AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Whatsapp Fraud: ആദ്യം സന്ദേശം, പിന്നെ ഒടിപി! വാട്സ് ആപ്പിലൂടെ വമ്പൻ തട്ടിപ്പ്; മുന്നറിയിപ്പ് നൽകി അധികൃതർ

Kerala Police Instructions About Whatsapp Fraud: പൊതുജനങ്ങൾക്ക് സാമ്പത്തിക നഷ്ടവും മാനഹാനിയും ഉണ്ടാക്കുന്ന തരത്തിലാണ് ഇത്തരം തട്ടിപ്പുകൾ അരങ്ങേറുന്നതെന്നും മുന്നറിയിപ്പിൽ പോലീസ് അറിയിച്ചു. തട്ടിപ്പുകാർ സാധാരണക്കാരുടെ വാട്സ്ആപ്പ് അക്കൗണ്ടാണ് ലക്ഷ്യവയ്ക്കുന്നത്. ഇവ ഹാക്ക് ചെയ്ത് അവരുടെ ഫോൺകളിലോ, ലാപ്ടോപ്പുകളിലോ ലോഗിൻ ചെയ്യാൻ ശ്രമിക്കുന്നു.

Whatsapp Fraud: ആദ്യം സന്ദേശം, പിന്നെ ഒടിപി! വാട്സ് ആപ്പിലൂടെ വമ്പൻ തട്ടിപ്പ്; മുന്നറിയിപ്പ് നൽകി അധികൃതർ
Whatsapp FraudImage Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 14 Sep 2025 09:23 AM

ലക്ഷക്കണക്കിന് ആളുകളാണ് വാട്സ്ആപ്പ് ഉപയോ​ഗിക്കുന്നത്. സാധാരണക്കാരെ ലക്ഷ്യം വച്ച് സമൂഹമാധ്യമമായ വാട്സ്ആപ്പിലൂടെ നടക്കുന്ന തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പോലീസ്. വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിപ്പു നടത്തുന്ന രീതി വ്യാപകമായിക്കൊണ്ടിരിക്കെയാണ് അധികൃതരുടെ നിർദ്ദേശം. വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കൽ, ആൾമാറാട്ടം നടത്തിയുള്ള സാമ്പത്തിക തട്ടിപ്പ് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളാണ് വാട്സ്ആപ്പിലൂടെ നടക്കുന്നത്.

പൊതുജനങ്ങൾക്ക് സാമ്പത്തിക നഷ്ടവും മാനഹാനിയും ഉണ്ടാക്കുന്ന തരത്തിലാണ് ഇത്തരം തട്ടിപ്പുകൾ അരങ്ങേറുന്നതെന്നും മുന്നറിയിപ്പിൽ പോലീസ് അറിയിച്ചു. തട്ടിപ്പുകാർ സാധാരണക്കാരുടെ വാട്സ്ആപ്പ് അക്കൗണ്ടാണ് ലക്ഷ്യവയ്ക്കുന്നത്. ഇവ ഹാക്ക് ചെയ്ത് അവരുടെ ഫോൺകളിലോ, ലാപ്ടോപ്പുകളിലോ ലോഗിൻ ചെയ്യാൻ ശ്രമിക്കുന്നു.

ഈ സമയം വാട്സ്ആപ്പ് ലിങ്ക് ചെയ്തിരിക്കുന്ന ഫോൺ നമ്പറിലേക്ക് ഒടിപി അയയ്ക്കുന്നു. തുടർന്ന് തട്ടിപ്പുകാർ തന്നെ ഫോൺ വിളിച്ച് ആളുകളുടെ വിശ്വാസം നേടിയെടുക്കും. തുടർന്ന് ഒടിപി കൈക്കലാക്കുകയും ചെയ്യുന്നു. ടു സ്റ്റെപ്പ് വേരിഫിക്കേഷൻ സജ്ജമാക്കിയിട്ടില്ലാത്തവരുടെ വാട്സ്ആപ്പ് അക്കൗണ്ടുകളാണ് ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലുള്ളതെന്നും അധികൃതരുടെ നിർദ്ദേശത്തിൽ പറയുന്നുണ്ട്.

പലപ്പോഴും സാധാരണക്കാർക്ക് അവരുടെ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്തതായി ഉടൻ മനസ്സിലാവാറില്ല. ഇതാണ് തട്ടിപ്പുകാർക്ക് കുറ്റകൃത്യം നടത്താൻ കൂടുതൽ എളുപ്പമാക്കുന്നത്. തട്ടിപ്പുകാർ ഫോൺ നമ്പറും വാട്സ്ആപ്പ് അക്കൗണ്ടിന്റെയും നിയന്ത്രണം സ്വന്തമാക്കിയാൽ അക്കൗണ്ട് ലോഗ്ഔട്ട് ആക്കുന്നു. എന്നാൽ പ്രശ്നം പരിഹരിക്കാനുള്ള ആദ്യ ശ്രമമായി ഇര വാട്സ്ആപ്പ് ഡിലീറ്റ് ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കും. ലോഗിൻ ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഒടിപി തെറ്റായി പലവട്ടം നൽകേണ്ടതായി വരുന്നു.

പിന്നീട് വാട്സ്ആപ്പ് സുരക്ഷാ സംവിധാനം ഒടിപി ജനറേറ്റ് ചെയ്യുന്നത് 12 മുതൽ 24 മണിക്കൂർ വരെ തടഞ്ഞുവെയ്ക്കും. ഈ സമയത്ത് ഉപഭോക്താവിന് സ്വന്തം വാട്സ്ആപ്പ് അക്കൗണ്ടിൽ പ്രവേശിക്കാൻ കഴിയാതെ വരുന്നു. ഈ സമയം തട്ടിപ്പുകാർ ഇരയുടെ വാട്സ്ആപ്പ് അക്കൗണ്ടിൽ ആൾമാറാട്ടം നടത്തുന്നു. അവരുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ലക്ഷ്യം വെച്ച് പണം ആവശ്യപ്പെട്ട് വ്യാജ സന്ദേശങ്ങൾ അയയ്ക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യുമെന്നും നിർദ്ദേശത്തിൽ പറയുന്നു.