Train Reel Issue: ട്രെയിനിൽ നിന്ന് റീൽസ് എടുത്ത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു, രണ്ടുപേർക്കെതിരേ കേസ്

Instagram Reels in Train Lead to Arrest: കസ്റ്റഡിയിലെടുത്ത പ്രതികളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എങ്കിലും ഇത്തരം നിയമലംഘനങ്ങൾ ആവർത്തിച്ചാൽ പാസ്‌പോർട്ട് വെരിഫിക്കേഷൻ ഉൾപ്പെടെയുള്ള ഭാവി ആവശ്യങ്ങളെ ഇത് ബാധിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

Train Reel Issue: ട്രെയിനിൽ നിന്ന് റീൽസ് എടുത്ത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു, രണ്ടുപേർക്കെതിരേ കേസ്

ട്രെയിന്‍

Published: 

10 Mar 2026 | 03:59 PM

ആലുവ: ട്രെയിൻ യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ സോഷ്യൽ മീഡിയ റീൽസുകൾ ചിത്രീകരിച്ച രണ്ട് യുവാക്കളെ ആലുവ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. കോലഞ്ചേരി സ്വദേശികളായ ജിസ്‌മോൻ (20), കിരൺ (29) എന്നിവരാണ് പിടിയിലായത്. സോഷ്യൽ മീഡിയയിൽ ‘ലൈക്കുകളും’ കാഴ്ചക്കാരെയും കൂട്ടാനായി യാത്രക്കാരെ കബളിപ്പിച്ചും ബുദ്ധിമുട്ടിച്ചുമായിരുന്നു ഇവരുടെ ചിത്രീകരണം.

കഴിഞ്ഞയാഴ്ച ബംഗളൂരുവിൽ നിന്നും കേരളത്തിലേക്കുള്ള യാത്രയ്ക്കിടയിലാണ് സംഭവം. സഹയാത്രക്കാരുടെ സ്വകാര്യത ലംഘിക്കുന്ന തരത്തിലും അവർക്ക് അസ്വസ്ഥതയുണ്ടാക്കുന്ന രീതിയിലും യുവാക്കൾ വീഡിയോ പകർത്തി. ഇതിനെതിരെ യാത്രക്കാർ റെയിൽവേ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (RPF) കേരള പൊലീസും ചേർന്ന് പ്രതികളെ കണ്ടെത്തിയത്.

നിയമപരമായ വശങ്ങൾ

ഇത്തരം പ്രവൃത്തികൾ ഇന്ത്യൻ റെയിൽവേ ആക്ട് പ്രകാരം ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. പിടിക്കപ്പെട്ട യുവാക്കൾക്കെതിരെ റെയിൽവേ ആക്ട് സെക്ഷൻ 145, പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ പെരുമാറുന്നതിനെതിരെ ഈ വകുപ്പ് പ്രകാരം നടപടിയെടുക്കാം. പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണിത്. കൂടാതെ റെയിൽവേ ആക്ട് സെക്ഷൻ 147, അനുവാദമില്ലാതെ റെയിൽവേയുടെ പരിധിക്കുള്ളിൽ അതിക്രമിച്ചു കയറുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും എതിരെയുള്ള വകുപ്പ് അനുസരിച്ചും നടപടി ഉണ്ടാകും. ഇതിനൊപ്പം
മറ്റുള്ളവരുടെ അനുവാദമില്ലാതെ അവരുടെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് ഐടി ആക്ട് അനുസരിച്ച് സ്വകാര്യതയുടെ ലംഘനമായി കണക്കാക്കാം.

കസ്റ്റഡിയിലെടുത്ത പ്രതികളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എങ്കിലും ഇത്തരം നിയമലംഘനങ്ങൾ ആവർത്തിച്ചാൽ പാസ്‌പോർട്ട് വെരിഫിക്കേഷൻ ഉൾപ്പെടെയുള്ള ഭാവി ആവശ്യങ്ങളെ ഇത് ബാധിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

Follow Us
ഫീച്ചറുകൾ ഇതാ എണ്ണിക്കോ! വൺപ്ലസ് N6x 5G വിൽപ്പന തുടങ്ങി
ടിവി റിമോട്ട് സുരക്ഷിതമായി എങ്ങനെ വൃത്തിയാക്കാം?
ഇത് വർക്കാകും! റിമി ടോമിയുടെ വർക്കൗട്ട് രഹസ്യങ്ങൾ
ചിയയും ചണവും ഒന്നുമല്ല; മുടി വളരാനും ശരീരഭാരം കുറയ്ക്കാനും ഈ കുഞ്ഞൻ വിത്ത് മതി
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ