ചപ്പാത്തിക്കട നടത്തിവന്ന വീട്ടമ്മ മാവു കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി മരിച്ചു

Housewife dies after getting her hand stuck in chapati kneading machine: വീടിനു സമീപത്തു തന്നെ സംസ്ഥാന പാതയോരത്തുള്ള സ്ഥാപനത്തിൽ യന്ത്രസഹായത്തോടെ മാവു കുഴയ്ക്കുന്നതിനിടെ ആണ് റെജിമോൾ അ‌പകടത്തിൽപ്പെട്ടത്. ഏറെനേരം കഴിഞ്ഞിട്ടും റെജിമോളെ കാണാഞ്ഞതിനെ തുടർന്ന് അന്വേഷിച്ചു വന്ന മകൻ ആണ് മെഷീനിൽ കൈ കുടുങ്ങി അബോധാവസ്ഥയിലായിരുന്ന റെജിമോളെ കണ്ടെത്തിയത്.

ചപ്പാത്തിക്കട നടത്തിവന്ന വീട്ടമ്മ മാവു കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി മരിച്ചു

Housewife Dies Hand Stuck In Chapati Kneading Machine

Published: 

10 Aug 2026 | 09:55 PM

വാഴക്കുളം: ഹാഫ്കുക്ക്ഡ് ചപ്പാത്തിക്കട ഉടമയായ വീട്ടമ്മ ചപ്പാത്തിക്ക് മാവു കുഴയ്ക്കുന്ന മെഷീനിൽ കൈ കുടുങ്ങി മരിച്ചു. വാഴക്കുളം പള്ളിക്കുന്നേൽ റെജിമോൾ(52) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ജെസ്റ്റിൻ 22 വർഷം മുമ്പ് വാഹനാപകടത്തിൽ മരിച്ചു. വാഴക്കുളം ബ്രില്യൻസ് സ്റ്റഡി സെൻ്ററിനു സമീപം സ്റ്റാർ ഹാഫ്കുക്ക്ഡ് ചപ്പാത്തിക്കട നടത്തി വരികയായിരുന്നു റെജിമോൾ. ശനിയാഴ്ച രാവിലെ ഏഴോടെയാണ് റെജിമോളുടെ ജീവനെടുക്കാൻ കാരണമായ അ‌പകടമുണ്ടായത്. വീടിനു സമീപത്തു തന്നെ സംസ്ഥാന പാതയോരത്തുള്ള സ്ഥാപനത്തിൽ യന്ത്രസഹായത്തോടെ മാവു കുഴയ്ക്കുന്നതിനിടെ ആണ് റെജിമോൾ അ‌പകടത്തിൽപ്പെട്ടത്.

ഏറെനേരം കഴിഞ്ഞിട്ടും റെജിമോളെ കാണാഞ്ഞതിനെ തുടർന്ന് അന്വേഷിച്ചു വന്ന മകൻ ആണ് മെഷീനിൽ കൈ കുടുങ്ങി അബോധാവസ്ഥയിലായിരുന്ന റെജിമോളെ കണ്ടെത്തിയത്. തുടർന്ന് സമീപത്തുള്ള സ്ഥാപനത്തിൽ നിന്ന് ആളുകളെകൂട്ടി ഉടൻ തന്നെ വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കൈകൾക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നതിനാൽ പിന്നീട് തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 14 വയസ്സുകാരിയെയും കൂട്ടുകാരിയെയും പീഡിപ്പിച്ചു; 23 കാരൻ അറസ്റ്റിൽ

ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു മരണം. മക്കൾ: ജാസ്മിൻ (വിദ്യാർത്ഥിനി,ജ്യോതി ദർശന പുല്ലുവഴി), ജെസ്റ്റോ (വിദ്യാർത്ഥി, വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളജ് വാഴക്കുളം). റെജിമോളുടെ സംസ്കാരം നാളെ (ചൊവ്വാഴ്ച) രാവിലെ 10.30 ന് വാഴക്കുളം സെയ്ൻ്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.

വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു

കൊല്ലം: പരവൂർ പുത്തൻകുളത്ത് വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന സംശയത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പുത്തൻകുളം സ്വദേശിനി തങ്കമ്മ (96), മകൻ ശിവദാസൻ (70) എന്നിവരാണ് മരിച്ചത്. മകൾക്കൊപ്പമാണ് തങ്കമ്മ ഈ വീട്ടിൽ താമസിച്ചിരുന്നത്. ഇടയാടിയിലെ സ്വന്തം വീട്ടിൽനിന്ന് ശിവദാസൻ ഇന്ന് തങ്കമ്മയുടെ അടുത്തെത്തിയതായിരുന്നു.

വീട്ടിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും വീടിനുള്ളിലേക്ക് കടക്കാൻ കഴിഞ്ഞില്ല. തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയപ്പോഴേക്കും രണ്ടുപേരും മരിച്ചു. പെൻഷൻ തുകയെച്ചൊല്ലി അമ്മയും മകനും തമ്മിൽ വഴക്കുണ്ടായിരുന്നതായി നാട്ടുകാർ പോലീസിനോട് പറഞ്ഞു. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.

വനിതാ കൗൺസിലർക്കും അ‌മ്മായിയമ്മയ്ക്കും കുത്തേറ്റു

പിറവം: വനിതാ കൗൺസിലർക്കും ഭർത്താവിന്റെ അ‌മ്മയ്ക്കും കുത്തേറ്റു. പിറവം നഗരസഭയിലെ പതിനാലാം വാർഡ് കൗൺസിലറായ ക്രിസ്റ്റി ജോണിനും ഭർതൃമാതാവ് ലിസിക്കുമാണ് കുത്തേറ്റത്. സംഭവത്തിൽ ക്രിസ്റ്റിയുടെ ഭർതൃപിതാവായ ജോയിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വയറിന് ഗുരുതരമായി പരിക്കേറ്റ ക്രിസ്റ്റിക്ക് ഒൻപത് തുന്നിക്കെട്ടുകളുണ്ട്. അമിതമായി രക്തം വാർന്ന നിലയിൽ അ‌ടുത്തുള്ള ആശുപത്രിയിൽ എത്തിച്ച ക്രിസ്റ്റിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ജോയി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവദിവസവും ജോയി മദ്യപിച്ചെത്തി ലിസിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. ഇത് തടയാൻ ഇടപെട്ടപ്പോഴാണ് ക്രിസ്റ്റിക്ക് കറിക്കത്തികൊണ്ട് കുത്തേറ്റത്. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടയിലാണ് ലിസിക്ക് പരിക്കേറ്റത്, ഇവർ പിറവത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം വീട്ടിൽ നിന്ന് കടന്ന പ്രതിയെ പിന്നീട് പോലീസ് പിടികൂടി. ഇയാൾക്ക് എതിരേ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

English Summary

A housewife who owned a half-cooked chapati shop died after her hand got stuck in a machine kneading flour for chapatis. The deceased has been identified as Rejimol (52) of Vazhakkulam Pallikunnel. Her husband Justin died in a car accident 22 years ago. Rejimol was running a Star Half-cooked Chapati shop near Brilliance Study Center in Vazhakkulam. The accident that claimed Rejimol’s life occurred at around 7 am on Saturday.

Follow Us
Related Stories
Guruvayoor Vrishchika Ekadashi: ഗുരുവായൂരിലെ വൃശ്ചിക ഏകാദശിയിലെ ഉദയാസ്തമയ പൂജ തീയതി മാറ്റാൻ നീക്കം; ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഹർജി
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 14 വയസ്സുകാരിയെയും കൂട്ടുകാരിയെയും പീഡിപ്പിച്ചു; 23 കാരൻ അറസ്റ്റിൽ
Arjun Ayanki: ആയങ്കിയെ പിന്തുണയ്ക്കുന്നവർ പാർട്ടിക്കാരല്ലെന്ന് ഇപി ജയരാജൻ; കാപ്പയിൽ പൂട്ടാൻ വളപട്ടണം പോലീസ്
11-ാം നാൾ മുഖ്യമന്ത്രിയും മന്ത്രിമാരും കൂട്ടത്തോടെ മത്സ്യത്തൊഴിലാളികളുടെ വീടുകളിൽ; സങ്കടം മാറാതെ തീരം!
Kerala Lottery Result Today: ഭാഗ്യം ഭാഗ്യതാരയിലൂടെ! ലോട്ടറി ഫലം പുറത്ത്
Kerala Weather Update: പുതിയ ചക്രവാതച്ചുഴി: വീണ്ടും ന്യൂനമർദ്ദ സാധ്യത; പുതിയ മഴ മുന്നറിയിപ്പ് എത്തി
തൊഴിലിടത്ത് ദുരിതങ്ങൾ! ഈ രാശികൾ സൂക്ഷിക്കുക
ആരോഗ്യ പ്രശ്നങ്ങൾ നഖത്തിലൂടെ അറിയാം
ഏഷ്യന്‍ ഗെയിംസില്‍ സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ എത്തുമോ?
പുട്ട് കട്ടയാവില്ല! പൊടി കുഴയ്ക്കുമ്പോൾ ഈ ഒരു കാര്യം ചെയ്യൂ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു