ചീഫ്‌ സെക്രട്ടറി, ജയിൽ മേധാവി, ജയിൽ ഡിഐജിമാർ, സെൻട്രൽ ജയിൽ സൂപ്രണ്ടുമാർ എന്നിവർ യോ​ഗത്തിൽ പങ്കെടുക്കും.

ജയിൽ സുരക്ഷ, ജീവനക്കാരുടെ കുറവ്, തടവുകാരും ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഇന്‍റലിജൻസ് നൽകിയിട്ടുള്ള വിവരങ്ങള്‍ എന്നിവയെല്ലാം യോ​ഗത്തിൽ ചർച്ച ചെയ്യുമെന്നാണ് വിവരം. അതേസമയം ​ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂ‍ർ ജയിലിലേക്ക് മാറ്റി.

ALSO READ: ‘ബലാത്സംഗംമാത്രമാണ് ചെയ്തത്, പരോൾ ലഭിച്ചില്ല, നല്ല ഭക്ഷണമില്ല, ജയിൽജീവിതം മടുത്തു’; ജയിൽച്ചാട്ടത്തിന്റെ കാരണം വെളിപ്പെടുത്തി ഗോവിന്ദച്ചാമി

പ്രതിഷേധ സാധ്യത കൂടി കണക്കിലെടുത്ത് അതീവ സുരക്ഷയിലാണ് വിയ്യൂരിൽ എത്തിക്കുന്നത്. ഏകാന്ത തടവില്‍ ആണ് ഗോവിന്ദച്ചാമിയെ താമസിപ്പിക്കുക. ഇവിടെ അന്തേവാസികള്‍ക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. ഭക്ഷണം നേരിട്ട് സെല്ലില്‍ എത്തിച്ച് നല്‍കും.

എട്ട് മാസത്തെ ആസൂത്രണത്തിന്റെ ഭാഗമായി ഇന്നലെ പുലർച്ചെയായിരുന്നു ഗോവിന്ദച്ചാമി ജയിൽ ചാടിയത്.  ജയിൽ ചാടാനായി മൂന്ന് നേരവും ചപ്പാത്തി മാത്രം കഴിച്ച് തടി കുറച്ചു. കമ്പിയുടെ കട്ടി കുറയ്ക്കാൻ ഉപ്പു വെച്ച് തുരുമ്പെടുപ്പിച്ചതായും വിവരമുണ്ട്. ജയിലിൽ പലരും ഉണക്കാൻ ഇട്ടിരുന്ന ബെഡ്ഷീറ്റുകൾ ഉൾപ്പെടെയുള്ള തുണിത്തരങ്ങൾ ശേഖരിച്ച് കൂട്ടിക്കെട്ടി വടം നിർമ്മിച്ചു. ഇത് ഉപയോഗിച്ചായിരുന്നു ജയിൽ ചാട്ടം.

Related Stories
Ganesh Kumar: ‘ഉമ്മൻ ചാണ്ടി എന്നെ ചതിച്ചു, കുടുംബം തകർത്തു’; ആഞ്ഞടിച്ച് ഗണേഷ് കുമാർ
Twenty 20 Joins NDA: കേരള രാഷ്ട്രീയത്തിൽ വൻ ട്വിസ്റ്റ്‌! ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ
Mother -Daughter Death: ‘എന്റെ മകളെ ഉടുപ്പു പോലെ എറിഞ്ഞു; അപമാനഭാരം ഇനിയും സഹിക്കാൻ വയ്യ, മടുത്തു’: നോവായി അമ്മയും മകളും
Kerala Lottery Result: നിങ്ങളാണോ ഇന്നത്തെ കോടീശ്വരൻ ? ഭാഗ്യനമ്പർ ഇതാ…കാരുണ്യ പ്ലസ് ലോട്ടറി ഫലം അറിയാം
Sabarimala Astrological Prediction: ശബരിമല ദേവപ്രശ്‌ന വിധി ശ്രദ്ധേയമാകുന്നു; 2014-ലെ പ്രവചനങ്ങൾ സ്വർണ്ണക്കൊള്ളക്കേസോടെ ചർച്ചകളിൽ
Deepak Death Case: ദീപക് ആത്മഹത്യ ചെയ്തത് മനം നൊന്ത്; ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്, ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം