Honey Trap Torture Case: യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റേപ്ലർ പിന്നുകൾ കുത്തിയിറക്കി, മുളക് സ്പ്രേ അടിച്ചു: യുവദമ്പതികൾ അറസ്റ്റിൽ

Honey Trap Torture Case: മുളക് സ്പ്രേ ജനനേന്ദ്രിയത്തിൽ അടിച്ചു. 23 സ്റ്റേപ്ലർ പിന്നുകളും ജനനേന്ദ്രിയത്തിൽ 23 സ്​റ്റേപ്ലർ പിന്ന് കുത്തിയിറക്കുകയുമായിരുന്നു. നഖം പിഴുതെടുത്തു. മർദ്ദിച്ച ശേഷം പിന്നീട് യുവാവിനെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.

Honey Trap Torture Case: യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റേപ്ലർ പിന്നുകൾ കുത്തിയിറക്കി, മുളക് സ്പ്രേ അടിച്ചു: യുവദമ്പതികൾ അറസ്റ്റിൽ

Honey Trap Torture Case

Updated On: 

14 Sep 2025 10:26 AM

പത്തനംതിട്ട: യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി അതിക്രൂരമായി മർദിച്ചു. റാന്നി സ്വദേശിയും ആലപ്പുഴ സ്വദേശിയുമാണ് മർദ്ദനത്തിനിരയായത്. സംഭവത്തിൽ പത്തനംതിട്ട ചരൽകുന്ന് സ്വദേശികളും യുവദമ്പതികളുമായ ജയേഷിനെയും രശ്മിയെയും പോലീസ് പിടികൂടി. ദമ്പതികൾക്ക് സൈക്കോ മനോനിലയാണെന്നാണ് പോലീസ് പറയുന്നത്.

സെപ്റ്റംബർ ഒന്നാം തീയതിയാണ് റാന്നി സ്വദേശി മർദ്ദനത്തിനിരയായത്. രശ്മിയുമായി ഫോണിലൂടെ സൗഹൃദത്തിലായ യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നു. മാരാമൺ ജംക്‌ഷനിൽ എത്തിയ യുവാവിനെ ജയേഷാണ് കൂട്ടിക്കൊണ്ടുപോയത്. വീട്ടിലെത്തിയശേഷം ഭാര്യയുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പോലെ അഭിനയിക്കാൻ പറഞ്ഞു. ഇതിന്റെ വീഡിയോയും ചിത്രീകരിച്ചു. ഇതിനു പിന്നാലെ ജയേഷ് കയർ കൊണ്ടുവന്ന് യുവാവിനെ കെട്ടിത്തൂക്കി. മുളക് സ്പ്രേ ജനനേന്ദ്രിയത്തിൽ അടിച്ചു. 23 സ്റ്റേപ്ലർ പിന്നുകളും ജനനേന്ദ്രിയത്തിൽ 23 സ്​റ്റേപ്ലർ പിന്ന് കുത്തിയിറക്കുകയുമായിരുന്നു. നഖം പിഴുതെടുത്തു. മർദ്ദിച്ച ശേഷം പിന്നീട് യുവാവിനെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.

Also Read:ആദ്യം സന്ദേശം, പിന്നെ ഒടിപി! വാട്സ് ആപ്പിലൂടെ വമ്പൻ തട്ടിപ്പ്; മുന്നറിയിപ്പ് നൽകി അധികൃതർ

ഓട്ടോറിക്ഷ തൊഴിലാളികളാണ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ നിന്ന് ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്. എന്തൊണ് സംഭവിച്ചതെന്ന് നാണക്കേടുകാരണം യുവാവ് പോലീസിനോട് പറഞ്ഞില്ല. മറ്റ് കാരണങ്ങൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ചിലരെ പോലീസ് കസ്റ്റഡിയിലും എടുത്തിരുന്നു. സംശയം തോന്നി വിശദമായി മൊഴി ശേഖരിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറം ലോകം അറിഞ്ഞത്. ആലപ്പുഴ സ്വദേശിയുടെ ഐ ഫോണും റാന്നി സ്വദേശിയുടെ പണവും ദമ്പതികൾ മോഷ്ടിച്ചു. വിശദമായ അന്വേഷണത്തിന് എസ്പി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും