Idukki Murder: ഇടുക്കിയിൽ ഇരട്ടക്കൊലപാതകം; അച്ഛനെയും അമ്മയെയും കൊന്ന ശേഷം വിഡിയോ ബന്ധുവിന് അയച്ചു
Idukki Double Murder: ഇന്നലെ രാത്രി 9. 30യോടെയാണ് നെടുങ്കണ്ടത്തിന് സമീപം എഴുകുംവയലിലാണ് ഇരട്ടക്കൊലപാതകം നടന്നത്. പ്രതി ലഹരിക്ക് അടിമയെന്നാണ് പോലീസ് പറയുന്നത്. അജീഷ് മാതാപിതാക്കളുമായി വഴക്കിടുകയും പ്രകോപിതനായി ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. നെടുങ്കണ്ടം പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷമാണ് വീടിനുള്ളിലേക്ക് കയറാനായത്.
ഇടുക്കി: അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ മകനെ പോലീസ് അറസ്റ്റ് ചെയ്തു. പാറത്തറയില്‍ ആന്റണി (59), ഭാര്യ വത്സമ്മ ( 55) എന്നിവരെയാണ് മകന്‍ അജീഷ് (26) കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ ശേഷം പ്രതി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ബന്ധുവിന് അയച്ചുകൊടുത്തതോടെ ആണ് വിവരം പുറത്തറിയുന്നത്.
ഇന്നലെ രാത്രി 9. 30യോടെയാണ് നെടുങ്കണ്ടത്തിന് സമീപം എഴുകുംവയലിലാണ് ഇരട്ടക്കൊലപാതകം നടന്നത്. പ്രതി ലഹരിക്ക് അടിമയെന്നാണ് പോലീസ് പറയുന്നത്. അജീഷ് മാതാപിതാക്കളുമായി വഴക്കിടുകയും പ്രകോപിതനായി ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. സംഭവം നടക്കുമ്പോൾ ആന്റണിയുടെ മാതാവ് ചിന്നമ്മയും വീട്ടിലുണ്ടായിരുന്നു. ചിന്നമ്മയെ ആക്രമിച്ചില്ലെന്നാണ് വിവരം.
പ്രതി ലഹരിക്കടിമ
കൊലപാതകം നടത്തിയ ശേഷം ദൃശ്യങ്ങൾ ബന്ധുവിന് അയച്ചുകൊടുത്തു. ബന്ധു ഇത് ഇടവക വികാരിക്ക് അയച്ചുകൊടുത്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. ദമ്പതികളുടെ ശരീരത്തിൽ വെട്ടും കുത്തുമേറ്റിട്ടുണ്ട്. ആന്തരിക അവയവങ്ങൾ പുറത്തുവന്ന നിലയിലാണ് മൃതദേഹങ്ങൾ. നെടുങ്കണ്ടം പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷമാണ് വീടിനുള്ളിലേക്ക് കയറാനായത്.A
ALSO READ: ഇന്ന് മഴ തകർക്കില്ല, സൂക്ഷിക്കേണ്ടത് കള്ളക്കടലിനെ; കാലാവസ്ഥ മുന്നറിയിപ്പ്
അജീഷിന് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതി ലഹരിക്ക് അടിമയെന്നാണ് പോലീസ് പറയുന്നത്. അജീഷ് ലഹരിമുക്തികേന്ദ്രത്തിൽ ചികിത്സയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. വിവരമറിഞ്ഞ് നാട്ടുകാർ എത്തുമ്പോൾ അജീഷ് മദ്യലഹരിയിലായിരുന്നു.
ജയിൽ ഭക്ഷണത്തിൽ മാറ്റം വരുത്താൻ സർക്കാർ ആലോചന
ജയിലിലെ ഭക്ഷണക്രമത്തിൽ സർക്കാർ മാറ്റം വരുത്താൻ പോകുന്നു എന്ന് റിപ്പോർട്ട്. മനോരമ ഓൺലൈൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആഴ്ചയിൽ ഒരിക്കൽ ജയിൽ തടവുകാർക്ക് മട്ടൻ നിലവിൽ കൊടുക്കുന്നുണ്ട്. ഇത് ഭക്ഷണ മെനുവിൽ നിന്ന് പിൻവലിക്കാൻ ആണ് സർക്കാർ ആലോചിക്കുന്നത്. ഭക്ഷണം പുനക്രമീകരിക്കുന്നത് സംബന്ധിച്ചുള്ള റിപ്പോർട്ട് സർക്കാരിന് മുന്നിലെത്തിയ ശേഷം ആയിരിക്കും തീരുമാനം. എഡിജിപി എസ് ശ്രീജിത്ത് ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
നിലവിലെ ഭക്ഷണം ജീവിതശൈലി രോഗങ്ങൾക്ക് വൈവയ്ക്കുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്. മട്ടൻ ഒഴിവാക്കുമ്പോൾ പകരം ആവശ്യമായ പ്രോട്ടീൻ ഉറപ്പാക്കുന്നതിന് വേണ്ടി ചിക്കനും മുട്ടയും കൊടുക്കുമെന്നാണ് കരുതുന്നത്. കേരളത്തിലെ ജയിൽ ഭക്ഷണം സംബന്ധിച്ച് പൊതുവെ എപ്പോഴും വിമർശനങ്ങൾ ഉയരാറുണ്ട്. കൊടും കുറ്റകൃത്യങ്ങൾ ഉൾപ്പെടെ ചെയ്തു ശിക്ഷിക്കപ്പെട്ടു ജയിലിൽ കിടക്കുന്ന തടവുകാർക്ക് മട്ടനും മീനും ഉൾപ്പെടെയുള്ള വിഭവസമൃദ്ധമായ ഭക്ഷണങ്ങൾ നൽകുന്നത് വിരോധാഭാസം എന്നാണ് പലരും വിമർശിക്കുന്നത്.
English Summary:
Man has been arrested by the police for allegedly murdering his parents. The victims, Parathara native Antony and his wife Valsamma, were allegedly killed by their 26-year-old son, Ajeesh. The incident came to light after the accused reportedly recorded the murder on his mobile phone and sent the footage to a relative. Police subsequently arrested Ajeesh in connection with the double murder.