New Train Stops Kerala: ആലപ്പുഴയ്ക്കും കണ്ണൂരിനും നേട്ടം; ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് ഇവിടങ്ങളില്‍ പുതിയ സ്റ്റോപ്പ്

Alappuzha and Kannur Get New Stops for Long-Distance Trains: മാര്‍ച്ച് അഞ്ചിന് ആരംഭിക്കുന്ന തിരുവനന്തപുരം യാത്രയിലും മാര്‍ച്ച് ആറിന് ആരംഭിക്കുന്ന മംഗളൂരു യാത്രയിലും അധിക സ്റ്റോപ്പുണ്ടാകും. കോഴിക്കോട് കഴിഞ്ഞാല്‍ തലശേരിയിലും നിര്‍ത്തുന്ന ട്രെയിനിന്റെ അടുത്ത സ്‌റ്റോപ്പ് കണ്ണൂരായിരിക്കും.

New Train Stops Kerala: ആലപ്പുഴയ്ക്കും കണ്ണൂരിനും നേട്ടം; ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് ഇവിടങ്ങളില്‍ പുതിയ സ്റ്റോപ്പ്

വന്ദേ ഭാരത്‌

Updated On: 

02 Mar 2026 | 06:29 PM

കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസവുമായി ഇന്ത്യന്‍ റെയില്‍വേ. കണ്ണൂരില്‍ നിന്നും ആലപ്പുഴയില്‍ നിന്നുമുള്ള യാത്രക്കാരുടെ ഏറെ നാളായുള്ള ആവശ്യം ഇന്ത്യന്‍ റെയില്‍വേ അംഗീകരിച്ചിരിക്കുകയാണ്. രണ്ട് ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പുകള്‍ അംഗീകരിച്ചുകൊണ്ടാണ് നീക്കം.

തിരുവനന്തപുരം നോര്‍ത്ത് മുതല്‍ മംഗളൂരു ജങ്ഷന്‍ വരെ സര്‍വീസ് നടത്തുന്ന അന്ത്യോദയ എക്‌സ്പ്രസിന് പുതിയ സ്റ്റോപ്പ് പ്രഖ്യാപിച്ചു. ട്രെയിന്‍ നമ്പര്‍ 16355, 16356 തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു ജങ്ഷന്‍ തിരുവനന്തപുരം നോര്‍ത്ത് അന്ത്യോദയ എക്‌സ്പ്രസിന് തലശേരിയിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് നിലവിലെ നീക്കം.

മാര്‍ച്ച് അഞ്ചിന് ആരംഭിക്കുന്ന തിരുവനന്തപുരം യാത്രയിലും മാര്‍ച്ച് ആറിന് ആരംഭിക്കുന്ന മംഗളൂരു യാത്രയിലും അധിക സ്റ്റോപ്പുണ്ടാകും. കോഴിക്കോട് കഴിഞ്ഞാല്‍ തലശേരിയിലും നിര്‍ത്തുന്ന ട്രെയിനിന്റെ അടുത്ത സ്‌റ്റോപ്പ് കണ്ണൂരായിരിക്കും.

അധിക സ്റ്റോപ്പ് അനുവദിച്ച മറ്റൊരു ട്രെയിന്‍ തിരുവനന്തപുരം മുതല്‍ നിസാമുദ്ദീന്‍ വരെ പോകുന്നതാണ്. ട്രെയിന്‍ നമ്പര്‍ 22653, 22654 തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍-തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ഇനി മുതല്‍ ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ നിര്‍ത്തും.

Also Read: Train Service: ട്രെയിന്‍ സമയം, റൂട്ട് എല്ലാം തെറ്റി; മാര്‍ച്ചില്‍ മലയാളി വെള്ളം കുടിക്കും

മാര്‍ച്ച് ഏഴിന് ആരംഭിക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ യാത്രയിലും, മാര്‍ച്ച് 9ന് ആരംഭിക്കുന്ന ഹസ്രത്ത് നിസാമുദ്ദീന്‍ യാത്രയില്‍ പുതിയ സ്റ്റോപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ട്രെയിനിലും അധിക സ്റ്റോപ്പ് അനുവദിച്ചത്.

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ