Gudalur Travel: ഊട്ടി, മൈസൂരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? യാത്ര ഒഴിവാക്കാൻ നിർദേശം

Malappuram Collector Issues Travel Advisory for Ooty and Mysore Travelers: 48 മണിക്കൂർ ബന്ദിനെത്തുടർന്ന് ഗൂഡല്ലൂരിൽ കടകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. അവധിക്കാലമായതിനാൽ ഗൂഡല്ലൂർ വഴി ഊട്ടിയിലേക്കും മൈസൂരുവിലേക്കും നിരവധി സഞ്ചാരികളാണ് പോകുന്നത്. ഓണം കഴിഞ്ഞതോടെ യാത്രക്കാരുടെ എണ്ണം വർധിക്കുന്നത് പതിവാണ്.

Gudalur Travel: ഊട്ടി, മൈസൂരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? യാത്ര ഒഴിവാക്കാൻ നിർദേശം

പ്രതീകാത്മക ചിത്രം

Updated On: 

27 Aug 2026 | 02:58 PM

മലപ്പുറം: ഓണാവധി പ്രമാണിച്ച് ഊട്ടി, മൈസൂർ യാത്ര പ്ലാൻ ചെയ്തവർക്ക് നിർദേശവുമായി മലപ്പുറം കളക്ടർ. ഓഗസ്റ്റ് 27,28 തീയതികളിൽ ഗൂഡല്ലൂർ വഴിയുള്ള യാത്ര ഒഴിവാക്കാൻ മലപ്പുറം ജില്ലാ കളക്ടർ നിർദേശം നൽകി. സ്ഥലത്ത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിർദേശം. അവധിക്കാലമായതിനാൽ ഊട്ടിയിലേക്കും മൈസൂരുവിലേക്കും കേരളത്തിൽനിന്ന് നിരവധി ആളുകൾ ഗൂഡല്ലൂർ വഴി യാത്ര ചെയ്യുന്നുണ്ട്.

ഗൂഡല്ലൂർ ബന്ദ്

രണ്ടുപേരെ കൊന്നെന്ന് സംശയിക്കുന്ന കടുവയെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ടാണ് ഗൂഡല്ലൂരിൽ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. നരഭോജി കടുവയെ വെടിവച്ച് കൊല്ലുക, കടുവയുടെ ആക്രമണത്തിൽ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുക ഉയർത്തി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് 48 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചത്. സർവ കക്ഷികളുടെ നേതൃത്വത്തിലാണ് ബന്ദ്. 27 ന് രാവിലെ 6 മണിക്ക് ആരംഭിച്ച ബന്ദ് 29 ന് രാവിലെ 6 മണി വരെ തുടരും.

ഗൂഡല്ലൂർ നിയോജക മണ്ഡലത്തിൽലാണ് ബന്ദ് നടക്കുന്നത്.  ബന്ദിനെത്തുടർന്ന് ഗൂഡല്ലൂരിൽ കടകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജില്ലാ കളക്ടർ അറിയിപ്പ് നൽകിയിരിക്കുന്നത്. അവധിക്കാലമായതിനാൽ ഗൂഡല്ലൂർ വഴി ഊട്ടിയിലേക്കും മൈസൂരുവിലേക്കും നിരവധി സഞ്ചാരികളാണ് പോകുന്നത്. ഓണം കഴിഞ്ഞതോടെ യാത്രക്കാരുടെ എണ്ണം വർധിക്കുന്നത് പതിവാണ്.

ALSO READ: പണ്ടേക്ക് പണ്ടേ സുകുമാരക്കുറുപ്പ് മരിച്ചിട്ടുണ്ടാകും: പുതിയ നിഗമനം, കേരള പോലീസ് കേസ് അ‌വസാനിപ്പിക്കുന്നു

കളക്ടറുടെ നിർദേശം

‘ഗൂഡല്ലൂർ മണ്ഡലത്തിൽ ഓഗസ്റ്റ് 27, 28 തീയതികളിൽ പൂർണ്ണമായും പണിമുടക്ക് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള ആളുകൾ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണം. പണിമുടക്ക് അറിയാതെ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ ഇതുവഴി എത്തി വലിയ തോതിലുള്ള ഗതാഗതക്കുരുക്കും ഇതോടനുബന്ധിച്ചുള്ള പ്രശ്‌നങ്ങളും ഉണ്ടാവുന്ന സാഹചര്യത്തിലാണ് നിർദ്ദേശം’ – മലപ്പുറം കളക്ടർ അറിയിച്ചു.

കടുവ ശല്യം രൂക്ഷം

പ്രദേശത്ത് കടുവ ശല്യം രൂക്ഷമായതോടെയാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയത്. രണ്ടുപേരെ കൊന്നെന്ന് സംശയിക്കുന്ന കടുവയെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ടാണ് നിലവിൽ ബന്ദ് പ്രഖ്യാപിച്ചിട്ടുള്ളത്.  കഴിഞ്ഞ 13 ദിവസത്തിനുള്ളിൽ രണ്ട് പേർ കടുവയുടെ ആക്രമണത്തിൽ  മരിച്ചിരുന്നു. രണ്ടാമത്തെ ആളിനും കടുവയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടതോടെയാണ് ജനങ്ങൾ പ്രതിഷേധം ആരംഭിച്ചത്.  ഗൂഡല്ലൂർ എംഎൽഎ ദ്രാവിഡമണിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സർവ കക്ഷികൾ, വ്യാപാരി സംഘം, വിവിധ സാമൂഹിക സംഘടകളുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു.

ആവശ്യം എന്തെല്ലാം?

നരഭോജി കടുവയെ വെടിവച്ച് കൊല്ലുക, കടുവയുടെ ആക്രമണത്തിൽ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുക കൂട്ടി നൽകുക, കടുവയെ കണ്ടെത്തിയ പ്രദേശത്തുള്ള സർക്കാർ സ്കൂളുകൾക്ക് അവധി നൽകണം, മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള റോഡ് ഗതാഗതത്തിന് തുറന്നു നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബന്ദ് നടത്തുന്നത്.  കൂടാതെ,  പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്ത് ജയിലിൽ കഴിയുന്നവരെ വിട്ടയ്ക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടി അന്യായമാണെന്നും വിമർശനമുയർന്നു.

English Summary:

A 48-hour bandh has begun in Gudalur, Tamil Nadu, prompting the Malappuram District Collector to advise people from Kerala to avoid travelling through Gudalur to Ooty and Mysuru on August 27 and 28. The bandh, which started at 6 a.m. on August 27 and will continue until 6 a.m. on August 29, was called by an all-party group demanding that a tiger suspected of killing two people be captured or shot, along with higher compensation for the victims’ families.

Loading...
Unable to load recommendations.
Follow Us
ക്രിയാറ്റിൻ ഉപയോഗം നിർത്തിയാൽ ശരീരത്തിന് എന്ത് സംഭവിക്കും?
ചിങ്ങത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യമാണോ? വാങ്ങിയാല്‍ നേട്ടമോ...
പുതിയ പൾസർ 125 , വില ഒരു ലക്ഷത്തിൽ താഴെ !
രക്ഷാബന്ധൻ ഓഗസ്റ്റ് 28നോ 29നോ?
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി