Israel-Iran Conflict Cancelled Flights: വ്യോമപാത അടച്ച് ഖത്തർ, കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് തിരിച്ചടി; റദ്ദാക്കിയ വിമാനങ്ങൾ ഇവയൊക്കെ…

Kerala Cancelled Flights complete list: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള 8 വിമാനങ്ങൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. കൊച്ചിയിൽ നിന്നുള്ള 17 സർവീസുകളുമാണ് റദ്ദാക്കിയത്.

Israel-Iran Conflict Cancelled Flights: വ്യോമപാത അടച്ച് ഖത്തർ, കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് തിരിച്ചടി; റദ്ദാക്കിയ വിമാനങ്ങൾ ഇവയൊക്കെ...

പ്രതീകാത്മക ചിത്രം

Published: 

24 Jun 2025 10:48 AM

ഇസ്രായേൽ ഇറാൻ സംഘർഷത്തെ തുടർന്ന് ഖത്തർ വ്യോമപാത അടച്ചതോടെ വലഞ്ഞ് കേരളത്തിൽ നിന്നുള്ള യാത്രക്കാർ. സംസ്ഥാനത്തെ വിമാനത്താവളത്തിൽ നിന്നുള്ള നിരവധി സർവീസുകൾ റദ്ദാക്കി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള 8 വിമാനങ്ങൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. കരിപ്പൂരിൽനിന്ന് 10 വിമാനസർവീസുകളും കൊച്ചിയിൽ നിന്നുള്ള 17 സർവീസുകളുമാണ് റദ്ദാക്കിയത്.

റദ്ദാക്കിയ സർവീസുകൾ

തിരുവനന്തപുരം വിമാനത്താവളം

ഖത്തർ എയർവേസിൻ്റെ ദോഹ വിമാനവും ഇൻഡിഗോയുടെ ഷാർജ വിമാനവും എയർ ഇന്ത്യ എക്സ്പ്രസിൻ്റെ മസ്കറ്റ്, ഷാർജ, അബുദാബി, ദമാം, ദുബായ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളുമാണ് റദ്ദാക്കിയത്. ടെർമിനൽ 2-ൽ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക ഡെസ്ക് തുറന്നിട്ടുണ്ട്.

കൊച്ചി വിമാനത്താവളം

കൊച്ചി – ദോഹ വിമാനം (AI953 COK-DOH)

കൊച്ചി – ദുബായ് വിമാനം (SG018 COK-DXB)

കൊച്ചി – അബുദാബി (6E1403 COK-AUH)

കൊച്ചി – റാസൽഖൈമ (6E1493 COK-RKT)

കൊച്ചി – മസ്കറ്റ് (6E1271 COK-MCT)

മസ്കറ്റ് – കൊച്ചി (6E1272 MCT-COK)

ബഹ്റൈൻ – കൊച്ചി-ദമാം (6E1206/055 BAH-COK-DMM)

ദുബായ് – കൊച്ചി (SG017 DXB-COK)

അബുദാബി – കൊച്ചി (6E1404)

എയർ ഇന്ത്യ കൊച്ചി – ദുബായ് (AI933 COK-DXB)

ദുബായ് – കൊച്ചി (AI934 DXB-COK)

കുവൈറ്റ് – കൊച്ചി (IX494 KWI-COK)

കൊച്ചി – മസ്കറ്റ് (IX441 COK-MCT)

ദോഹ – കൊച്ചി (IX476 DOH-COK)

കൊച്ചി – ദോഹ (IX475 COK-DOH)

മസ്കറ്റ് – കൊച്ചി (IX442 MCT-COK)

കൊച്ചി – കുവൈറ്റ് (IX461 COK-KWI)

 

കരിപ്പൂർ വിമാനത്താവളം

രാവിലെ 8:15ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഫ്ലൈ ദുബായ് വിമാനം.

8:50ന് പുറപ്പെടേണ്ടിയിരുന്ന ദോഹ എയർ ഇന്ത്യ എക്സ്പ്രസ്.

9:10ന് ബഹ്റൈനിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ്.

2:40ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം.

2:50ന് റാസൽഖൈമയിലേക്ക് യാത്ര തിരിക്കേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം.

രാത്രി 8:25ന് റിയാദിലേക്ക് യാത്രതിരിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം.

8:50ന് ദമാമിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും