AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sabarimala Padi Pooja: ബുക്കിംഗ് മറിച്ചു നൽകുന്നു? ദിവസം എത്ര പടിപൂജ നടത്താനാകുമെന്ന് പരിശോധിക്കണം; ഹൈക്കോടതി

Sabarimala Padi Pooja: ഇതിനുവേണ്ടി പടിപൂജ ഒഴിവുള്ള ദിവസങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം എന്നും ഇതിന്റെ പശ്ചാത്തലത്തിൽ ബുക്ക് ചെയ്യുന്നവരുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുകയും നോമനുകളെ നിർദേശിക്കുകയും വേണമെന്ന് കോടതി നിർദ്ദേശിച്ചു....

Sabarimala Padi Pooja: ബുക്കിംഗ് മറിച്ചു നൽകുന്നു? ദിവസം എത്ര പടിപൂജ നടത്താനാകുമെന്ന് പരിശോധിക്കണം; ഹൈക്കോടതി
Sabarimala (3)
Ashli C
Ashli C | Published: 08 Mar 2026 | 01:01 PM

ശബരിമല പടിപൂജയിലും സംശയങ്ങൾ ഉയരുന്നു. അനുവദനീയമായ ദിവസങ്ങളിൽ ശബരിമലയിൽ ഒന്നിലധികം പടിപൂജ നടത്താനാകുമോ എന്ന കാര്യത്തിൽ തന്ത്രിയുമായി കൂടി ചേർന്ന് ആലോചിച്ച ശേഷം വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. 2040 സെപ്റ്റംബർ വരെയുള്ള പടിപൂജയുടെ ബുക്കിംഗ് പൂർത്തിയായതായി അറിയിച്ച പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

പടിപൂജ ബുക്ക് ചെയ്ത ശേഷം മറിച്ച് നൽകുന്നതായി സംശയം പ്രകടിപ്പിച്ച് വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്ന് സ്വമേധയാ എടുത്ത ഹർജി തീപ്പാക്കിയാണ് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

നിലവിൽ പടിപൂജയുടെ പേര് ക്രമക്കേടുകൾ ഒന്നും നടന്നിട്ടില്ല എന്നാണ് കോടതിയുടെ നിരീക്ഷണം. ഈ വർഷം മാർച്ച് 26 മുതൽ 2040 സെപ്റ്റംബർ വരെയുള്ള കാലയളവിലെ കണക്കുകൾ ആണ് ഇതിന് അടിസ്ഥാനം. ഇത് പ്രകാരം 207 ദിവസം പടിപൂജ ബുക്കിങ്ങിന് ഒഴിവുള്ളതായാണ് റിപ്പോർട്ട്.

നിലവിൽ ഇതിനോടകം ബുക്ക് ചെയ്തവരെ ആ മുൻഗണന ക്രമത്തിൽ ഈ ദിവസങ്ങളിലേക്ക് പരിഗണിക്കാൻ ആകുമോ എന്നാണ് പ്രധാനമായും അന്വേഷണം നടത്തുന്നത്. ഇതിനുവേണ്ടി പടിപൂജ ഒഴിവുള്ള ദിവസങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം എന്നും ഇതിന്റെ പശ്ചാത്തലത്തിൽ ബുക്ക് ചെയ്യുന്നവരുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുകയും നോമനുകളെ നിർദേശിക്കുകയും വേണമെന്ന് കോടതി നിർദ്ദേശിച്ചു.

ബില്ലടയ്ക്കാതെ ബുക്കിങ് ഉറപ്പിക്കരുത്. ഒഴിവുള്ള പടിപൂജ, ഉദയാസ്തമയപൂജ, ഉത്സവബലി, കളഭാഭിഷേകം, സഹസ്രകലശം എന്നിവയുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതാണ്. പടിപൂജ ബുക്കുചെയ്തശേഷം അത് മറ്റൊരാൾക്ക് കൈമാറുന്നില്ലെന്ന് ഉറപ്പാക്കാൻ കൃത്യമായ വിജിലൻസ് പരിശോധനയും ഉണ്ടാകണം.

Follow Us