Heavy rain Kerala; മഴ മുന്നറിയിപ്പിൽ പിന്നെയും മാറ്റം; 2 ജില്ലകളിൽ റെഡ് അലർട്ട്

Kerala Rain alert today : നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുള്ളതായി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Heavy rain Kerala; മഴ മുന്നറിയിപ്പിൽ പിന്നെയും മാറ്റം; 2 ജില്ലകളിൽ റെഡ് അലർട്ട്
Published: 

23 May 2024 | 03:47 PM

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ രണ്ടു ജില്ലകളിൽ വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം തൃശൂർ ജില്ലകളിലാണ് തീവ്രമഴയുടെ സാധ്യത പരി​ഗണിച്ച് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം,ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലവിലുള്ളത്.

നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുള്ളതായി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകും വരെ മത്സ്യബന്ധനത്തിന് പോകരുത് എന്നാണ് അധികൃതരുടെ കർശന നിർദ്ദേശം. തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.

ALSO READ – വ്യാപക മഴ, കോഴിക്കോട് മെഡിക്കൽ കോളജിൽ വെളളം കയറി, ഗുരുവായൂർ തെക്കേ നടയിലും വെള്ളക്കെട്ട്

ഇതിൻ്റെ സ്വാധീനഫലമായാണ് അതിതീവ്ര മഴ എന്നാണ് പറയെപ്പെടുന്നത്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത്അ വരുന്ന മണിക്കൂറികളിൽ കൂടുതൽ ശക്തിപ്രാപിക്കും എന്നാണ് വിവരം. ഇത് തീവ്രന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. നാളെയോടെ കേരളത്തിൽ മഴയുടെ ശക്തിയിൽ അല്പം കുറവുണ്ടായേക്കും എന്നാണ് പ്രതീക്ഷ. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ കൊണ്ട് അർഥമാക്കുന്നത്.

മഴയിൽ കനത്ത നാശനഷ്ടങ്ങൾ

 

കനത്ത മഴയിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ വാർഡുകളിലും വെള്ളം കയറിയതായി റിപ്പോർട്ട്. കോഴിക്കോടിനു പുറമേ തൃശ്ശൂർ അശ്വിനി ആശുപത്രിയിലും വെള്ളം കയറി. കനത്ത മഴയിൽ കാസർകോട് കുമ്പള പൊലീസ് സ്റ്റേഷൻറെ സീലിങ്ങ് അടർന്നു വീണു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ ആർക്കും പരിക്കില്ല. അശ്വനി ആശുപത്രിയിൽ വെള്ളം കയറിയതിനെ തുടർന്ന് ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടമാണ് ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി.

അവിടുത്തെ കാഷ്വാലിറ്റിയുടെ പ്രവർത്തനം മുകളിലെ നിലയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കൽ കോളജിലെ വാർഡുകളിൽ കയറിയ വെള്ളം പമ്പ് ചെയ്ത് നീക്കി. കൊച്ചിയിൽ ഇൻഫോ പാർക്കിലെ പാർക്കിങ്ങ് ഏരിയയിൽ അടക്കം വെള്ളം കയറിയതോടെ ജീവനക്കാർ ബുദ്ധിമൂട്ടിലായി. കടവന്ത്ര, സൗത്ത്, ചിറ്റൂർ റോഡ്, എംജി റോഡ് എന്നിവിടങ്ങളിലും വെള്ളക്കെട്ടു രൂപപ്പെട്ടു.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍