AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Idukki Accident: ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ആറുമാസം പ്രായമായ കുഞ്ഞ് അടക്കം 2 പേര്‍ മരിച്ചു

Heartbreaking Idukki Crash Jeep Plunges Off Cliff Two Dead Including Infant: പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. നാരകകാനത്ത് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരായിരുന്നു എല്ലാവരും. വിവാഹശേഷം തൊട്ടടുത്തുള്ള വ്യൂപോയിന്റ് കാണാന്‍ പോയ കുടുംബം തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. ജീപ്പ് 200 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

Idukki Accident: ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ആറുമാസം പ്രായമായ കുഞ്ഞ് അടക്കം 2 പേര്‍ മരിച്ചു
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Shiji M K
Shiji M K | Updated On: 20 Apr 2026 | 06:08 AM

ഇടുക്കി: ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ഇടുക്കി നാരകകാനത്ത് ആണ് സംഭവം. മണ്ണത്തൂര്‍ സ്വദേശി സാറാമ്മ, ആറുമാസം പ്രായമായ നിക്കു എന്നിവര്‍ക്കാണ് മരണം സംഭവിച്ചത്. 12 പേരായിരുന്നു ജീപ്പില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റയാളുകളെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവമുണ്ടായത്.

പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. നാരകകാനത്ത് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരായിരുന്നു എല്ലാവരും. വിവാഹശേഷം തൊട്ടടുത്തുള്ള വ്യൂപോയിന്റ് കാണാന്‍ പോയ കുടുംബം തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. ജീപ്പ് 200 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

കൊല്ലത്ത് വഹാനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

കൊല്ലം കൊട്ടിയത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പരവൂര്‍ സ്വദേശികളായ ചാള്‍സ്, സാന്‍ജോ എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച കാര്‍ ലോറിയില്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Also Read: Thrissur Snakebite Incident: തലയണയുടെ അടിയിൽ പാമ്പ്; തൃശ്ശൂരിൽ എട്ടുവയസ്സുകാരൻ മരിച്ചു, സഹോദരൻ്റെ നില അതീവ ​ഗുരതരം

നെല്ല് കയറ്റിയ ലോറി മറിഞ്ഞു

വൈക്കത്ത് നെല്ല് കയറ്റിയ ലോറി മറിഞ്ഞ് അപകടം. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ തെക്കെനടയില്‍ നിന്ന് പടിഞ്ഞാറെനടയിലേക്ക് തിരിയുന്ന വളവില്‍ വെച്ചായിരുന്നു അപകടം. ലോറി മറിഞ്ഞതോടെ റോഡില്‍ ഗതാഗതം തടസപ്പെട്ടു. ചെങ്ങളം ഭാഗത്തുനിന്ന് നെല്ലുമായി കാലടിയിലേക്ക് പോകുകയായിരുന്നു ലോറി.

അപകടത്തില്‍ ലോറി ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. നെല്ല് ചാക്കുകള്‍ പൂര്‍ണമായും ക്രെയിന്‍ ഉപയോഗിച്ച് മാറ്റിയതിന് ശേഷമാണ് റോഡില് ഗതാഗതം പുനഃസ്ഥാപിച്ചത്.

Follow Us