വയോധികൻ മരിച്ചു; വാഹനമിടിച്ച് പരിക്കേറ്റ ഭിക്ഷാടകനെ കാറിൽ കയറ്റി കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ച പ്രതി അറസ്റ്റിൽ
കഴിഞ്ഞദിവസം ആണ് ഈ സംഭവം നടന്നത് . കരുനാഗപ്പള്ളി ആനന്ദ ഭവനിൽ വച്ച് ഭിക്ഷാടകനെ കാർ ഇടിക്കുകയായിരുന്നു.പരിക്കുകൾ ഗുരുതരമാണെന്ന് കണ്ടെത്തിയ നാട്ടുകാർ പിന്നീട് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ രാവിലെയോടെയാണ് മരണപ്പെട്ടത്.സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് വാഹനം തിരിച്ചറിഞ്ഞത്.ഉടനെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി പൊലീസിന്റെ നേതൃത്വത്തിൽ ഫോറൻസിക് സംഘം വാഹനത്തിൽ...........
കൊല്ലം: കരുനാഗപ്പള്ളിയിൽ ഭിക്ഷാടകനോട് കാർ യാത്രികന്റെ കൊടും ക്രൂരത. കാർ ഇടിച്ച ഭിക്ഷാടകന കാറിൽ കയറ്റിയ ശേഷം വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. വയോധികനുമായി ഒന്നര കിലോമീറ്ററോളം കാറിൽ സഞ്ചരിച്ച ശേഷമാണ് പെരുവഴിയിൽ ഉപേക്ഷിച്ച് ഇയാൾ കടന്നുപോയത്. സംഭവത്തിൽ ആ വയോധികൻ കഴിഞ്ഞദിവസം മരിച്ചു. കാർ ഡ്രൈവർ ആയ കടത്തൂർ സ്വദേശി ഷാജഹാനെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.
ALSO READ:ജുവനൈൽ കേസിലെ പ്രായപരിധി 18 ൽ നിന്നും 16 ആക്കുന്നത് പരിഗണിക്കണം; സുപ്രധാന നിർദേശവുമായി ഹൈക്കോടതി
വയോധികനെ ഇയാൾ പെരുവഴിയിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞു
കഴിഞ്ഞദിവസം ആണ് ഈ സംഭവം നടന്നത് . കരുനാഗപ്പള്ളി ആനന്ദ ഭവനിൽ വച്ച് ഭിക്ഷാടകനെ കാർ ഇടിക്കുകയായിരുന്നു.വീടെത്തുന്നതിന് ഏകദേശം 200 മീറ്റർ അകലെയാണ് വയോധികനെ ഇയാൾ പെരുവഴിയിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. പിന്നീട് നാട്ടുകാരാണ് ഒരാൾ ഇങ്ങനെ പരിക്കുപറ്റി വഴിയരികിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് വാഹനം തിരിച്ചറിഞ്ഞത്…
അദ്ദേഹത്തിന്റെ പരിക്കുകൾ ഗുരുതരമാണെന്ന് കണ്ടെത്തിയ നാട്ടുകാർ പിന്നീട് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ രാവിലെയോടെയാണ് മരണപ്പെട്ടത്.സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് വാഹനം തിരിച്ചറിഞ്ഞത്.ഉടനെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി പൊലീസിന്റെ നേതൃത്വത്തിൽ ഫോറൻസിക് സംഘം വാഹനത്തിൽ പരിശോധന നടത്തിയതായി റിപ്പോർട്ട്.
ENGLISH SUMMARY
An act of extreme cruelty by a car occupant against a beggar has occurred in Karunagappally. After hitting the beggar with his car, the driver took the man inside the vehicle, only to abandon him along the way before fleeing. The driver had traveled for about 1.5 kilometers with the elderly man in the car before leaving him stranded on the roadside. The elderly man passed away recently as a result of the incident.