AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Guruvayur temple Darshan: ഗുരുവായൂ‌ർ ക്ഷേത്ര ദർശനം ഇനി ഈ വിധമാകും… ക്യൂ സംവിധാനത്തിൽ പരിഷ്കാരം വരുത്തിയേക്കും

Guruvayur Temple Darshan Set for Major Changes; ഭക്തർക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ ദർശനം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കോടതിയുടെ ഈ ഇടപെടലുകൾ.

Guruvayur temple Darshan: ഗുരുവായൂ‌ർ ക്ഷേത്ര ദർശനം ഇനി ഈ വിധമാകും… ക്യൂ സംവിധാനത്തിൽ പരിഷ്കാരം വരുത്തിയേക്കും
ഗുരുവായൂർ ക്ഷേത്രം Image Credit source: Facebook
aswathy-balachandran
Aswathy Balachandran | Published: 21 Nov 2025 18:08 PM

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായി ദർശന സമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ക്ഷേത്രം തന്ത്രിയുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി.

നിലവിലുള്ള ക്യൂ സംവിധാനം ശാസ്ത്രീയമായി പരിഷ്കരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സ്ത്രീകൾ, പ്രായമായവർ, കുട്ടികൾ എന്നിവർക്ക് നിലവിലെ രീതി ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ.

 

ALSO READ: അയ്യപ്പ തീർത്ഥാടകർ ജാഗ്രത! ശബരിമലയിൽ ഇന്ന് ഇടിമിന്നലോടു കൂടിയ കനത്ത മഴ

ക്ഷേത്ര ദർശനത്തിൽ വരുത്തേണ്ട പ്രധാന പരിഷ്കാരങ്ങൾ

 

  • ക്ഷേത്രത്തിൻ്റെ സുരക്ഷാപരമായ പരിമിതികൾക്കുള്ളിൽ ഉൾക്കൊള്ളാൻ കഴിയുന്ന ഭക്തരുടെ പരമാവധി എണ്ണം ശാസ്ത്രീയമായി കണക്കാക്കണം.
  • ആഴ്ചയിൽ രണ്ട് ദിവസങ്ങൾ ഓൺലൈൻ ബുക്കിങ് വഴി ദർശനത്തിനെത്തുന്ന ഭക്തർക്കായി മാത്രം നീക്കിവെക്കണം. ഇത് തിരക്ക് കുറയ്ക്കാൻ സഹായിക്കും.
  • നേരിട്ടുള്ള സ്‌പോട്ട് ബുക്കിങ്ങിന് എത്തുന്നവർക്ക് സാധുവായ തിരിച്ചറിയൽ രേഖ നിർബന്ധമാക്കണം.

 

പ്രത്യേക പരിഗണന നൽകേണ്ടവർ

 

  1. പ്രായമായവർ.
  2. ഭിന്നശേഷിക്കാർ.
  3. ഗർഭിണികൾ.
  4. ശിശുക്കളോടൊപ്പമുള്ള അമ്മമാർ. ഇവർക്ക് ദർശനത്തിന് പ്രത്യേക പരിഗണനയും സൗകര്യങ്ങളും ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

ഭക്തർക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ ദർശനം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കോടതിയുടെ ഈ ഇടപെടലുകൾ. ഹൈക്കോടതിയുടെ ഈ നിർദേശങ്ങൾ എത്രയും പെട്ടെന്ന് നടപ്പിലാക്കാനുള്ള നടപടികൾ ഗുരുവായൂർ ദേവസ്വം സ്വീകരിക്കേണ്ടതുണ്ട്.