AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Exorcism in kottayam: ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്ന പേരിൽ ആഭിചാരക്രിയ! യുവതിയെ പൊള്ളലേൽപ്പിച്ചു, മദ്യം നൽകി; ക്രൂര പീഡനം

Kottayam Exorcism Case:ഭർത്താവും ഭർതൃ പിതാവും മന്ത്രവാദിയും ചേർന്നാണ് യുവതിയെ ഉപദ്രവിച്ചത്. 10 മണിക്കൂറോളം ആഭിചാരക്രിയ നടത്തുകയും യുവതിയെ പൊള്ളൽ ഏൽപ്പിക്കുകയും മദ്യം നൽകുകയും ഭസ്മം തീറ്റിക്കുകയും ചെയ്തു.

Exorcism in kottayam: ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്ന പേരിൽ ആഭിചാരക്രിയ! യുവതിയെ പൊള്ളലേൽപ്പിച്ചു, മദ്യം നൽകി; ക്രൂര പീഡനം
Exorcism in KottayamImage Credit source: special arrangement
ashli
Ashli C | Published: 08 Nov 2025 07:16 AM

കോട്ടയം: ദുരാത്മാക്കളെ ഒഴിപ്പിക്കാൻ എന്ന പേരിൽ ആഭിചാരക്രിയ നടത്തി യുവതിക്ക് ക്രൂരപീഡനം. ഭർത്താവും ഭർതൃ പിതാവും മന്ത്രവാദിയും ചേർന്നാണ് യുവതിയെ ഉപദ്രവിച്ചത്. 10 മണിക്കൂറോളം ആഭിചാരക്രിയ നടത്തുകയും യുവതിയെ പൊള്ളൽ ഏൽപ്പിക്കുകയും മദ്യം നൽകുകയും ഭസ്മം തീറ്റിക്കുകയും ചെയ്തു. പത്തനംതിട്ട പെരുന്തുരുത്തി പന്നിക്കുഴി മാടാച്ചിറ വീട്ടിൽ ശിവദാസ് (54) യുവതിയുടെ ഭർത്താവ് മണർകാട് തിരുവഞ്ചൂർ കൊരട്ടിക്കുന്നേൽ അഖിൽദാസ് (26) ഇയാളുടെ പിതാവ് ദാസ് (55) എന്നിവരാണ് അറസ്റ്റിൽ ആയത്.

ഇവരെ മണർകാട് പോലീസ് ആണ് പിടികൂടിയത്. പ്രണയിച്ച് വിവാഹം ചെയ്തവരാണ് യുവതിയും യുവാവും. ഇരുവരും ഭർത്താവിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. യുവതിയുടെ ശരീരത്തിൽ മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കൾ കയറി കൂടിയിട്ടുണ്ട് എന്നു പറഞ്ഞാണ് ഭർത്താവിന്റെ അമ്മയുടെ നിർദ്ദേശത്തോടെ ആഭിചാരക്രിയകൾ നടത്തിയത്.

ശിവൻ തിരുമേനി എന്ന് വിളിക്കുന്ന പൂജാരി കഴിഞ്ഞ രണ്ടാം തീയതി രാവിലെ 11 മണി മുതൽ രാത്രി 9 മണി വരെ മണിക്കൂറുകൾ നീണ്ട ആഭിചാരക്രിയകളാണ് യുവതിയെ നടത്തിയത്. യുവതിക്ക് മദ്യം നൽകുകയും ഫലമായി ബീഡി ഒലിപ്പിക്കുകയും ഭസ്മം തീറ്റയും ചെയ്തതായി റിപ്പോർട്ട്. കൂടാതെ യുവതിയുടെ ശരീരത്തിൽ പൊള്ളൽ ഏൽപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു.

ഇതും വായിക്കൂ

യുവതിയുടെ മാനസികനില തകരാറിലായതിനെ തുടർന്ന് അവരുടെ പിതാവ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മണർകാട് പോലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. കേസ് ആയതോടെ ഫോൺ സ്വിച്ച് ഓഫ് ആക്കി മുങ്ങിയ ഒന്നാം പ്രതിയെ തിരുവല്ല മുത്തൂർ ഭാഗത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികളായ യുവാവിന്റെ അമ്മയും മറ്റുള്ളവരും നിലവിൽ ഒളിവിലാണ്.