Akhil NRD Megha Nair : ഇൻസ്റ്റായിലെ പേരിൽ മാറ്റം, പിന്നാലെ പല കഥകളും; വ്ളോഗർ അഖിൽ എൻആർഡിയും ഭാര്യയും വേർപിരിഞ്ഞു?
Akhil NRD Wife Issue : കഴിഞ്ഞ രണ്ട് ദിവസമായി മേഘ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൻ്റെ കമൻ്റ് ബോക്സ് ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ്. കൂടാതെ മേഘ തൻ്റെ ഇൻസ്റ്റഗ്രാം പേജിൻ്റെ പേരിലും മാറ്റം വരുത്തിട്ടുണ്ട്. 2024ൽ ആണ് അഖിലും മേഘയും തമ്മിൽ വിവാഹിതരാകുന്നത്.
കോവിഡ് കാലത്ത് കോമഡി വീഡിയോകൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ ഇൻഫ്ലുവെൻസറാണ് അഖിൽ എൻആർഡി. തുടർന്ന് അടുത്തിടെ ഏതാനും സിനിമകളിൽ ശ്രദ്ധേയമായ വേഷവും അഖിൽ ചെയ്തിട്ടുണ്ട്. അടുത്തിടെ തിയറ്ററിലെത്തിയ മഹാരാജ ഹോസ്റ്റൽ എന്ന സിനിമയിൽ ശ്രദ്ധ നേടിയെടുത്ത താരം ഇപ്പോൾ സ്വകാര്യ ജീവിതത്തിൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. അഖിലിനെയും അഖിലിൻ്റെ ഭാര്യ മേഘ നായരെയും കുറിച്ചുള്ള ചില സംഭവ വികാസങ്ങളാണ് ഇപ്പോൾ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. ഇരുവരും തമ്മിൽ വേർപിരിഞ്ഞുയെന്നും അതിനിടെയായ കാര്യങ്ങളുമാണ് ചർച്ചകളുടെ പ്രധാന വിഷയം.
അഖിലും മേഘയും
2024ൽ ആണ് അഖിലും മേഘയും തമ്മിൽ വിവാഹിതരാകുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും തമ്മിൽ വിവാഹിതരാകുന്നത്. വിവാഹത്തിന് ശേഷം അഖിലിൻ്റെ വീഡിയോകളിൽ മേഘയും സജീവമായി തുടങ്ങിയിരുന്നു. അഖിലിൻ്റെ കോമഡി കണ്ടെൻ്റുകൾക്കൊപ്പം മേഘ തൻ്റെ പേജിൽ മറ്റ് വീഡിയോകളും പങ്കുവെച്ചിരുന്നു.
ഇരുവരും തമ്മിലുള്ള പ്രശ്നം കഴിഞ്ഞ രണ്ട് ദിവസങ്ങൾ കൊണ്ടാണ് പുറംലോകം അറിയാൻ തുടങ്ങിയത്. മേഘയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൻ്റെ പേരിൽ മാറ്റം വന്നത് റെഡ്ഡിറ്റ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ചർച്ചയായി തുടങ്ങി. തുടർന്നാണ് നടനും കൂടിയായ സോഷ്യൽ മീഡിയ താരത്തിൻ്റെ ഭാര്യ ഒളിച്ചോടി എന്ന് ചിലർ ഇത്തരം പോസ്റ്റുകൾക്ക് കമൻ്റായി രേഖപ്പെടുത്തിയത്. കൂടാതെ ഒരു പെൺകുട്ടി ബാഗുമായി മറ്റൊരാളുടെ കൂടെ ഇറങ്ങി പോകുന്നതിൻ്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. തുടർന്ന് ചോദ്യങ്ങൾ എല്ലാം പിന്നീട് മേഘയുടെയും അഖിലിൻ്റെയും സോഷ്യൽ മീഡിയ പോസ്റ്റുകളുടെ കമൻ്റ് ബോക്സിലുമെത്തി. ഇതോടെ മേഘ തൻ്റെ കമൻ്റ് ബോക്സ് ഓഫ് ചെയ്യുകയും.
ALSO READ : Manju Warrier: മഞ്ജു വാര്യർ പോലും സിനിമയിൽ അക്കാര്യം നേരിടുന്നു! വെളിപ്പെടുത്തലുമായി ശാന്തികൃഷ്ണ
സോഷ്യൽ മീഡിയയിൽ പറയുന്നത് ഇങ്ങനെ
‘സംഭവം നടന്നിട്ട് രണ്ട് ദിവസമായി. പന്തളം സ്വദേശിക്കൊപ്പമാണ് ഇറങ്ങി പോയത്. പരാതിയെ തുടർന്ന് രണ്ട് കൂട്ടരെയും നൂറനാട് പോലീസ് വിളിപ്പിച്ചു. അഖിലിന് മറ്റ് പെൺകുട്ടികളുമായി ബന്ധമുണ്ടെന്നും ഒരുമിച്ച് ജീവിക്കാൻ സാധിക്കത്തില്ല. അതുകൊണ്ടാണ് മറ്റൊരാളുടെ കൂടെ പോയതെന്ന് മേഘ പോലീസിനെ അറിയിച്ചു’ ഒളിച്ചോടിയോ എന്ന ചോദ്യത്തിന് ചിലർ മറുപടി നൽകുന്നത്. എന്നാൽ അഖിലിൻ്റെ എന്താണെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. അതേസമയം ഇത് സംബന്ധിച്ച് ഇരുവരും ഒരു വിശദീകരണവും ഔദ്യോഗികമായി നൽകിട്ടില്ല.
Disclaimer : ഈ ലേഖനത്തിൽ പറയുന്നത് ചില സോഷ്യൽ മീഡിയ ചർച്ചകളെ ഉദ്ദരിച്ചുകൊണ്ട് മാത്രമാണ് ഈ വാർത്തയിൽ പറയുന്ന കാര്യങ്ങൾ യഥാർഥത്തിൽ സംഭവിച്ചതാണോ എന്ന് കാര്യത്തിൽ വ്യക്തതയില്ല. ഈ ലേഖനത്തിൽ ആരെ കുറിച്ച് പറയുന്നോ അവർ ഇതുവരെ ഈ സംഭവത്തെ കുറിച്ച് സ്ഥരീകരണോ വിശദീകരണമോ നൽകിട്ടില്ല. ഇവയൊന്നും ടീവി-9 മലയാളം സ്ഥീരികരിക്കുന്നില്ല.
English Summary
Social Media Reports Says Influencer Akhil NRD And His Wife Megha Separted. Akhil’s Fans Got Shocked On Real Reason Behind It.