Kochi Rent: കൊച്ചി പഴയ കൊച്ചിയല്ല! വാടക കൊടുത്ത് മുടിയും, നഗരം വിട്ടാലോ?
Cost of Living in Kochi House Rent Prices Explained Area Wise Guide: ജോലി, പഠനം, ബിസിനസ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ആളുകള്‍ കൊച്ചിയിലേക്ക് എത്തുന്നുണ്ട്. ഇവര്‍ക്കെല്ലാം താമസ സൗകര്യമൊരുക്കാനായി ധാരാളം വീടുകളും പേയിങ് ഗസ്റ്റ് സൗകര്യങ്ങളും ഹോസ്റ്റലുകളുമെല്ലാമുണ്ട്. എന്നാല്‍ വാടക കൊടുക്കേണ്ടേ? ഓരോ താമസസ്ഥലത്തും വ്യത്യസ്ത നിരക്കുകളാണ് വാടകയായി ഈടാക്കുന്നത്.
കൊച്ചിയിലേക്ക് ചേക്കേറുന്ന അന്യജില്ലക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. എന്നാല്‍ കൊച്ചിയെന്ന് പറയുമ്പോള്‍ കിട്ടുന്ന സുഖം അവിടെ പോയി താമസിക്കുമ്പോള്‍ ഉണ്ടാകില്ല. ആളുകളുടെ എണ്ണവും സൗകര്യവും വര്‍ധിക്കുന്നതിന് അനുസരിച്ച് നഗരത്തിലെ ജീവിതച്ചെലവും ഉയരുകയാണ്. ഒരു ദിവസം പട്ടിണി കിടക്കണമെങ്കില്‍ പോലും 100 രൂപ വേണമെന്ന പ്രയോഗം ഇന്നത്ര തമാശയല്ല.
ജോലി, പഠനം, ബിസിനസ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ആളുകള്‍ കൊച്ചിയിലേക്ക് എത്തുന്നുണ്ട്. ഇവര്‍ക്കെല്ലാം താമസ സൗകര്യമൊരുക്കാനായി ധാരാളം വീടുകളും പേയിങ് ഗസ്റ്റ് സൗകര്യങ്ങളും ഹോസ്റ്റലുകളുമെല്ലാമുണ്ട്. എന്നാല്‍ വാടക കൊടുക്കേണ്ടേ? ഓരോ താമസസ്ഥലത്തും വ്യത്യസ്ത നിരക്കുകളാണ് വാടകയായി ഈടാക്കുന്നത്. വാടക മാത്രം നല്‍കിയാല്‍ പോരല്ലോ…വേറെയുമില്ലേ ചെലവുകള്‍?
കൊച്ചിയിലെ വാടക
കേരളത്തിലെ ഏറ്റവും തിരക്കേറിയ നഗരമായതിനാല്‍ തന്നെ വാടക ഒട്ടും മോശമല്ല. ഓരോ താമസസ്ഥലങ്ങള്‍ക്കും ഈടാക്കുന്ന വാടക പരിശോധിക്കാം.
1 ബിഎച്ച്‌കെ
6,000 രൂപ മുതല്‍ 12,000 രൂപ വരെ മാസവാടകയില്‍ കൊച്ചിയില്‍ 1 ബിഎച്ച്‌കെ താമസസൗകര്യം സ്വന്തമാക്കാവുന്നതാണ്. എന്നാല്‍ ഇവിടെ ഒരാള്‍ക്ക് മാത്രമേ കുഴപ്പമില്ലാതെ താമസിക്കാനാകൂ. മാത്രമല്ല, വെള്ളം, ഭക്ഷണം, ഗ്യാസ്, ഇലക്ട്രിസിറ്റി തുടങ്ങി വേറെയും ചെലവുകളുണ്ട്.
Also Read: Kochi New Bypass: കുണ്ടന്നൂര്‍ ബൈപാസില്‍ പറക്കാം; കൊച്ചി തൊടാതെ ആലപ്പുഴയിലേക്കൊരു യാത്ര
2 ബിഎച്ച്‌കെ
മിഡില്‍ ക്ലാസ് കുടുംബങ്ങള്‍ക്ക് വലിയ തരക്കേടില്ലാതെ 2 ബിഎച്ച്‌കെയില്‍ താമസിക്കാനാകും. ഇതിന് 10,000 രൂപ മുതല്‍ 25,000 രൂപ വരെ വാടക നല്‍കേണ്ടി വരും. എന്നാല്‍ ചില സ്ഥലങ്ങളില്‍ 25,000 ത്തിന് മുകളിലുമാണ് വാടക വരുന്നത്.
3 ബിഎച്ച്‌കെ
18,000 മുതല്‍ 35,000 ത്തിന് മുകളിലേക്ക് വാടക വരുന്ന താമസസൗകര്യങ്ങളാണ് 3 ബിഎച്ച്‌കെ. എന്നാല്‍ നിങ്ങള്‍ താമസിക്കാനായി തിരഞ്ഞെടുക്കുന്ന സ്ഥലം വളരെ പ്രധാനമാണ്. കൊച്ചിയുടെ ഓരോ ഭാഗങ്ങളിലും വ്യത്യസ്ത നിരക്കാണ് കെട്ടിടങ്ങള്‍ക്ക് വാടകയായി ഈടാക്കുന്നത്.