Kochi Metro Incident: കൊച്ചി മെട്രോ സ്റ്റേഷനിലേക്ക് ഓടിക്കയറി ഭാര്യ; പിന്തുടർന്നെത്തി കുത്തിവീഴ്ത്തി ഭര്‍ത്താവ്
Kochi Metro Incident: ഇയാളുടെ ആക്രമണം സഹിക്കാന്‍ കഴിയാതെ നീതു കഴിഞ്ഞ ദിവസം ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു...
ആലുവ മുട്ടം മെട്രോ സ്റ്റേഷനിൽ ഭാര്യയെ പിന്തുടർന്നെത്തി ആക്രമിച്ച് ഭർത്താവ്. മെട്രോ സ്റ്റേഷനിലേക്ക് ഓടിക്കേറിയ ഭാര്യയെ വയറിനു കുത്തി വീഴ്ത്തുകയായിരുന്നു.കൂനംതൈ സ്വദേശിയായ മഹേഷാണ് ഭാര്യ നീതുവിനെ കുത്തി പരുക്കേല്‍പ്പിച്ചത്. സ്ഥിരം മദ്യപാനിയാണ് മഹേഷ്. ഇയാളുടെ ആക്രമണം സഹിക്കാന്‍ കഴിയാതെ നീതു കഴിഞ്ഞ ദിവസം ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിന് പിന്നാലെ പലപ്പോഴായി മഹേഷ് നീതുവിനെ ഭീഷണിപ്പെടുത്തിയിരുന്നു.
ഉച്ചയോടെ നീതുവിന്റെ ജോലിസ്ഥലത്ത് എത്തുകയും അവിടെ ബഹളം ഉണ്ടാക്കുകയും ചെയ്തു. പിന്നീട് ജോലി കഴിഞ്ഞ് ഇറങ്ങിയ നീതുവിനെ പിന്തുടരുകയും ആദ്യം ബസ്റ്റാൻഡിൽ വച്ച് ഉപദ്രവിക്കാനും ശ്രമിച്ചു. ഇതോടെ നീതു സമീപത്തെ മെട്രോ സ്റ്റേഷനിലേക്ക് ഓടി കയറുകയായിരുന്നു. ഇവിടെ ടിക്കറ്റ് കൗണ്ടറിന്റെ മുന്നിൽ വച്ച് കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് മഹേഷ് നീതുവിനെ ആക്രമിച്ചത്. വയറ്റിൽ കുത്തേറ്റ നീതു കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. മഹേഷിനെ മറ്റു യാത്രക്കാരുടെ സഹായത്തോടെ മെട്രോ പോലീസ് കസ്റ്റഡിയിൽ എടുത്തു.
കോഴിക്കോട് 28കാരിയായ ഗർഭിണിയെ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ച് ഒപ്പം താമസിച്ചിരുന്ന യുവാവ്
കോഴിക്കോട് കോടഞ്ചേരിയിൽ ഗർഭിണിയായ യുവതിക്ക് നേരെ ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ ക്രൂര പീഡനം. 28 കാരിയായി യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് ഇയാൾ മാരകമായി പൊള്ള ഏൽപ്പിച്ചു.വേനപ്പാറയ്ക്കടുത്ത് പെരിവില്ലി ചൂരപ്പാറ ഷാഹിദ് റഹ്‌മാനാണ്(28) പിടിയിലായത്. 28 കാരിയായ യുവതി താമരശ്ശേരി സ്വദേശിനിയാണ്.യുവതിക്ക് മറ്റു ബന്ധങ്ങൾ ഉണ്ടെന്ന് ആരോപിച്ചായിരുന്നു ക്രൂരമർദ്ദനം. പ്രതി യുവതിയെ ചൂരപാറയിലുള്ള വീട്ടിൽ ദിവസങ്ങളോളം പൂട്ടിയിട്ടു. തുടർന്ന് ക്രൂരമായി മർദ്ദിച്ചു. കൂടാതെ വായിൽ തുണി തിരികെ ഇസ്തിരിപ്പെട്ടി ചൂടാക്കി ദേഹമാസകലം പൊള്ളിക്കുകയും ചെയ്തു.