AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Medicine Shortage: ആശുപത്രികളിൽ ഇനി മരുന്ന് ക്ഷാമമുണ്ടാകില്ല; ജില്ലാതല നിരീക്ഷണ സമിതി രൂപീകരിക്കാൻ നിർദേശം

Kerala Medicine Shortage Latest Update: മരുന്നുകൾ തീരുന്നതിന് മുൻപുതന്നെ ആവശ്യമായ വിതരണം ഉറപ്പാക്കുക എന്നതാണ് സമിതിയുടെ ലക്ഷ്യം. മരുന്നുകളുടെ ലഭ്യത സംബന്ധിച്ച് വിവിധ ഇടങ്ങളില്‍ നിന്ന് ഉയർന്നുവന്ന പരാതികളെ തുടർന്നാണ് നടപടി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള എല്ലാ തലങ്ങളിലും മരുന്ന് വിതരണം സമിതിയുടെ മേൽനോട്ടത്തിൽ സുഗമമാക്കും. 

Kerala Medicine Shortage: ആശുപത്രികളിൽ ഇനി മരുന്ന് ക്ഷാമമുണ്ടാകില്ല; ജില്ലാതല നിരീക്ഷണ സമിതി രൂപീകരിക്കാൻ നിർദേശം
Health Minister K MuraleedharanImage Credit source: Social Media
Neethu Vijayan
Neethu Vijayan | Updated On: 04 Oct 2026 | 06:43 PM

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും മരുന്ന് ക്ഷാമം പരിഹരിക്കാനുമായി പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കാൻ ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി ഓരോ ജില്ലയിലും ജില്ലാതല മരുന്ന് ലഭ്യത നിരീക്ഷണ സമിതി (District-level Medicine Availability Monitoring Team) രൂപീകരിക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ആരോഗ്യ മന്ത്രി കെ മുരളീധരന്‍ നിർദ്ദേശം നൽകി. എല്ലാ സർക്കാർ ആശുപത്രികളിലെയും അവശ്യ മരുന്നുകളുടെ സ്റ്റോക്ക് സമിതികൾ നിരന്തരം നിരീക്ഷിക്കും.

മരുന്നുകൾ തീരുന്നതിന് മുൻപുതന്നെ ആവശ്യമായ വിതരണം ഉറപ്പാക്കുക എന്നതാണ് സമിതിയുടെ ലക്ഷ്യം. മരുന്നുകളുടെ ലഭ്യത സംബന്ധിച്ച് വിവിധ ഇടങ്ങളില്‍ നിന്ന് ഉയർന്നുവന്ന പരാതികളെ തുടർന്നാണ് നടപടി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള എല്ലാ തലങ്ങളിലും മരുന്ന് വിതരണം സമിതിയുടെ മേൽനോട്ടത്തിൽ സുഗമമാക്കും. മരുന്നുക്ഷാമം ഉണ്ടാകുന്നതിന് മുമ്പുതന്നെ പരിഹാര നടപടി സ്വീകരിക്കുന്നതിനായാണ് ജില്ലാതല മരുന്ന് ലഭ്യത നിരീക്ഷണ സമിതിയെന്നും മന്ത്രി പറഞ്ഞു.

ALSO READ: പുതിയ പദവികളോ? ആർ ശ്രീലേഖ രാജി പിൻവലിച്ചു

അഡീഷണല്‍ ഡിഎംഒ (ഹെല്‍ത്ത്) അല്ലെങ്കില്‍ ഡെപ്യൂട്ടി ഡിഎംഒ (ഹെല്‍ത്ത്) ആയിരിക്കും സമിതിയുടെ കണ്‍വീനർ. ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ട്, അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ / ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍, ഫാര്‍മസി സ്റ്റോര്‍ സൂപ്രണ്ട് / ഫാര്‍മസിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍, കെഎംഎസ്‌സിഎല്‍ വെയര്‍ഹൗസ് മാനേജര്‍ എന്നിവരാകും സമിതിയിലെ മറ്റ് അംഗങ്ങൾ. കൂട്ടായ ഇടപെടലിലൂടെ മരുന്നുകളുടെ ലഭ്യത സുഗമമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കി.

സർക്കാർ ആശുപത്രികളിൽ കടലാസിലെ സ്റ്റോക്ക് വിവരങ്ങൾ മാത്രമല്ല, രോഗിക്ക് യഥാർത്ഥത്തിൽ മരുന്ന് ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കലാണ് പുതിയ നിരീക്ഷണ സംവിധാനത്തിന്റെ പ്രധാന മാനദണ്ഡമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. മരുന്ന് തീർന്നതിന് ശേഷം വാങ്ങുന്ന പരമ്പരാഗത രീതിക്ക് പകരം, മരുന്ന് ക്ഷാമമുണ്ടാകാനുള്ള സാധ്യത മുൻകൂട്ടി തിരിച്ചറിഞ്ഞ് ഇടപെടുന്ന ഡാറ്റാ അധിഷ്ഠിത സംവിധാനമാണ് ഇതിനായി ഒരുക്കുന്നത്. ആശുപത്രികളിലെ യഥാര്‍ത്ഥ സ്റ്റോക്ക്, രോഗികളുടെ എണ്ണം, മരുന്നുകളുടെ ഉപയോഗ നിരക്ക്, അടുത്ത ദിവസങ്ങളിലും ആഴ്ചകളിലും ഉണ്ടാകാനിടയുള്ള ആവശ്യം, വിതരണത്തിലെ കാലതാമസം എന്നിവയും സമിതി വിലയിരുത്തും.

ഒരു ആശുപത്രിയില്‍ ആവശ്യത്തിന് മരുന്ന് ലഭ്യമാണെന്ന് രേഖകളില്‍ കാണിച്ചാലും ഫാര്‍മസിയില്‍ സ്റ്റോക്ക് കുറവാണോ, വിതരണത്തില്‍ കാലതാമസമുണ്ടോ, നിലവിലുള്ള സ്റ്റോക്ക് എത്ര ദിവസത്തേക്ക് മതിയാകും തുടങ്ങിയ കാര്യങ്ങളും സമിതിയുടെ നിരീക്ഷമത്തിൽ പരിശോധിക്കും. ഒരു ആശുപത്രിയില്‍ ചില മരുന്നുകള്‍ അധികമായി ലഭ്യമാണെങ്കില്‍ അവ ആവശ്യമുള്ള മറ്റൊരു ആശുപത്രിയിലേക്ക് എത്തിക്കുന്നതിനും ഈ സമിതി ഇടപെടും.

English Summary:

Kerala Health Minister K Muraleedharan announces a new district-level monitoring team to end medicine shortages in government hospitals. Learn how predictive stock tracking will ensure uninterrupted drug supply for patients.

Follow Us