India- West Indies Match: ഇന്ത്യ – വെസ്റ്റ് ഇൻഡീസ് പോരാട്ടം; തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം, വഴികൾ ഇങ്ങനെ

Thiruvananthapuram Traffic Control: ഇന്ന് ഉച്ചയ്ക്ക് 2.30 നാണ് മത്സരം ആരംഭിക്കുന്നത്. സുരക്ഷയുടെ ഭാഗമായി രാവിലെ എട്ട് മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശനമായ പരിശോധനയുണ്ടാകും. ടിക്കറ്റുള്ള കാണികളെ മാത്രമേ ഈ സമയത്തിന് ശേഷം കാര്യവട്ടം ഭാഗത്തേക്ക് കടത്തിവിടുകയുള്ളൂ എന്നും പോലീസ് അറിയിച്ചു. മത്സരം കാണാനെത്തുന്നവർക്കായി വിവിധ ഇടങ്ങളിലായി വിശാലമായ പാർക്കിങ് സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 

India- West Indies Match: ഇന്ത്യ - വെസ്റ്റ് ഇൻഡീസ് പോരാട്ടം; തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം, വഴികൾ ഇങ്ങനെ

തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം

Published: 

27 Sep 2026 | 07:24 AM

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് തലസ്ഥാനത്ത് വൻ ഗതാഗത നിയന്ത്രണം. ഇന്ന് ഉച്ചയ്ക്ക് 2.30 നാണ് മത്സരം ആരംഭിക്കുന്നത്. സുരക്ഷയുടെ ഭാഗമായി രാവിലെ എട്ട് മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശനമായ പരിശോധനയുണ്ടാകും. ടിക്കറ്റുള്ള കാണികളെ മാത്രമേ ഈ സമയത്തിന് ശേഷം കാര്യവട്ടം ഭാഗത്തേക്ക് കടത്തിവിടുകയുള്ളൂ എന്നും പോലീസ് അറിയിച്ചു.

മത്സരം കാണാനെത്തുന്നവർക്കായി വിവിധ ഇടങ്ങളിലായി വിശാലമായ പാർക്കിങ് സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കാണികൾക്കായി കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസ്, കാര്യവട്ടം ഗവൺമെന്റ് കോളേജ്, ബിഎഡ് സെന്റർ കാര്യവട്ടം, എൽഎൻസിപിഇ ഗ്രൗണ്ട്, അൽസാജ് കൺവെൻഷൻ സെന്ററിലെ പാർക്കിങ് ​ഗ്രൗണ്ട്, ​ഗ്രീൻഫീൽഡ് സ്റ്റേഡിയം പാർക്കിങ് ​ഗ്രൗണ്ട് എന്നിവടങ്ങളിലാണ് പാർക്കിങ് സജ്ജമാക്കിയിരിക്കുന്നത്.

ALSO READ: ഇന്ത്യ– വെസ്റ്റ് ഇൻഡീസ് ഏകദിനം; തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം

​ഗതാ​ഗത നിയന്ത്രണം ഇങ്ങനെ

നഗരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കർശന ഗതാഗത നിയന്ത്രണങ്ങളാണ് ഇന്നേ ദിവസം ഏർപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വെട്ടുറോഡ് വഴി തീരദേശ റോഡ് മാർ​ഗം പോകേണ്ടതാണ്. ശ്രീകാര്യം ഭാഗത്തുനിന്ന് വരുന്നവർ ചാവടിമുക്ക്- കുളത്തൂർ വഴിയും യാത്ര ചെയ്യണം. കൂടാതെ, ചെങ്കോട്ടുകോണം- കാര്യവട്ടം റൂട്ടിലും കർശന ഗതാഗത നിയന്ത്രണമുണ്ടാകും.

വിഐപികൾക്കും പോലീസ് ഉദ്യോ​ഗസ്ഥർക്കും ഹൈവേ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് പുറകിലുള്ള സ്റ്റേഡിയം പാർക്കിങ് ​ഗ്രൗണ്ടിലും വിവിഐപികൾക്ക് ക്ലബ് ഹൗസിന് സമീപവുമാണ് പാർക്കിങ് ഒരുക്കിയിരിക്കുന്നത്. പാർക്കിങ് കേന്ദ്രങ്ങളിൽ നിന്ന് കാണികളെ സ്റ്റേഡിയത്തിൽ എത്തിക്കുന്നതിനും, മത്സരം പൂർത്തിയായ ശേഷം തിരികെ പാർക്കിങ് ഏരിയകളിൽ എത്തിക്കുന്നതിനുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പ്രത്യേക വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്.

നാഷണൽ ഹൈവേയിലെയും അനുബന്ധ റോഡുകളിലെയും കടുത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി വ്യക്തിഗത വാഹനങ്ങളിൽ എത്തുന്നവർ കെസിഎ ഒരുക്കുന്ന വാഹനം പ്രയോജനപ്പെടുത്തണം. കാറുകളിൽ പരമാവധി ആളുകളെ ഉൾപ്പെടുത്തി യാത്ര ചെയ്ത് റോഡിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ ശ്രദ്ധിക്കണമെന്ന് സിറ്റി പോലീസ് അഭ്യർത്ഥിച്ചു. മത്സരദിവസം രാവിലെ 10 മണി മുതൽ പാർക്കിങ് ഗ്രൗണ്ടുകൾ പ്രവർത്തിച്ചു തുടങ്ങും.

മത്സര സമയത്തെ തിരക്ക് ഒഴിവാക്കാൻ കാണികൾ നേരത്തെ തന്നെ പാർക്കിങ് കേന്ദ്രങ്ങളിൽ എത്താനാണ് നിർദ്ദേശം. കൂടാതെ സ്റ്റേഡിയം പരിസരത്തെ തിരക്ക് ഒഴിവാക്കാൻ സ്വകാര്യ വാഹനങ്ങൾ പരമാവധി ഒഴിവാക്കണമെന്നും കാണികൾ കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകളോ മറ്റ് പൊതുഗതാഗതങ്ങളോ പ്രയോജനപ്പെടുത്തണമെന്നും അധികാരിൽ നിർദ്ദേശിച്ചു. ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങളോട് പൊതുജനങ്ങൾ പൂർണമായി സഹകരിക്കണമെന്നും സിറ്റി പൊലീസ് കമ്മിഷണർ അഭ്യർത്ഥിച്ചു.

English Summary:

India vs West Indies match today at Karyavattom Greenfield Stadium September 27. Check Thiruvananthapuram traffic control, parking grounds, and KCA special services here.

Loading...
Unable to load recommendations.
Follow Us
വൈറൽ കാരമൽ ചായ വീട്ടിൽ എങ്ങനെ ഉണ്ടാക്കാം
165 കിലോമീറ്റർ റേഞ്ചുള്ള വിഡ V2 Pro
കത്തിയുടെ മൂർച്ച കൂട്ടാൻ എളുപ്പ വഴികളിതാ
വെണ്ടയ്ക്ക അരിയുമ്പോൾ കയ്യിൽ ഒട്ടിപ്പിടിക്കില്ല! സൂത്രപ്പണി ഇതാ
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ
യുപി സ്കൂളാക്കണം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികൾ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ