Kadakam Palli Surendran: ഭൂമി തട്ടിപ്പ് കേസിൽ കുടുക്കാൻ ശ്രമിച്ചു; കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പരാതിയിൽ അന്വേഷണം

Kadakam Palli Surendran: തനിക്കെതിരെ കഴക്കൂട്ടം സ്വദേശിയായ പ്രതിഭയെ കൊണ്ട് പരാതി നൽകിപ്പിച്ചു എന്നും വിലകൊടുത്താണ് ഭൂമി വാങ്ങിയതെന്നും ഉണ്ണികൃഷ്ണൻ പരാതിയിൽ വ്യക്തമാക്കുന്നു.....

Kadakam Palli Surendran: ഭൂമി തട്ടിപ്പ് കേസിൽ കുടുക്കാൻ ശ്രമിച്ചു; കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പരാതിയിൽ അന്വേഷണം

Kadakampally Surendran

Updated On: 

12 Mar 2026 | 10:41 AM

ഭൂമി തട്ടിപ്പ് കേസിൽ കുടുക്കുവാൻ ശ്രമിച്ചു എന്ന് ശബരിമല സ്വർണ്ണ മോഷണക്കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി കടകംപള്ളി സുരേന്ദ്രന് എതിരെ നൽകിയ പരാതിയിൽ അന്വേഷണം നടത്തും. ഡിജിപിക്ക് നൽകിയ പരാതി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് ഇന്ന് തന്നെ കൈമാറും എന്നാണ് റിപ്പോർട്ട്.

കമ്മീഷണർ തുമ്പ പോലീസിന് കൈമാറി സംഭവത്തിൽ പ്രാഥമികമായ അന്വേഷണം നടത്തിയതിനു ശേഷം ആയിരിക്കും വിഷയത്തിൽ കേസെടുക്കണം എന്ന് തീരുമാനിക്കുക.ഭൂമി തട്ടിപ്പ് കേസിൽ തന്നെ കുടുക്കുവാൻ കടകംപള്ളി സുരേന്ദ്രൻ ഗൂഢാലോചന നടത്തി എന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി പരാതിയിൽ ആരോപിക്കുന്നത്. തനിക്കെതിരെ കഴക്കൂട്ടം സ്വദേശിയായ പ്രതിഭയെ കൊണ്ട് പരാതി നൽകിപ്പിച്ചു എന്നും വിലകൊടുത്താണ് ഭൂമി വാങ്ങിയതെന്നും ഉണ്ണികൃഷ്ണൻ പരാതിയിൽ വ്യക്തമാക്കുന്നു.

കേസിന് ആസ്പദമായ സംഭവം 2020 ലാണ് നടക്കുന്നത്.ഈടായി വാങ്ങിയ ഭൂമി പോറ്റി മറിച്ച് വിറ്റെന്നായിരുന്നു പരാതി. എസ്ഐ ടി തലവന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് കടകംപള്ളിക്കെതിരെ പോറ്റി രംഗത്തുവന്നത്.

Loading...
Unable to load recommendations.
Follow Us
ചെരുപ്പ് ഉരുച്ച് സമയം കളയല്ലേ! വെളുപ്പിക്കാൻ വിനാ​ഗിരി
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലെ 13999 രൂപയുടെ 5G ഫോൺ
ഉപ്പും നാരങ്ങയും മതി; കട്ടിങ് ബോര്‍ഡിലെ കറയും നാറ്റവും മാറ്റാം
ബിപി പുഷ്പം പോലെ കുറയും, രാവിലെ ഇവ കഴിച്ചാല്‍ മതി
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്