AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kochi Traffic Restriction: കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം, മെട്രോ സർവീസിലും മാറ്റമുണ്ടേ….

Kochi Traffic Restrictions on Sunday: കാണികളുമായി എത്തുന്ന വലിയ വാഹനങ്ങൾക്ക് ന​​ഗരത്തിനകത്ത് പ്രവേശനം ഉണ്ടായിരിക്കില്ല. വൈകിട്ട് അഞ്ച് മണി മുതൽ ന​ഗരത്തിലെ പ്രധാനറോഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തും.

Kochi Traffic Restriction: കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം, മെട്രോ സർവീസിലും മാറ്റമുണ്ടേ….
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 21 Feb 2026 | 08:42 PM

കൊച്ചി: ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഐഎസ്എൽ മത്സരങ്ങൾ നടക്കുന്നതിന്റെ ഭാ​ഗമായി കൊച്ചി ന​ഗരത്തിൽ നാളെ (ഫെബ്രുവരി 22) ​ഗതാ​ഗതനിയന്ത്രണങ്ങൾ‌ ഏർപ്പെടുത്തി. മത്സരത്തിനായി എത്തുന്ന കാണികൾക്കായി പ്രത്യേക പാർക്കിംഗ് കേന്ദ്രങ്ങളും യാത്രാ ക്രമീകരണങ്ങളും നിശ്ചയിച്ചിട്ടുണ്ട്. മെട്രോ സർവീസും ഞായർ രാത്രി 11.30 വരെ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

കാണികളുമായി എത്തുന്ന വലിയ വാഹനങ്ങൾക്ക് ന​​ഗരത്തിനകത്ത് പ്രവേശനം ഉണ്ടായിരിക്കില്ല. വൈകിട്ട് അഞ്ച് മണി മുതൽ ന​ഗരത്തിലെ പ്രധാനറോഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തും. പശ്ചിമകൊച്ചി, വൈപ്പിൻ ഭാഗങ്ങളിൽ നിന്നുള്ള കാണികൾ മെട്രോ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ‌ അറിയിച്ചു.

ഗതാ​ഗത നിയന്ത്രണം

 

വടക്കൻ മേഖലകളായ പറവൂർ, തൃശ്ശൂർ, മലപ്പുറം എന്നിവിടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ ആലുവ ഭാഗത്തോ കണ്ടെയ്നർ റോഡരികിലോ പാർക്ക് ചെയ്ത ശേഷം പൊതുഗതാഗതം വഴി സ്റ്റേഡിയത്തിലേക്ക് എത്തണം.

ഇടുക്കി, കോട്ടയം, പെരുമ്പാവൂർ തുടങ്ങിയ കിഴക്കൻ മേഖലകളിൽ നിന്നുള്ളവർ തൃപ്പൂണിത്തുറ, കാക്കനാട് ഭാഗങ്ങളിലും, ആലപ്പുഴ ഉൾപ്പെടെയുള്ള തെക്കൻ മേഖലകളിൽ നിന്നുള്ളവർ കുണ്ടന്നൂർ, വൈറ്റില ഭാഗങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.

എറണാകുളം ഭാഗത്തുനിന്ന് ഇടപ്പള്ളി, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കലൂർ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പൊറ്റക്കുഴി-മാമംഗലം റോഡ്, ബി.ടി.എസ് റോഡ്, എളമക്കര റോഡ് എന്നിവ വഴി യാത്ര ചെയ്യേണ്ടതാണ്.

ചേരാനല്ലൂർ, ഇടപ്പള്ളി, ആലുവ, പാലാരിവട്ടം ഭാഗങ്ങളിൽ നിന്ന് എറണാകുളത്തേക്ക് പോകേണ്ട വാഹനങ്ങൾ വൈറ്റില ജംഗ്ഷൻ വഴി എസ്.എ റോഡ് ഉപയോഗപ്പെടുത്തേണ്ടതാണ്.

Follow Us