AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Jasna Salim: ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

Guruvayoor Temple Reels Ban: ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുടെ പരാതിയിലാണ് ജസ്നയ്ക്കെതിരെ പോലീസ് കേസെടുത്തത്. പടിഞ്ഞാറെ നടയിൽ വച്ചാണ് റീൽസ് ചിത്രീകരിച്ചത്.

Jasna Salim: ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്
Jasna Salim Image Credit source: instagram
Sarika KP
Sarika KP | Updated On: 08 Nov 2025 | 11:26 AM

​ഗുരുവായൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ​ഗുരുവായൂർ ക്ഷേത്ര പരിസരത്ത് വീണ്ടും റീൽസ് ചിത്രീകരണം. സംഭവത്തിൽ രണ്ട് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമകൾക്കെതിരേ കേസെടുത്തു. ചിത്രകാരിയും സോഷ്യൽ മീഡിയ താരവുമായ ജസ്ന സലീമിനെതിരെയും, ആർഎൽ ബ്രൈറ്റ് ഇൻ എന്ന വ്ലോ​ഗർക്കെതിരേയുമാണ് പോലീസ് കേസെടുത്തത്. ഗുരുവായൂർ ദേവസ്വത്തിന്റെ പരാതിയിലാണ് നടപടി.

ഇതിനു മുൻപും ജസ്ന ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് റീൽസ് ചിത്രീകരണം നടത്തിയിരുന്നു. ശ്രീകൃഷ്ണ ജയന്തി ദിവസം ജസ്ന സലീം ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽവെച്ച് കേക്ക് മുറിച്ചത് വിവാദമായിരുന്നു. ഇതേ തുടർന്നാണ് നടപ്പുരയിൽ റീൽസ് ചിത്രീകരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിറങ്ങിയത്. മതപരമായ ചടങ്ങുകളോ വിവാഹങ്ങളോ ഒഴികെ നടപ്പുരയിൽ വിഡിയോ ചിത്രീകരിക്കരുതെന്നായിരുന്നു നിർദേശം. ഹൈക്കോടതിയുടെ ഈ ഉത്തരവ് ലംഘിച്ച് കൊണ്ടാണ് പുതിയ റീൽസ് ചിത്രീകരണം.

Also Read:ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്ന പേരിൽ ആഭിചാരക്രിയ! യുവതിയെ പൊള്ളലേൽപ്പിച്ചു, മദ്യം നൽകി; ക്രൂര പീഡനം

കൊയിലാണ്ടി സ്വദേശിനിയാണ് ജസ്ന. ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ വരച്ചതും ചിത്രം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചതും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ‘മുസ്ലീം കുട്ടി എന്ന ലേബൽ വേണ്ടെന്നുവച്ചുവെന്നും തനിക്ക് ഇനിമുതൽ മതവും തട്ടവും ഇല്ലെന്നും ജസ്ന മുൻപൊരിക്കൽ പറഞ്ഞിരുന്നു.

കഴിഞ്ഞ ഏപ്രിൽ മാസത്തിലും ജസ്നയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. അന്ന്ന കിഴക്കേ നടപ്പുരയിലെ ഭണ്ഡാരത്തിനു മുകളിലെ ശ്രീകൃഷ്ണ വിഗ്രഹത്തിൽ കടലാസ് മാല അണിയിച്ച് വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനാണ് കേസെടുത്തത്.

Follow Us