സംസ്ഥാനത്ത് ചൂട് തുടരും: 10 ജില്ലകളിൽ ഈ മാസം 24 വരെ യെലോ അലർട്ട്

കോട്ടയം, വയനാട്, കോഴിക്കോട്, കൊല്ലം ജില്ലകളിൽ ചില പ്രദേശങ്ങളിൽ ഇന്നലെ വേനൽ മഴ ലഭിച്ചിരുന്നു.

സംസ്ഥാനത്ത് ചൂട് തുടരും: 10 ജില്ലകളിൽ ഈ മാസം 24 വരെ യെലോ അലർട്ട്

Heat Waves will continue in Kerala

Published: 

21 Apr 2024 | 01:38 PM

തിരുവനന്തപുരം: താപനില കുറയാതെ നിൽക്കുന്ന സാഹചര്യത്തിൽ 10 ജില്ലകളിൽ 24 വരെ യെലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയ്ക്കു സാധ്യതയുണ്ട്. ആലപ്പുഴയിൽ 38, കൊല്ലം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണു പ്രവചനം. ഇതു സാധാരണ താപനിലയെക്കാൾ 2–3 ഡിഗ്രി വരെ കൂടുതലാണ്.

കോട്ടയം, വയനാട്, കോഴിക്കോട്, കൊല്ലം ജില്ലകളിൽ ചില പ്രദേശങ്ങളിൽ ഇന്നലെ വേനൽ മഴ ലഭിച്ചിരുന്നു. തിരുവനന്തപുരം ഉൾപ്പെടെ തെക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസം രാത്രി നേരിയ തോതിൽ വേനൽ മഴ പെയ്തിരുന്നു. പകൽ കടുത്ത ചൂടും ഇടവിട്ട് നേരിയ മഴയും പെയ്യുന്നതിനാൽ അനുഭവപ്പെടുന്ന ചൂട് കൂടുതലായിരിക്കും.

Loading...
Unable to load recommendations.
Follow Us
Related Stories
Kerala Weather Update: വിടവാങ്ങാതെ മഴ! സംസ്ഥാനത്ത് ഇന്നത്തെ കാലാവസ്ഥ പ്രവചനം ഇങ്ങനെ
കെ- ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകർക്ക് നിയമനാംഗീകാരവും പ്രമോഷനവും ലഭിക്കില്ല; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്
പ്രണയം നിരസിച്ചതിന് പെൺകുട്ടിയുടെ ക്വട്ടേഷൻ? വിദ്യാർഥിക്ക് മർദ്ദനം, 16 പേർക്കെതിരെ പരാതി
കോവിഡ്, നിപ്പ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി? അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
മുൻ എംഎൽഎമാരുടെ മിനിമം പെൻഷൻ കൂട്ടി! 5 വർഷം പൂർത്തിയായവർക്ക് എത്ര ലഭിക്കും?
Mammootty: മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അപലപനീയം എന്ന് പി ജയരാജൻ; പ്രതികരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനം
146 KM റേഞ്ചുള്ള വിഡയുടെ ഫാമിലി ഇ.വി സ്കൂട്ടർ
തക്കാളി മുഖത്ത് തേക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
പാൽ കേടാകാതിരിക്കാൻ എന്തു ചെയ്യണം? ഇതാ എളുപ്പവഴികള്‍
എന്ത് കഴിച്ചാലും ദഹിക്കുന്നില്ലേ? ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ..!
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?
പ്രിൻസിപ്പാളും പിടിഎ പ്രസിഡൻ്റും വിനോദയാത്രയ്ക്കിടെ മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം